നാമൊന്ന് നമുക്കൊന്ന് എന്ന് ചിന്തിക്കുന്നവരാണ് നമ്മുടെ സമൂഹത്തിൽ പല കുടുംബങ്ങളും വളരെ അപൂർവ്വമായി മാത്രമാണ് രണ്ട് കുട്ടികളിൽ കൂടുതൽ പല കുടുംബങ്ങളും തീരുമാനിക്കുന്നത്. എന്നാൽ ഇവിടെ എല്ലാത്തിനേക്കാളും വ്യത്യസ്തമായ ഒരു കുടുംബത്തെ കാണാൻ സാധിക്കുന്നു.
ഈരാറ്റുപേട്ടയിൽ നിന്നാണ് കാഞ്ഞിരപ്പള്ളി യിലേക്കുള്ള വഴിയിലാണ് ആണ് വെയിൽ കാണം പാറ എന്ന സ്ഥലം അവിടെ കുന്നുംപുറത്ത് ഒരു കുഞ്ഞു വീടുണ്ട് നെടുംതാണത്ത് ബെന്നിയുടെ വീട് ഈ വീട്ടിലെ അംഗങ്ങൾ ഒന്നും രണ്ടുമല്ല എട്ടു മക്കൾ ആണ് ദൈവം ഇവർക്ക് നൽകിയിരിക്കുന്നത്. ഇവിടെ എട്ടു സന്തോഷം ആണ് കാരണം ജെസ്സിയുടെയും ബെന്നി യുടെയും സ്നേഹ കൂട്ടിലേക്ക് വിരുന്നു വന്നത് 8 കണ്മണികൾ ആണ് അഞ്ചുവയസ്സുകാരൻ ഫ്രാൻസിസും ഒന്നരവയസ്സുകാരി ക്ലയർമാറിയും ഇളയ മകളെ ചേർത്തുപിടിച്ച് ജെസി ബെന്നി എന്ന 46കാരി പങ്കുവെച്ചത് തന്റെ എട്ടു മക്കൾക്ക് അമ്മയായ കഥയാണ്. 21 വയസ്സുള്ള ഡെന്നീസ് ബെന്നിയാണ് ആദ്യത്തെ കണ്മണി കാനഡയിൽ മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കുകയാണ് പിന്നാലെ 19 വയസ്സുകാരൻ ഡേവിഡ് ബെന്നി ഐഇഎൽടിഎസ് പഠിക്കുന്നു പത്തുവയസ്സുകാരൻ ഡോൺ മറിയം ബെന്നിയാണ് മൂന്നാമൻ നാലാം ക്ലാസ് വിദ്യാർഥിയാണ് പിന്നാലെ ഒമ്പതുവയസ്സുകാരി അൽഫോൻസാ മറിയ ബെന്നി മൂന്നാംക്ലാസിൽ ഏഴര വയസ്സുകാരൻ കുര്യാക്കോസ് ബെന്നിയാണ് അഞ്ചാമൻ രണ്ടാം ക്ലാസിൽ ആറുവയസ്സുകാരൻ ആന്റണി മറിയം ബെന്നി യുകെജിയിൽ ഫ്രാൻസിസ് നഴ്സറി വിദ്യാർത്ഥിയാണ്.