ശരണ്യ പോയത് പെറ്റമ്മ അറിഞ്ഞത് സോഷ്യല്‍മീഡിയയില്‍ കണ്ട്; ആദ്യമായി വെളിപ്പെടുത്തി സീമ ജി നായര്‍

ദിവസങ്ങൾക്ക് മുൻപാണ് നടി ശരണ്യ ശശി അ,ന്ത,രി,ച്ചത്.നീണ്ട പത്തു വര്ഷം ക്യാന്സറിനോട് പോരാടിയുള്ള താരത്തിന്റെ വിയോഗം ശരണ്യയുടെ വീട്ട്കാരെ പോലെ തന്നെ ആരാധകരെയും സങ്കടപ്പെടുത്തി.പലപ്പോഴും ജീവിതത്തിലേക്ക് പട പൊരുതി വന്ന ശരണ്യ വീണ്ടും രോഗത്തെ അതിജീവിക്കും എന്നായിരുന്നു വീട്ടുകാരും കരുതിയത്.ശരണ്യയെ സ്വന്തം മകളെ പോലെ കണ്ടു സ്നേഹിച്ച സീമ ജി നായർ ശരണ്യയുടെ വിയോഗത്തിന്റെ വേദന ഇനിയും താണ്ടിയിട്ടില്ല.ഇപോൾ ഇതാ വേദനകൾക്ക് ഇടയിലും ശരണ്യയുടെ അവസാന ദിനങ്ങളെ കുറിച്ച് സീമ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.സീമ ഇനിയും ഈ വേർപാടിന്റെ ഞെട്ടലിൽ നിന്നും മുക്ത ആയിട്ടില്ല.മ,രി,ക്കും എന്ന് ശരണ്യ പ്രതീക്ഷിച്ചിരുന്നില്ല എന്ന് സീമ പറയുന്നു.രോഗത്തെ എല്ലാം തോൽപ്പിച്ച് അഭിനയ രംഗത്ത് വീണ്ടും സജീവം ആവണം എന്നും ജീവിതത്തെ തിരിച്ചു പിടിക്കണം എന്നും ശരണ്യ ആഗ്രഹിച്ചു.എന്നാൽ വിധിയുടെ തീരുമാനം മറ്റൊന്നായി.

ശരണ്യ ഇത്രെയും വേഗം പോകും എന്ന് തങ്ങളും കരുതിയില്ല.അവൾ മരണത്തെ പേടിച്ചിരുന്നില്ല അതിനാലാണ് ഇത്രെയും പ്രതിസന്ധികൾ ശരണ്യ തരണം ചെയ്തതും.ഇപ്പോൾ ഒന്നും മരിക്കില്ല എന്ന വിശ്യാസത്തിലായിരുന്നു അവൾ.പത്തു തവണയാണ് അവളുടെ തലയിൽ സർജറി ചെയ്തത്.എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് അവൾ അതിനെ എല്ലാം നേരിട്ടത്.അവൾ അനുഭവിച്ച വേദനായുടെ പതിനായിരത്തിൽ ഒരു അംശം പോലും നമ്മൾ ആരും അനുഭവിച്ചിട്ടുണ്ടാവില്ല.അവളുടെ അവസാന നാളുകളിൽ ഞാനും അവൾക്ക് ഒപ്പം ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു.മരുന്നിനോട് പ്രതികരിക്കാതെ അവളുടെ ബീ പി കുറഞ്ഞു.ഡോക്ടർമാർ എല്ലാം അവസാനിക്കും എന്ന് സൂചന തന്നു എങ്കിലും അവൾ തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നു ഞങ്ങൾ ഒടുവിൽ അവൾ പോയി ശരണ്യയുടെ ‘അമ്മ ഇപ്പോഴും സമനില വീണ്ടെടുത്തിട്ടില്ല.സീമ ജി നായർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *