തെരുവിൽ സാധനങ്ങൾ വിൽക്കുന്ന അഥിതി തൊഴിലാളിയെ മോഡലാക്കി മഹാദേവൻ തമ്പി..എറണാകുളം ഇടപ്പള്ളിയിൽ തെരുവു കച്ചവടം നടത്തുന്ന രാജസ്ഥാൻ സ്വദേശിയായ അസ്മനെയാണ് മഹാദേവൻ തമ്പി തന്റെ മോഡലാക്കിയത്..മഹാദേവൻ തമ്പി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തു വിട്ടത്..തന്റെ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോഷൂട്ടുകളിൽ ഒന്നാണിതെന്നും അദ്ദേഹം പറയുന്നു..അസ്മനെയും കൂട്ടി തന്റെ സ്റ്റുഡിയോയിൽ എത്തിയശേഷമാണ് ഫോട്ടോഷൂട്ട് നടത്തിയത്..അസ്മയ്ക്കായി വ്യത്യസ്തമായ വസ്ത്രങ്ങളും ഒരുക്കിയിരുന്നു..ഓരോ വേഷത്തിലും അതിമനോഹരിയായിരുന്നു അവർ..ആദ്യം കുറച്ചു പേടിയുണ്ടായിരുന്നെങ്കിലും പിന്നീട് വളരെ മനോഹരമായാണ് അസ്മ ഫോട്ടോഷൂട്ടിനായി പോസ് ചെയ്തത്..
വളരെ കാലങ്ങളായി തന്നെ തന്റെ മനസിലുണ്ടായിരുന്ന ഒരു ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തിലുണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ടെന്ന് മഹാദേവൻ തമ്പി പറയുന്നു..മേക്കപ്പ് ചെയ്തതിനു ശേഷവും മെയ്ക്ഓവർ ചിത്രം കണ്ടതിനു ശേഷമുള്ള അവരുടെ സന്തോഷം കാണുക എന്നതായിരുന്നു ഫോട്ടോഷൂട്ടിലൂടുള്ള ലക്ഷ്യമിട്ടത് എന്നാണ് അദ്ദേഹം പറയുന്നത്..സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ പ്രവീണാണ് അസ്മയെ സുന്ദരിയാക്കിയത്..ഷെറിനാണ് കോസ്റ്റ്യൂം ചെയ്തത്.. വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി ഫോട്ടോഗ്രാഫറാണ്.. പലപ്പോഴും അദ്ദേഹം നടത്തുന്ന ഫോട്ടോഷൂട്ടുകൾ ചർച്ച ചെയ്യപ്പെടാറുമുണ്ട്.. വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ.. മഹാദേവ നിങ്ങൾ തികച്ചും മഹാനുഭാവാ ആണ്. ഈ വേഷത്തിൽ ആ കുട്ടിയുടെ അമ്മയ്ക്ക് പോലും തിരിച്ചറിയാൻ സാധിക്കില്ല എന്ന് തോന്നുന്നു. എന്തായാലും ആ കുട്ടിക്ക് ഒരു അവസരം കൊടുക്കാൻ തയ്യാറായ അദ്ദേഹത്തിന്റെ മനസ്സിന് ആയിരിക്കട്ടെ ബിഗ് സല്യൂട്ട്.