ഇതല്ലേ ആരുടെയും കണ്ണുനിറയും പ്രണയം 20 വര്‍ഷത്തെ പ്രണയത്തിന് വൃദ്ധസദനത്തില്‍ സാഫല്യം

കരുത്തുറ്റ പ്രണയം മുതൽ പൈങ്കിളി പ്രണയം വരെ പലതരം പ്രണയം മലയാളികള്‍ക്ക് അറിയാം. എന്നാൽ വൃദ്ധമന്ദിരത്തില്‍ ഇരുപത് വർഷത്തെ പ്രണയം സഫല്യത്തില്‍ എത്തിയിരിക്കുന്ന കഥയാണ് പുറത്തു വരുന്നത്. തൃശൂരിലെ രാമവര്‍മ്മപുരതുള്ള വൃദ്ധദമ്പതികളുടെ ആരേയും അമ്പരപ്പിക്കുന്ന കഥയാണ് ഇത്. അറുപത്തിയാറുകാരി ലക്ഷ്മിയമ്മളും അറുപത്തിയേഴുകാരൻ കൊച്ചനിയനുമാണ് വിവാഹിതരാകാൻ പോകുന്ന ദമ്പതികൾ. വിവാഹം കഴിഞ്ഞുള്ള ജീവിതവും ഹണിമൂണും ഉൾപ്പടെ പ്ലാൻ ചെയ്താണ് ഇവർ പ്രണയിക്കുന്നത്. വയസ്സാൻ കാലത്ത് പ്രണയമോ എന്ന് നെറ്റിചുളിക്കുന്നവർ അറിയണം ഇവരുടെ കഥ. അമ്മാളുവിന്റെ ഭർത്താവായ കൃഷ്ണ അയ്യർ എന്ന സ്വാമിയുടെ പാചകജോലിയിൽ സഹായിയായിരുന്നു കൊച്ചനിയൻ. അൻപതുവർഷത്തിൽ അധികമായി ഇവർക്ക് പരസ്പ്പരം പരിചയം ഉണ്ടായിരുന്നു.

ഭർത്താവിന്റെ മ,ര,ണ,ശേഷം ഒറ്റപ്പെട്ടുപോയ അമ്മാളുവുനെ സംരക്ഷിച്ചുപോന്നത് കൊച്ചനിയൻ ആയിരുന്നു.. അമ്മാളുവിനെ വൃദ്ധസദനത്തിൽ ആക്കിയത് കൊച്ചനിയനും കൗൺസിലറും ചേർന്നാണ്.. കൊച്ചനിയൻ അമ്മാളിനെ കാണാൻ ഇടയ്ക്ക് എത്താറുണ്ടായിരുന്നു..മടങ്ങിപോകുമ്പോൾ എപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകൾ നിറയാറുണ്ടായിരുന്നു എന്ന് അമ്മാൾ പറയുന്നു. എന്നാൽ യാഥർശികമായി കൊച്ചനിയനും ഇതേ വൃദ്ധമന്ദിരത്തിൽ എത്തി. ഗുരുവായൂരിൽ വെച്ച് കുഴഞ്ഞുവീണ കൊച്ചനിയനെ ചിലർ വയനാട്ടിലെ വൃദ്ധമന്ദിരത്തിൽ എത്തിച്ചു.

ശരീരത്തിന്റെ ഒരു ഭാഗം തളർന്ന കൊച്ചനിയൻ ഏറെക്കാലം ഇവിടെ ചികിത്സയിൽ ആയിരുന്നു. കൊച്ചനിയന്റെ നിരന്തരമായുള്ള ആവശ്യപ്രകാരം അമ്മാൾ താമസിക്കുന്ന അതേ വൃദ്ധമന്ദിരത്തിലേക് അദ്ദേഹത്തെ മാറ്റുകയായിരുന്നു. ഒന്നിച്ചായതോടെ ഇരുവരും നിശബ്‍ദം പ്രണയിച്ചു. ഇരുവരും തമ്മിൽ ഉള്ള ഏറെകാലത്തെ പ്രണയം അറിഞ്ഞ വൃദ്ധമന്ദിരത്തിലെ സൂപ്രണ്ട് ആണ് ഇവരോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത്. ഈ പ്രായത്തിൽ കല്യാണമോ എന്ന് സംശയിച്ചെങ്കിലും സ്ഥാപനം അത്തരത്തിൽ ഒരു തീരുമാനം എടുത്തതോടെ അമ്മാളുവും കൊച്ചനിയനും സന്തോഷത്തിൽ ആയി. വയ്യാത്ത കൊച്ചനിയനെ പരിചരിക്കാൻ ആകുന്നതിന്റെ സന്തോഷത്തിൽ ആണ് അമ്മാൾ ഇപ്പോൾ.കല്ല്യാണം കഴിഞ്ഞാൽ ഒരു അന്തിക്കൂട്ട് ആവില്ലെ എന്ന് അമ്മാൾ ചോദിക്കുന്നു.

മറ്റെല്ലാവരെയും പോലെ തന്നെ വിവാഹം കഴിഞ്ഞ് ഇവർക്കും ചില പദ്ധതികളൊക്കെ ഉണ്ട്. ഒരു കൊച്ചു തീർത്ഥാടനം നടത്താനാണ് ഇവരുടെ ആഗ്രഹം. കൊച്ചനിയന്റെ അസുഖം മാറാൻ കൂടൽമാണിക്യം അമ്പലത്തിൽ നേർന്ന വഴിപാട് ഒക്കെ ചെയ്യാൻ ആണ് അമ്മാളിന്റെ ആഗ്രഹം. അമ്പലത്തിൽ ഒരുമിച്ചു പോയി ഭഗവാനെ ഒരു താമരമാല സമർപ്പിക്കണം എന്നാണ് അമ്മാളിന്. താലിമാലയും വിവാഹവസ്ത്രങ്ങളും ഇവർക്കായി വാങ്ങി മന്ദിരത്തിലെ മറ്റു അന്തേവാസികളും കല്യാണത്തിനായി കാത്തിരിക്കുകയാണ്. ഡിസംബർ ഇരുപത്തിഎട്ടിനു നടക്കുന്ന വിവാഹത്തിൽ പ്രമുഖർ പങ്കെടുക്കും. വിവാഹം കഴിഞ്ഞാൽ ഇവർക്ക് വൃദ്ധസദനത്തിൽ പ്രേത്യേകം മുറിയും നൽകും.ഇതൊക്കെയാണ് പ്രണയം എന്ന് പറയുന്നത്.

നല്ല അടിപൊളി പ്രണയ ജോഡികളായി ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.കാമുകിയുടെ ദേ,ഹ,ത്ത് ,ഇ,ഴ,യു,ന്ന ക,ഴു,കൻ കണ്ണുകൾ ഇല്ലാത്ത കാമുകൻ. കാമുകന്റെ പോക്കറ്റിലെ കനം നോക്കാത്ത കാമുകി ഇതാണ് പ്രേമം. മനസ്സുകളാണ് പ്രണയിക്കേണ്ടത് അല്ലാതെ ശ,രീ,ര,ങ്ങ,ൾ തമ്മിൽ അല്ല. വിവാഹങ്ങൾ ഒക്കെ ഒരുപാട് കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും സന്തോഷകരമായ ഒരു വിവാഹം കാണുന്നത് ആദ്യമായിട്ടാണ്. ആർക്കും ആരോടും എപ്പോഴും തോന്നിയേക്കാവുന്ന ഒരു വികാരമാണ് പ്രണയം. ഇവർ ഇനിയാണ് സന്തോഷത്തോടെ ജീവിക്കുന്നത്. ഒരുപാട് സന്തോഷമുണ്ട് ഈ വാർത്ത കണ്ടപ്പോൾ. രണ്ടുപേർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *