തമിഴ് നാട് നാമക്കലിൽ അണിയാപുരം വൺ ഇന്ത്യ എ ട്ടി എമ്മിൽ നിന്നും ഉയർന്ന അലാറം കേട്ട് ഷട്ടർ തുറന്ന നാട്ടുകാര് കണ്ടത് എ ട്ടി എം മെഷിന്റെ മുകളിൽ നിന്നും പുറത്തേക്ക് തല നീട്ടി രക്ഷപ്പെടുത്താൻ ആവശ്യപ്പെടുന്ന യുവാവിനെ.വ്യാഴാഴ്ച രാത്രി യന്ത്രത്തിന് അകത്തു നിന്നും അലാറത്തിനു ഒപ്പം യുവാവിന്റെ നിലവിളി ശബ്ദം കേട്ട് കൊണ്ടാണ് നാട്ടുകാർ ഉണർന്നത്.നാമക്കൽ അണിയാപുരം എന്ന സ്ഥലത്തു പതിവ് രാത്രി കാല പരിശോധനയിൽ ആയിരുന്നു മോഹനൂർ പോലീസ്.പക്ഷെ പോലീസ് എ ട്ടി എമ്മിന് അടുത്ത് എത്തി എന്ന് മനസിലായതോടെ ഇയാൾ എ ട്ടി എമ്മിന് ഉള്ളിലേക്ക് പതുങ്ങി ഇരുന്നു.
അകത്തു കയറിയപ്പോൾ പ്രതേകിച്ചു ഒന്നും പോലീസ് ആദ്യം കണ്ടില്ല.പക്ഷെ എ ട്ടി എം മെഷീനിനു മുകളിൽ ആയി സ്ഥാപിച്ച ഷീറ്റ് അല്പം മാറി കിടക്കുന്നത് പെട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടു.ലൈറ്റ് അടിച്ചു അകത്തേക്ക് നോക്കിയ പോലീസ് ഞെട്ടി മെഷീനിനു അകത്തു ഒരു യുവാവ് പതുങ്ങി ഇരിക്കുന്നു.പിടി കൂടി ചോദ്യം ചെയ്തപ്പോഴാണ് കവർച്ചയുടെ കഥ പുറത്തു അറിയുന്നത്.ബീഹാർ സ്വദേശി ആയ ഉഭയന്ദ്ര റോയിയാണ് ഊരാ കുടുക്കിൽ പെട്ടത്.മോഹനൂരിനു അടുത്തുള്ള സ്വകാര്യ കോഴി തീറ്റ കമ്പനി ജീവനക്കാരനാണ് ഇയാൾ തുറന്നിരുന്ന എ ട്ടി എമ്മിന് ഉള്ളിൽ കയറി ഷട്ടർ താഴേക്ക് ഇറക്കി ഓപ്പറേഷൻ എ റ്റി എം തുടങ്ങിയത്.എ ടി എമ്മിന്റെ മം ഭാഗം തുറക്കുന്നത് കടുപ്പം ഉള്ള ജോലി ആയതിനാൽ പിന്നിലാണ് തുറന്നത്.പുറകു വശം പൂർണമായും തകർത്തു നോട്ട് അടുക്കി വെക്കുകയായിരുന്നു പോലീസ് എത്തുബോൾ ഇയാൾ.