ബിഗ് ബോസ്സ് സീസൺ ത്രീ യിലെ ശ്രദ്ധിക്കപ്പെട്ട മത്സരാത്ഥിയായിരുന്നു പൊളി ഫിറോസ് അദ്ദേഹത്തിന്റെ കൂടെ ഭാര്യ സജ്നയും ഷോയിൽ എത്തിയിരുന്നു. ഇവർ വന്നതിന് ശേഷം ബിഗ് ബോസ് വീട്ടിൽ വലിയ മാറ്റങ്ങളായിരുന്നു നടന്നത്. ബിഗ്‌ബോസ് വീട്ടിൽ ഒട്ടുമിക്ക മത്സരാത്ഥികളുമായി ഫിറോസ് തല്ലുണ്ടാക്കിയിരുന്നു. പിന്നാലെ മറ്റു മത്സരാർത്ഥികളുടെ പേർസണൽ കാര്യത്തിൽ ഇടപെടാൻ തുടങ്ങിയതോടെ ഇവരെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇപ്പോൾ ഇതാ മണിക്കുട്ടനെ കുറിച്ചുള്ള ഫിറോസിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഇപ്പോൾ MG ശ്രീകുമാർ അവതാരകനായ ‘പറയാം നേടാം’ എന്ന പരുപാടിയിൽ പങ്കെടുത്തു ഫിറോസ് പറഞ്ഞ വാക്കുകളാണ് വയറൽ ആവുന്നത്. മണിക്കുട്ടൻ ആളെ എങ്ങനെ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഫിറോസ്. മണിക്കുട്ടൻ നല്ല മനുഷ്യനാണ് നല്ല വ്യക്തിയാണ് പേരുപോലെ തന്നെ ഒരു മണി അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ട് എന്നായിരുന്നു ഫിറോസ് പറഞ്ഞത്.മണി എന്ന് ഉദ്ദേശിച്ചത് വ്യക്തമായില്ല എന്ന് MG പറഞ്ഞപ്പോൾ അത് വ്യക്തമാക്കി കൊടുത്തു. മണിക്കുട്ടൻ നല്ല കാര്യങ്ങൾക്കുള്ള മണിയടി ഉണ്ട് സുഖിപ്പിക്കാനുള്ള മണിയടി ഉണ്ട്. ഒരു വീട്ടിലേക്ക് കേറി ചെല്ലുമ്പോൾ ഉള്ള മണിയടി ഉണ്ട്. ഇദ്ധെല്ലാം ചേർന്ന ഒരു വ്യക്തിയാണ് മണിക്കുട്ടൻ എന്നാണ് ഫിറോസിന്റെ വിശദീകരണം. പിന്നാലെ മണികുട്ടന്റെ വിവാഹത്തെ കുറിച്ചായിരുന്നു ചോത്യം. ഫിറോസ് പറഞ്ഞത് ഇങ്ങനെ മണിക്കുട്ടൻ കല്ലിയാണത്തെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്നും ഉടനെ തന്നെ ഉണ്ടാവും. എവിടെ നിന്നാണ് എന്ന് ഒന്നും പറഞ്ഞിട്ടില്ല. ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ എന്ന ചോത്യത്തിന് കണ്ടിവെച്ചിട്ടില്ലാ എന്നാണ് അയാളുടെ സംസാരത്തിൽ നിന്നും മനസ്സിലാവുന്നത് എന്നായിരുന്നു ഫിറോസ് പറഞ്ഞത്. വീട്ടുക്കാർ നോക്കുന്നുണ്ട് ഒന്ന് രണ്ടു മാസങ്ങൾക്കകം ഉണ്ടാകും വയസ്സ് കൂടിവരുകയല്ലേ എന്നും ഫിറോസ് കൂട്ടിച്ചേർത്തു.