ഒരു വർഷം മുൻപ് ഉറപ്പിച്ച കല്യാണം, എന്നാൽ വിവാഹ ദിവസം നടന്നത് കണ്ടോ.!!

വിവാഹം കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രകിടെ കാറിൽ വെച്ച് വരനും വധുവും അടിയും പിടിയും. വരന്റെ വീട്ടിൽ കയറില്ല എന്ന് പറഞ്ഞു വധു പോയത് പോലീസ് സ്റ്റേഷനിലേക് കണ്ണൂർ തളിപ്പറമ്പിൽ ആയിരുന്നു സംഭവം ഒരു വര്ഷം മുമ്പാണ് ദുബൈയിൽ ജോലി ചെയ്യുന്ന യുവാവും യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. ഭാവി വരാനായ യുവാവ് യുവതിക്ക് മൊബൈൽ ഉൾപ്പടെ സമ്മാനിച്ചിരുന്നു. പയ്യന്നൂരിൽ വെച്ച് കൊണ്ട് കഴിഞ്ഞ നയറാഴ്ച ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷം വരന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ യായിരുന്നു വരാനും വധുവും തമ്മിൽ തെറ്റുന്നത്. യുവതിയുടെ കാമുകൻ യുവതിക്കയച്ച മെസ്സേജിൽ നിന്നാണ് കലഹത്തിന് തുടക്കം. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ഉൾപ്പടെ ഉള്ള മെസ്സേജ് ആയിരുന്നു അയച്ചത് .

ഇത് വരൻ ചോദ്യം ചെയ്തതോടെ വലിയ വഴക്ക് തന്നെ ഉണ്ടായി. തുടർന്ന് വരന്റെ വീട്ടിൽ എത്തി എങ്കിലും വീട്ടിലേക് പ്രവേശിക്കില്ല എന്നായിരുന്നു യുവതിയുടെ നിലപാട്.ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചു എങ്കിലും വധുവിന്റെ മനസ്സ് മാറ്റാൻ സാധിച്ചില്ല. പോലീസ് ഉദ്യോഗസ്ഥരും ചർച്ച നടത്തി എങ്കിലും കാര്യമുണ്ടായില്ല. ഇതോടെ വധുവിനെ ബന്ധുക്കളുടെ കൂടെ തിരിച്ചയച്ചു. ഇതിനിടെ പോലീസ് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു എങ്കിലും കാമുകന്റെ കൂടെ പോവണം എന്ന് യുവതി വാശി പിടിച്ചു. ഇതോടെ താലിമാല അടക്കമുള്ള തങ്ങളുടെ ആഭരണങ്ങളും തിരികെ വേണം എന്ന് വരാനും ബന്ധുക്കളും ആവശ്യപ്പെട്ടു സ്റ്റേഷനിൽ വെച്ച് തന്നെ വധു താലിമാല ഊരി നൽകി. ഇതോടെ തങ്ങളെ അഭനിച്ച മകളെ ഇനി വേണ്ട എന്ന് യുവതിയുടെ മാതാപിതാക്കൾ പറയുകയും വധുവിനെ പോലീസ്‌സ്റ്റേഷനിൽ ഉപേക്ഷിക്കുകയും ചെയ്തു. നിർമാണ തൊഴിലാളിയായ കാമുകന്റെ കൂടെ പോവാൻ ആണ് താൽപ്പര്യം എന്ന് യുവതി ആവർത്തിച്ചു. ഇതോടെ പട്ടാമ്പി സ്വദേശിയായ കാമുകനെ പോലീസ് വിവരം അറിയിച്ചു. രണ്ടു വർഷങ്ങൾ മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെ ആയിരുന്നു ഞങ്ങൾ പരിചയപ്പെട്ടത് എന്നും ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ് എന്നും യുവാവ് പറഞ്ഞു ഇതോടെ വൈകുന്നേരം യുവാവും വീട്ടുകാരുമായി വന്നു യുവതിയെ കൂട്ടികൊണ്ട് പോയി.

Leave a Reply

Your email address will not be published. Required fields are marked *