കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ കടാതിയിൽ നാടോടി സ്ത്രീ വീടിനുള്ളിൽ കയറി മോഷണം നടത്തിയ വാർത്ത നാട്ടുകാരെ ഞെട്ടിച്ചത്. ഇപ്പോൾ ഇതിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തെത്തുമ്പോൾ പോലീസ് പോലും അമ്പരക്കുകയാണ്. മൂവാറ്റുപുഴ കടാതി നടുക്കുഴിയിൽ സ്കൂട്ടർ ഷോറൂം നടത്തുന്ന ബിജുവിൻ്റെ വീട്ടിലാണ് നാടോടി സംഘത്തിലെ സ്ത്രീ മോഷ്ടിക്കാൻ കയറിയത്. ബിജുവിൻ്റെ മകളും എൽ എൽബി വിദ്യാർഥിനിയുമായ കൃഷ്ണ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്നു കൃഷ്ണ.ക്ലാസിനിടെ അമ്മയുടെ മുറിയിൽ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അലമാര പരിശോധിക്കുന്ന നാടോടി സ്ത്രീയെ കണ്ടത്. ആഭരണപ്പെട്ടിയും പേഴ്സും സ്ത്രീ കൈവശപ്പെടുത്തിയിരുന്നു. ഈബ്ലൂടൂത്ത് ഹെഡ് ഫോണിലൂടെ ആശയ വിനിമയം നടത്തിയിരുന്നതായി കൃഷ്ണ പറഞ്ഞു.
ആഭരണവും പേഴ്സും തിരിച്ചു വാങ്ങാൻ ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാനോ വീടുവിട്ട് പോകാനോ തയ്യാറായില്ല.ആഭരണപ്പെട്ടിയും പേഴ്സും തിരിച്ചുപിടിക്കാൻ സർവ്വശക്തിയും എടുത്തിട്ടും നാടോടി സ്ത്രീ അല്പം പോലും ഭയന്നില്ലെന്ന് കൃഷ്ണ പറയുന്നു. ഇവരുമായി മ,ല്ലി,ടുന്നതിനിടെ കൃഷ്ണയുടെ ക,ഴു,ത്തിന് ഇ,വ,ർ ,പിടി,ച്ചു. എന്നാൽ നഖങ്ങൾക്കിടയിൽ അവർ എന്തോ ഒരു രാസപദാർത്ഥം പുരട്ടിയിരുന്നു. അവിടെ ചൊറിഞ്ഞു തടിച്ചു.ഇതിനിടെ വീടിനകത്ത് കിടന്ന വ,ടി,യുമായി കൃഷ്ണ ഇവരെ അ,ടി,ച്ചു. തല്ല് ഏറ്റിട്ടും നാടോടി സ്ത്രീയിൽ ഒരു ഭാവമാറ്റവും ഉണ്ടായില്ല. ഇതിനിടെ കൃഷ്ണ
നി,ലവി,ളി,ച്ച,തോ,ടെ ഇവർ കൃഷ്ണയുടെ കാലിൽ പ്രത്യേകരീതിയിൽ പിടിത്തമിട്ടു വീ,ഴ്ത്തി,. കാലിൽ പ്രത്യേക രീതിയിൽ പിടിച്ചതോടെ കാൽചലിപ്പിക്കാനോ നടക്കാനോ പോലും കഴിയാതെ ആയെന്ന് കൃഷ്ണ പറഞ്ഞു.സ്ത്രീയിൽ നിന്ന് ആഭരണ പെട്ടി കൃഷ്ണവാങ്ങിയതോടെ സ്ത്രീ രക്ഷപ്പെടുകയായിരുന്നു.ആഭരണം തിരികെ കിട്ടിയെങ്കിലും പേഴ്സിലെ പണം നഷ്ടപ്പെട്ടു.ഗെയ്റ്റിനു പുറത്ത് മറ്റൊരു സ്ത്രീയും ഇതിനിടെ കണ്ടിരുന്നുവെന്ന് കൃഷ്ണപറയുന്നു.