7 വർഷം പ്രണയിച്ച ശേഷം വിവാഹം എന്നാൽ ആദ്യ രാത്രിയിൽ സംഭവിച്ചത് ഇതാണ്

നമസ്കാരം, ഏഴുവർഷം പ്രണയിച്ച ശേഷം വിവാഹം. എന്നാൽ ആദ്യ രാത്രിയിൽ സംഭവിച്ചത് കണ്ടോ?? ഏഴുവർഷത്തെ കടുത്ത പ്രണയം.. ഒടുവിൽ അവർ വിവാഹിതരായി.. ആദ്യരാത്രിയിൽ വധു നാണംകൊണ്ട് മണിയറയിൽ കടന്നപ്പോൾ വരൻ പെണ്ണായി. തിരുവനന്തപുരത്ത് നടന്ന ഈ സംഭവം വളരെ ഞെട്ടിക്കുന്നതാണ്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം ഇഷ്ട പുരുഷനെ വരനായി ലഭിച്ചാൽ ഏതൊരു സ്ത്രീയും സന്തോഷിക്കാതെ ഇരിക്കില്ല. ആ പ്രണയ സാക്ഷാത്കാരത്തിന് വീട്ടുകാരുടെയും ബന്ധുക്കളുടെയും സമ്മതമുണ്ടെങ്കിൽ ആ സന്തോഷം ഇരട്ടിയാകും. ടെക്നോപാർക്കിലെ ജീവനക്കാരിയും പോത്തൻകോട് സ്വദേശിയുമായ യുവതിയുടെ ജീവിതത്തിലും ഒക്ടോബർ 31 ന് രാത്രി വരെ ഈ സന്തോഷങ്ങൾ എല്ലാം നിറഞ്ഞുനിന്നിരുന്നു. എന്നാൽ ആദ്യ രാത്രിയോടെ അവളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്നടിഞ്ഞു. ഏഴു വർഷത്തിനിടെ മനസ്സിലാക്കാതെ ഇരുന്ന സത്യം അവൾ അന്നാണ് തിരിച്ചറിഞ്ഞത്. താൻ വിവാഹം കഴിച്ചത് ഒരു പുരുഷനെ അല്ല സ്ത്രീയാണ് എന്ന് സത്യം യുവതി മനസ്സിലാക്കിയതോടെ പോലീസ് സ്റ്റേഷനിൽ പരാതി എത്തി.

പോത്തൻകോട് സ്വദേശിയും ടെക്നോപാർക്ക് ജീവനക്കാരിയുമായ യുവതിയാണ് അതിവിദഗ്ധമായി കബളിപ്പിക്കപ്പെട്ടത്. ആൺ വേഷം കെട്ടിയ യുവതി ആയിരുന്നു യുവതിയെ പ്രണയിച്ചും വിവാഹം കഴിച്ചും കബളിപ്പിച്ചത്. എന്നാൽ ഏഴു വർഷത്തെ പ്രണയത്തിന് ഇടയ്ക്ക് യുവതിക്ക് ഒരിക്കൽപോലും ഇത് തിരിച്ചറിയാൻ സാധിച്ചില്ല. ഒടുവിൽ ഒക്ടോബർ 31ന് വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയിലേക്ക് പ്രവേശിച്ചതോടെയാണ് തന്നെ താലിചാർത്തി ഇരിക്കുന്നത് ഒരു സ്ത്രീയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ഇതോടെ പിറ്റേദിവസംതന്നെ യുവതി പോലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ സ്ത്രീയെ വിവാഹം ചെയ്തത് ഒരു പുരുഷനോ ട്രാൻസ്ജെൻഡർ അല്ല ഒരു സ്ത്രീ തന്നെയാണ് എന്ന് കണ്ടെത്തി. കേരള കൗമുദിയാണ് തിരുവനന്തപുരത്ത് നടന്ന ഈ സംഭവം വിശദമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടെക്നോപാർക്കിൽ ജോലി ചെയ്യുന്നതിനിടെയാണ് പോത്തൻകോട് സ്വദേശിനിയായ യുവതിയും ശ്രീരാം എന്ന് പരിചയപ്പെടുത്തിയ യുവാവും തമ്മിൽ അടുപ്പത്തിൽ ആകുന്നതു.ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി ആണ് എന്നാണ് പറഞ്ഞിരുന്നത്. ഈ അടുപ്പം പിന്നീട് തീവ്രമായ പ്രണയമായി മാറി. ഇതിനിടെ ശ്രീരാം യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി. അച്ഛനമ്മമാരെ കാണിക്കാനാണ് എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. അങ്ങനെയാണ് ശ്രീരാമൻ യുവതിയും കൊല്ലത്തേക്ക് പോയത്. എന്നാൽ ശ്രീരാം യുവതിയും വീട്ടിൽ എത്തിയപ്പോൾ അവിടെ മാതാപിതാക്കൾ ഇല്ലായിരുന്നു. ഈ സംഭവത്തിന് പിന്നാലെ ശ്രീരാം മറ്റൊരു ജോലി കിട്ടി കൊല്ലത്തേക്ക് പോയി. ശ്രീരാം കൊല്ലത്തേക്ക് പോയിരുന്നു എങ്കിലും യുവതിയുമായുള്ള ബന്ധം തുടർന്നിരുന്നു. ശ്രീരാമ മായുള്ള ബന്ധത്തെ യുവതിയുടെ വീട്ടിൽ ആദ്യം എതിർത്തു. എന്നാൽ ശ്രീരാമനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് യുവതി ശാഠ്യം പിടിച്ചപ്പോൾ വീട്ടുകാർ വഴങ്ങുകയായിരുന്നു.

ഒടുവിൽ പോത്തൻകോട് ഉള്ള ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താമെന്ന് വീട്ടുകാർ തീരുമാനിച്ചു. ഏഴു വർഷം നീണ്ടു നിന്ന പ്രണയം വിവാഹത്തിലെത്തിയത് സന്തോഷത്തിലായിരുന്നു യുവതി. വളരെ അടുത്ത ബന്ധുക്കളെയും നാട്ടിലെ ചില പൗരപ്രമുഖരും മാത്രമാണ് യുവതിയുടെ ബന്ധുക്കൾ കല്യാണത്തിനു ക്ഷണിച്ചിരുന്നത്.ഒക്ടോബർ 31ന് പോത്തൻകോട് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. എന്നാൽ വിവാഹദിവസം വരൻ ഒറ്റയ്ക്കാണ് വിവാഹ വേദിയിലെത്തിയത്. ബന്ധുക്കൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട ഒന്നും വരാൻ വൈകും പറഞ്ഞു വരൻ മുഹൂർത്തം തെറ്റാതെ ചടങ്ങു നടത്താമെന്നും അറിയിച്ചു. അങ്ങനെ വളരെ ചുരുക്കം പേരുടെ മുന്നിൽ വച്ച് ഇരുവരും വിവാഹിതരായി. അപ്പോഴും വരട്ടെ പെരുമാറ്റത്തിൽ യുവതിയുടെ ബന്ധുക്കൾക്ക് സംശയമുണ്ടായിരുന്നു, വിവാഹശേഷം ഒരു വാടക വീട്ടിലേക്കാണ് ദമ്പതികൾ പോയത്.

ആ വീട്ടിലും ആരുമുണ്ടായിരുന്നില്ല. ഈ സംഭവവും യുവതിയുടെ ബന്ധുക്കളിൽ സംശയം പ്രകടിപ്പിച്ചു, താമസസ്ഥലത്തും വരന്റെ പെരുമാറ്റത്തിലും പന്തികേട് തോന്നിയ യുവതിയുടെ ബന്ധുക്കൾ വധുവിനെ സ്വർണാഭരണങ്ങൾ എല്ലാം തിരികെ വാങ്ങിയാണ് മടങ്ങിയത്. എന്നാൽ ബന്ധുക്കളിൽ ഉണ്ടായ സംശയമൊന്നും ആ സമയം വരെ യുവതിയുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. ആദ്യരാത്രിയിൽ വരണ്ട ഫോണിലേക്ക് എത്തിയ ചില കോളുകളാണ് യുവതിയുടെ മനസ്സിൽ സംശയം ജനിപ്പിച്ചത്. ഒരു ഫോൺ കോൾ എടുത്ത് യുവതി അങ്ങേത്തലയ്ക്കൽ നിന്നുള്ള സംസാരം കേട്ട് ശരിക്കും ഞെട്ടിപ്പോയി. മോളെ അത് ആണല്ല പെണ്ണാണ്. നീ എത്രയും വേഗം രക്ഷപ്പെട്ടോ എന്നാണ് ഫോൺകോളിൽ പറഞ്ഞത്.

ഇതോടെ യുവതിയും ചില കാര്യങ്ങൾ ഉറപ്പിച്ചു. തന്നെ താലി ചാർത്തിയത് പെണ്ണാണ് എന്നറിഞ്ഞതോടെ യുവതി വീട്ടുകാരെ വിവരമറിയിച്ചു. ആ രാത്രി വെറുതെ തള്ളി നീക്കാനും പിറ്റേദിവസം രാവിലെ വളരെ തന്ത്രപരമായി വരനെയും കൊണ്ട് പോലീസ് സ്റ്റേഷനിൽ എത്താനായിരുന്നു ബന്ധുക്കളുടെ നിർദ്ദേശം. തുടർന്ന് ബന്ധുക്കളുടെ നിർദ്ദേശമനുസരിച്ച് പിറ്റേദിവസം രാവിലെ യുവതി വരണമായി പോലീസ് സ്റ്റേഷനിൽ എത്തി. തുടർന്നുള്ള പോലീസ് പരിശോധനയിൽ വരൻ ആൺ വേഷം കെട്ടിയ പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞു. വർഷങ്ങളായി ഈ സ്ത്രീവേഷം കെട്ടിയാണ് നടന്നിരുന്നത്.

എന്നാൽ വധുവിന്റെ വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ ആൺ വേഷം കെട്ടിയ സ്ത്രീയെ പോലീസ് പിന്നീട് വിട്ടയക്കുകയായിരുന്നു. എന്നാൽ അടുത്തു കണ്ടിട്ടും അത് പെണ്ണാണ് എന്ന് തിരിച്ചറിയാൻ സാധിക്കാതെ പോയ അവരുടെ ചിന്തയിലാണ് അത്ഭുതം. ഇനിയും ഇതുപോലെയുള്ള ചതിക്കുഴിയിൽ ആരും വീഴാതിരിക്കുക. ഒരിക്കൽ പോലും അത് പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞില്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *