മോഷണത്തിന് വീട്ടില്‍ കയറിയ നാടോടി സ്ത്രീയുടെ മര്‍മ്മപ്രയോഗം; എതിരിട്ട പെണ്‍കുട്ടിക്ക് സംഭവിച്ചത്‌.!!

കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ കടാതിയിൽ നാടോടി സ്ത്രീ വീടിനുള്ളിൽ കയറി മോഷണം നടത്തിയ വാർത്ത നാട്ടുകാരെ ഞെട്ടിച്ചത്. ഇപ്പോൾ ഇതിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തെത്തുമ്പോൾ പോലീസ് പോലും അമ്പരക്കുകയാണ്. മൂവാറ്റുപുഴ കടാതി നടുക്കുഴിയിൽ സ്കൂട്ടർ ഷോറൂം നടത്തുന്ന ബിജുവിൻ്റെ വീട്ടിലാണ് നാടോടി സംഘത്തിലെ സ്ത്രീ മോഷ്ടിക്കാൻ കയറിയത്.

ബിജുവിൻ്റെ മകളും എൽ എൽബി വിദ്യാർഥിനിയുമായ കൃഷ്ണ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്നു കൃഷ്ണ.ക്ലാസിനിടെ അമ്മയുടെ മുറിയിൽ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അലമാര പരിശോധിക്കുന്ന നാടോടി സ്ത്രീയെ കണ്ടത്. ആഭരണപ്പെട്ടിയും പേഴ്സും സ്ത്രീ കൈവശപ്പെടുത്തിയിരുന്നു. ഈബ്ലൂടൂത്ത് ഹെഡ് ഫോണിലൂടെ ആശയ വിനിമയം നടത്തിയിരുന്നതായി കൃഷ്ണ പറഞ്ഞു. ആഭരണവും പേഴ്സും തിരിച്ചു വാങ്ങാൻ ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാനോ വീടുവിട്ട് പോകാനോ തയ്യാറായില്ല.

ആഭരണപ്പെട്ടിയും പേഴ്സും തിരിച്ചുപിടിക്കാൻ സർവ്വശക്തിയും എടുത്തിട്ടും നാടോടി സ്ത്രീ അല്പം പോലും ഭയന്നില്ലെന്ന് കൃഷ്ണ പറയുന്നു. ഇവരുമായി മ,ല്ലി,ടുന്നതിനിടെ കൃഷ്ണയുടെ ക,ഴു,ത്തിന് ഇ,വ,ർ ,പിടി,ച്ചു. എന്നാൽ നഖങ്ങൾക്കിടയിൽ അവർ എന്തോ ഒരു രാസപദാർത്ഥം പുരട്ടിയിരുന്നു. അവിടെ ചൊറിഞ്ഞു ത,ടി,ച്ചു.ഇതിനിടെ വീടിനകത്ത് കിടന്ന വ,ടി,യുമായി കൃഷ്ണ ഇവരെ അ,ടി,ച്ചു. തല്ല് ഏറ്റിട്ടും നാടോടി സ്ത്രീയിൽ ഒരു ഭാവമാറ്റവും ഉണ്ടായില്ല.

ഇതിനിടെ കൃഷ്ണനി,ലവി,ളി,ച്ച,തോ,ടെ ഇവർ കൃഷ്ണയുടെ കാലിൽ പ്രത്യേകരീതിയിൽ പിടിത്തമിട്ടു വീ,ഴ്ത്തി,. കാലിൽ പ്രത്യേക രീതിയിൽ പിടിച്ചതോടെ കാൽചലിപ്പിക്കാനോ നടക്കാനോ പോലും കഴിയാതെ ആയെന്ന് കൃഷ്ണ പറഞ്ഞു.സ്ത്രീയിൽ നിന്ന് ആഭരണ പെട്ടി കൃഷ്ണവാങ്ങിയതോടെ സ്ത്രീ രക്ഷപ്പെടുകയായിരുന്നു.ആഭരണം തിരികെ കിട്ടിയെങ്കിലും പേഴ്സിലെ പണം നഷ്ടപ്പെട്ടു.ഗെയ്റ്റിനു പുറത്ത് മറ്റൊരു സ്ത്രീയും ഇതിനിടെ കണ്ടിരുന്നുവെന്ന് കൃഷ്ണപറയുന്നു.

മർമ്മവിദ്യ അറിയുന്നവരാകണം നാടോടി സംഘത്തിലുണ്ടായിരുന്നത് എന്നാണ് സംശയം. ഇവർ വീട്ടിൽ കയറിയപ്പോൾ വീടിനുമുന്നിൽ ഉണ്ടായിരുന്ന നായ്ക്കുരയ്ക്കാത്തത് എന്താണെന്ന് സംശയം ഉയർന്നിട്ടുണ്ട്.വീടിന് പിറകിലെ അടിച്ചിട്ടിരുന്ന വാതിൽ തുറന്ന നിലയിലായിരുന്നു. അതേസമയം കൃഷ്ണയുടെ കഴുത്തിലുണ്ടായിരുന്ന മുറിവിൻ്റെ ഭാഗത്തും ശരീരത്തിൻ്റെ വിവിധഭാഗങ്ങളിലും ചൊറിഞ്ഞ് തടിക്കുകയും, കഴുത്തിൽ കറുത്ത പാടുകൾ തെളിഞ്ഞു വരികയും ചെയ്തതോടെ ചികിത്സതേടി.

കടുത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടെന്നും കൃഷ്ണ പറഞ്ഞു. മുറിവിലൂടെ എന്തെങ്കിലും പദാർത്ഥം ശരീരത്തിനകത്ത് കടന്നതുകൊണ്ടാകാം ചൊറിച്ചിൽ ഉണ്ടാകുന്നത് എന്ന് പരിശോധിച്ച് ഡോക്ടർ വ്യക്തമാക്കി. കുറുവാ സംഗത്തെ ചൊല്ലിയുള്ള ഭീതി ഉയർന്നിരിക്കുന്നതിനിടെയാണ് നാടോടി സംഘത്തിൻ്റെ മോഷണം.കൃഷ്ണ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നഗരത്തിൽ വലിയതോതിൽ തിരച്ചിൽ നടത്തിയെങ്കിലും നാടോടി സംഘത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. പോലീസ് വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. ശാസ്ത്രീയ അന്വേഷണ സംഘവും സ്ഥലത്ത് പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *