കല്യാണത്തലേന്ന് വധുവിന്റെ നട്ടെല്ല് തകര്‍ന്നു; ഇനി കിടന്ന കിടപ്പില്‍; എന്നാല്‍ വരന്‍ ചെയ്തത് കണ്ടോ.

സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഇപ്പോൾ ഒരു കല്യാണ കഥയാണ്. ആരതി മോറിയയുടെയും അവദേശിന്റെയും വിവാഹം കഴിഞ്ഞ് എട്ടിനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ആരതിയുടെ വീട്ടിൽ വിവാഹചടങ്ങുകൾ തുടങ്ങാൻ വെറും എട്ടു മണിക്കൂർ ബാക്കി നിൽക്കെ ഒരു ദുരന്തം ആ വീട്ടിൽ സംഭവിച്ചു. വീടിന്റെ ടെറസിൽ നിന്നും വീഴാൻ പോയ കുട്ടിയെ രക്ഷിക്കുന്നതിന് ഇടയിൽ ആരതി അബദ്ധത്തിൽ താഴേക്ക് കാൽ വഴുതി വീണു. നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചു. ശരീരമാസകലം പരിക്കേറ്റു. തുടർന്ന് ആരതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരതി മാസങ്ങളോളം എഴുന്നേൽക്കാനാവാതെ കിടക്കയിൽ കഴിയേണ്ടി വരുമെന്നും, ഒരുപക്ഷേ വൈകല്യം ഉണ്ടായേക്കമെന്നും ഡോക്ടർമാർ ആരതിയുടെ കുടുംബാംഗങ്ങളെ അറിയിച്ചു.

ആരതിയുടെ കുടുംബാംഗങ്ങൾ അവദേശിനെ സമീപിച്ച് ആരതിയുടെ സഹോദരിയെ വിവാഹംകഴിക്കാൻ തയ്യാറാണോ എന്ന് ചോദിച്ചെങ്കിലും ഔദേശ് അത് നിരസിച്ചു.അവദേശ് വിവാഹത്തിൽ നിന്നും പിന്മാറും എന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ ആരതിയെ കാണാൻ ആശുപത്രിയിലേക്ക് ഓടിയെത്തിയ അവദേശ് കുടുംബാംഗങ്ങളുടെ എതിർപ്പ് മറികടന്ന് നിശ്ചയിച്ച ദിവസം തന്നെ ആരതിയെ വിവാഹം കഴിക്കുകയാണ് ചെയ്തത്. ആശുപത്രിയിൽ കഴിഞ്ഞ ആരതിയെ ഡോക്ടർമാരുടെ അനുവാദത്തോടെ അവദേശ് വിവാഹത്തിനായി വീട്ടിൽ എത്തിക്കുകയായിരുന്നു. ആംബുലൻസിൽ എത്തിച്ച ആരതിയെ സ്ട്രെക്ച്ചറിന്റെ സഹായത്തോടെയാണ് കല്യാണമണ്ഡപത്തിൽ എത്തിച്ചത്. വിവാഹ ചടങ്ങുകൾ നടക്കുമ്പോഴെല്ലാം ആരതി സ്‌ട്രെച്ചറിൽ തന്നെയായിരുന്നു. ചടങ്ങുകൾക്കുശേഷം അവദേശ് തന്നെ ആരതിയെ ആശുപത്രിയിലെത്തിച്ചു. ഇന്ന് ആശുപത്രിയിൽ കണ്ണിമചിമ്മാതെ ആരതിക്ക് കാവലായി അവദേശുണ്ട്. ആരതിയുടെ നില മെച്ചപ്പെട്ടു വരുന്നതായി ഡോക്ടർമാർ പറയുന്നു. എന്നാൽ ഏതാനും മാസങ്ങൾ ആരതിക്ക് കിടക്കയിൽ തന്നെ തുടരേണ്ടിവരും.

ആരതിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് അവദേശ്. ഉത്തർപ്രദേശിലെ പ്രതാപ് ഘട് സ്വദേശികളാണ് ഇരുവരും. ഇരുവരുടെയും കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.താങ്കളാണ് നട്ടെല്ലുള്ള ആൺപിറന്നോൻ. കേരളത്തിലുള്ള സ്ത്രീധന കൊതിയൻ മാരും ഭാര്യയെ പാമ്പിനെ വിട്ടു കടിപ്പിച്ചു കൊല്ലുന്നവൻ മാരും ഇതൊക്കെ കണ്ടുപഠിക്കണം. മനുഷ്യത്വം എന്താണെന്ന് മനുഷ്യ മൃഗങ്ങൾ ഒക്കെ ഇവനെ കണ്ടുപഠിക്കണം. പണത്തിനും ശരീരത്തിനും വേണ്ടി മാത്രം നടക്കുന്ന എല്ലാ ആളുകളും ഇത് കാണണം. സഹോദരാ നീയാണ് ദൈവം. നിന്നെ ഞങ്ങൾ ഓരോരുത്തരും ബഹുമാനിക്കുന്നു. കല്യാണം കഴിഞ്ഞിട്ട് കുട്ടികളൊക്കെ ആയതിനുശേഷം ഇങ്ങനെ കിടപ്പിലായി പോകുന്ന കുറെ ആളുകളെ ഉപേക്ഷിക്കുന്ന ആളുകളുണ്ട്. അവരൊക്കെ ഇതൊന്നു കാണണം. ഇനിയും ഒരുപാട് വർഷക്കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ആത്മാർത്ഥമായ സ്നേഹത്തിന് ഇങ്ങനെയും ചില ഉദാഹരണങ്ങൾ നമുക്ക് കാണിച്ചു കൊടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *