52ാം വയസ്സിൽ ഡെലിവറി ബോയായി.. ഫ്രീ വാക്സിനും ലോൺ ഇളവുകളും കിട്ടിയില്ല..

കൊറോണക്കാലം എല്ലാവർക്കും വളരെയധികം ഹാൾ ടൈം ഉണ്ടാക്കിയ കാലമാണ്. അതായത് നമ്മുടെ ജോലി പോലും നമുക്ക് നഷ്ടപ്പെട്ട, വീട്ടിലിരിക്കേണ്ട, എന്ത് ചെയ്യണമെന്ന അവസ്ഥയിലായിരുന്നു നമ്മളെല്ലാവരും. ലോകമൊട്ടാകെ ആ ഒരു അവസ്ഥയിലൂടെ കടന്നുപോയി. പല രാജ്യവും ഇന്ന് അത് ബേധിച്ച് മുന്നേറുകയാണ്. പക്ഷേ ഇന്ത്യയിൽ ഇപ്പോൾ കേരളത്തിൽ അത് വീണ്ടും വീണ്ടും കുടി വരിക തന്നെയാണ്.ഇതിൻ്റെ പിന്നിലെ കാരണങ്ങളും പ്രോട്ടോക്കോളും ലിമിറ്റേഷൻസുമൊക്കെ പിന്നെയും പിന്നെയും പുനരാവിഷ്കരിക്കുമ്പോഴും അതിന് മാത്രം ഒരു കുറവും ഉണ്ടായിട്ടില്ല.ഇക്കഴിഞ്ഞ ലോക്ഡൗൺ അതായത് ലോക്ഡൗൺ റ്റു പോയൻ്റ്യു ഓടെ സമയത്ത് ആകെ പ്രവർത്തനമായി ഉണ്ടായിരുന്നത് മീഡിയയും അത്യാവശ്യ സാധനങ്ങളും പിന്നീട് ഈ ഡെലിവറി കാര്യങ്ങളുമാണ്.

അതായത് സ്വിഗ്ഗി, സൊമാറ്റോ ഈ വക കാര്യങ്ങളുമായിരുന്നു ലോക്ഡൗൺ 2.o യുടെ സമയത്ത് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പല ചെറുപ്പക്കാരും അതിലേക്ക് അഭയം പ്രാപിച്ചു എന്നുള്ളതാണ് സത്യം. കൊറോണ ആവുമ്പോൾ ജോലി നഷ്ടപ്പെടുന്നവർക്ക് ഒക്കെ അങ്ങോട്ട് അഭയം പ്രാപിക്കാൻ എന്ന് ആയതുകൊണ്ട് തന്നെ ഇവിടെ ജോലിക്ക് വന്ന ഒരു 52 വയസ്സുകാരൻ്റെ ഒരു കഥയാണ് ഇന്നത്തെ കഥ. ഇത് നമ്മുടെ കേരളത്തിൽ കൊച്ചിയിൽ കാക്കനാട് നടക്കുന്ന കഥയാണ്. കാക്കനാട് ഭാഗങ്ങളിൽ ഫുഡ് ഓർഡർ ചെയ്യുന്ന ചേട്ടൻമാർ ചിലപ്പോൾ ഈ ചേട്ടനെ കണ്ടിട്ടുണ്ടാകും. 52 വയസ് പ്രായമുണ്ടെന്ന് കണ്ടാൽ പറയില്ലെങ്കിലും, രണ്ടു മക്കളുള്ള ഭാര്യയുള്ള ധാരാളം ലോണും പ്രശ്നങ്ങളും ദാരിദ്ര്യവുമുള്ള ഒരു കുടുംബ നാദനാണ് അദ്ദേഹം.അജിത്കുമാർ എന്നാണ് പേര്.ഇദ്ദേഹത്തിനോട് ചോദിച്ചാൽ ഒരുപാട് പരാധികൾ ഉണ്ടാവും.

പക്ഷേ ഒരു പരാധികളും ഇല്ലാതെ ദൈവം തന്ന കഴിവ് കൊണ്ട് ഈ വയസിൽ അറിയാവുന്ന പണി ചെയ്ത് കുടുംബത്തെ പോറ്റുകയാണ് ഈ മനുഷ്യൻ. അറിയാവുന്ന പണി ഡ്രൈവിംഗ് ആയിരുന്നു. പല പ്രൈവറ്റ് കമ്പനികളും അല്ലാതെ ഓട്ടം പോവുമായിരുന്നു.കാമ്പ് വിളിക്കുന്നതും, അങ്ങനെയുള്ള ഡ്രൈവിംങ് ആയിരുന്നു ഈ ചേട്ടൻ ചെയ്തിരുന്നത്.പിന്നീട് ആ കൊറോണ കാരണം ഇതും നഷ്ടമാവുകയായിരുന്നു. ആദ്യത്തെ കൊറോണ കഴിഞ്ഞ് രണ്ടാമത്തെ കൊറോണ വന്നപ്പോഴും ജോലി കിട്ടിയപ്പോൾ സന്തോഷമായി. ലോണൊക്കെ അടച്ച് തീർക്കാമെന്ന് കരുതി. പക്ഷേ അതും നടന്നില്ല.ലോണ് മൂന്നുനാല് മാസമായി അടവ് തെറ്റി കിടക്കുകയാണ്. ആരും സഹായിക്കാൻ ഇല്ല, ആരോടും സഹായം ചോദിച്ചിട്ടുമില്ല. കൊറോണ കാലത്ത് നമുക്ക് ലോൺ ഇളവുകൾ കിട്ടുമെന്നും, വ്യാക്സിൻ ഫ്രീയായിട്ട് കിട്ടുമെന്നും നമ്മൾ പലയിടത്തും കേട്ടിട്ടുണ്ട്. പക്ഷേ ഇതൊക്കെ ആർക്കാണ് കിട്ടുന്നത് എന്ന് വ്യക്തമല്ല.

കാരണം ഈ ചേട്ടൻ വ്യാക്സിൻ എടുത്തത് 780 രൂപ കൊടുത്തു തന്നെയാണ്. അതുപോലെ ലോൺ അറിവുകളൊന്നും ഇളവ് കൊടുത്തിട്ടില്ല. ബാങ്കുകാർ വീണ്ടും വീണ്ടും വിളിച്ച് ഭീക്ഷണിപ്പെടുത്തുന്ന അവസ്ഥയിൽ തന്നെയാണ്.ബാങ്കുകാരെയും കുറ്റം പറയാൻ പറ്റില്ല. അവർക്ക് അവരുടെ ജോലിയാണ്. അതുപോലെ തന്നെ ഈ ചേട്ടനും അത് പോകട്ടെ എന്ന് കരുതിയാണ് ഇപ്പോൾ എനിക്ക് അത് കാരണം മാത്രമാണ് ഈ ചേട്ടനെ കൊണ്ട് ഇപ്പോൾ ഇരിക്കുന്നത്.കാരണം അത്രയും അടവ് ഈ ചേട്ടനെക്കൊണ്ട് സാധിക്കില്ല എന്ന് തന്നെയാണ് പറയുന്നത്. രണ്ടു മക്കളുണ്ട്. രണ്ടു മക്കളും സ്കൂളിൽ പഠിക്കുന്ന പ്രായം. ഇളയത് പെൺകുട്ടി, മൂത്തത് ആൺകുട്ടി. രണ്ടുപേർക്കും ഒരു പൊട്ടിപ്പൊളിഞ്ഞ ഒരു ഫോൺ കൊടുത്തിട്ടുണ്ട്.

ആ വഴിയാണ് ക്ലാസുകളൊക്കെ നടക്കുന്നത്. രാവിലെ മകൾക്ക് ക്ലാസ് കഴിയുമ്പോൾ കുറച്ചുകഴിഞ്ഞ് മകന് ക്ലാസ് തുടങ്ങും. ഇങ്ങനെയാണ് അവർ ജീവിക്കുന്നത്. വീട്ടിലേക്കു ചെല്ലുമ്പോൾ അവർ കാത്തിരിക്കും. രാത്രി 11 മണിയോളമാണ് ഇവർ ഉറക്കമൊഴിഞ്ഞ് അച്ഛൻ വേണ്ടി കാത്തിരിക്കുന്നത്. രാവിലെ 7 മണി ആകുമ്പോൾ പാർസൽ സർവീസ് എല്ലാം തുടങ്ങും. അതുകൊണ്ട് തന്നെ ഇദ്ദേഹം രാവിലെ ഏഴ് മണിയാകുമ്പോൾ വീട്ടിൽ നിന്നിറങ്ങും.

ഉച്ചക്ക് കഴിച്ചാൽ കഴിച്ചു എന്നുള്ള ഗതിയാണ്. കഴിച്ചില്ലെങ്കിൽ പറ്റില്ല. സാരമില്ല ചായ കുടിച്ച്, സമൂസ കഴിച്ച്, വട കഴിച്ച് ജീവിക്കും.കാരണംളുണ്ട്. രണ്ടുമൂന്ന് വയറുണ്ട് പോറ്റാൻ. ഈ അവസ്ഥയിൽ ഒരു പാട് പേരെയാണ് കൊറോണ വിഴുങ്ങിയത് എന്ന് പറയണം. ഇത്തരത്തിൽ ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട് പേരാണ്. അത്തരം ആൾക്കാരുടെ പ്രതിനിധികളാണ്. ഇനി എനിക്ക് ഒന്നും സാധിക്കില്ല എന്ന് വിചാരിച്ച് ആത്മഹത്യയുടെ വക്കിൽ എത്തുന്നവരും, ആ,ത്മ,ഹ,ത്യ ചെയ്യുന്നവർ നിരവധിയാണ് ഇങ്ങനെ ഒരു സാഹചര്യത്തിൽ. ഇത്രയും വലിയൊരു രോഗം നമ്മുടെ ലോകം മൊത്തം ഇങ്ങനെ വിഴുങ്ങിയപ്പോൾ ആ,ത്മ,ഹ,ത്യ ചെയ്തവർ നിരവധി തന്നെയാണ്.

ഇന്നും ഇങ്ങനെ കിട്ടാവുന്ന പണികളൊക്കെ ചെയ്തു തീർത്ത് രാവിലെ ഏഴുമണിക്കും രാത്രി 11 മണിക്കും തിരിച്ചു കേറിയ ഈ ചേട്ടൻ, 52 വയസ്സ് പ്രായമുള്ള ഈ ചേട്ടൻ്റെ അവസ്ഥ ആലോചിച്ചുനോക്കൂ .നമ്മളിൽ ഒരുപാട് പേരുടെ പ്രതിനിധികളായി വർക്ക് ചെയ്യുന്ന ഈ ചേട്ടൻ. അതുപോലെതന്നെ ഇന്നത്തെ ഇൻസ്പിറേഷൻ സ്റ്റോറി ഈ ചേട്ടൻ്റെ സ്റ്റോറി തന്നെയാണ്. 52 വയസ്സുള്ള അജിത്ത് കുമാർ എന്ന ചേട്ടൻ തന്നെയാണ് ഒരുപാട് പേർക്ക്കൊറോണ കാരണം ജോലി നഷ്ടപ്പെട്ട, ദാരിദ്രത്തിൽ ആയല്ലോ, ലോണടവുകൾ മുടങ്ങിയ ഒരു പാട് പേരുടെ പ്രതിനിധി തന്നെയാണ് അജിത്ത് ചേട്ടൻ.

Leave a Reply

Your email address will not be published. Required fields are marked *