എല്ലാം ഒരു പുഞ്ചിരിയോടെ നേരിട്ടവൾ – ഒരു പോരാളി തന്നെ ആയിരുന്നു – ഒടുവിൽ അവൾ

എല്ലാം ഒരു പുഞ്ചിരിയോടെ നേരിട്ടവൾ – ഒരു പോരാളി തന്നെ ആയിരുന്നു – ഒടുവിൽ അവൾ ഏറെ നാൾ ആയി ക്യാൻസർ ബാധിച്ചു ജീവിതത്തോട് പോരാടിയ നടി ശരണ്യ ശശി അ,ന്ത,രി,ച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.നടിക്ക് കോവിടും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളായിരുന്നു.ചാക്കോ രണ്ടാമൻ എന്ന ചിത്രം വഴിയാണ് ശരണ്യ അഭിനയ രംഗത്തു എത്തുന്നത്.ചോട്ടാ മുംബൈ തലപ്പാവ് ബോംബെ എന്നി സിനിമയിലും നിരവധി സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്.കണ്ണൂർ സ്വദേശിനിയാണ് ശരണ്യ .കുടുബത്തിനോട് ഒപ്പം തിരുവനന്തപുരത്താണ് താമസിച്ചു വന്നിരുന്നത്.

അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനം ആയിരുന്നു.രോഗ കാലത്തും ദുരിത നാളിലും എല്ലാം ശരണ്യക്ക് കൈ താങ്ങായി കൂടെ നിന്ന സീരിയൽ കലാകാരന്മാരുടെ സംഘടനാ ആയ ആത്മയുടെ ഭാരാവാഹി സീമ ജി നായർ ആണ് അവരുടെ നേത്യത്വത്തിൽ ശരണ്യക്ക് തിരുവനന്തപുരത്തു ഒരു വീട് പണിതു നൽകിയിരുന്നു.മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം ആയ ശരണ്യക്ക് 2012 ലാണ് ആദ്യം ബ്രയിൻ ടൂമർ ഉണ്ടായത്.ഷൂട്ടിംഗ് ലൊക്കേഷനിൽ കുഴഞ്ഞു വീണ ശരണ്യയെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോ ആയിരുന്നു രോഗം കാണുന്നത്.പിന്നീട് അങ്ങോട്ട് ചികിത്സയുടെ കാലം ആയിരുന്നു.ബ്രയിൻ ടൂമറുമായി ബന്ധപ്പെട്ടും തൈറോയിഡ് ക്യാൻസറുമായി ബന്ധപ്പെട്ടും പതിനൊന്നോളം സർജറി ഇത് വരെ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *