അർദ്ധ രാത്രി ഓട്ടം പോയ ഓട്ടോക്കാരന്റെ ഞെട്ടിപ്പിക്കുന്ന കഥ പേടിയുള്ളവർ ഈ വീഡിയോ കാണരുത്

നമ്മുടെ ജീവിതത്തിൽ നമുക്ക് ഒരിക്കലും മറക്കാൻ ആവാത്ത അനവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവും. എന്നാൽ പ്രേതാനുഭവങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവുന്ന ഒന്നല്ല. അത്തത്തിലുള്ള അനുഭവങ്ങൾ ഉണ്ടാവുന്നവർ ജീവിത കാലം മുഴുവൻ ഭയത്തോടെ അത് ഓര്മിക്കുകയും ചെയ്യും.. ഈ പോസ്റ്റിൽ ബിനോയ് എന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ അനുഭവം ആണ് പറയാനുള്ളത്. ബിനോയ് ഒരു കെട്ടിട നിർമാണ തൊഴിലാളി ആണ്.

അദ്ദേഹം ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ കെട്ടിട നിർമാണ തൊഴിലിൽ ഏർപ്പെടാറുണ്ട്. അതിനു ശേഷം കിട്ടുന്ന സമയത്താണ് ഓട്ടോ കൂടെ ഓടി ഉപജീവനം നടത്തുന്നത്. വീട്ടിൽ നിറയെ ബാധ്യതകൾ ഉള്ള സാധാരണ കുടുംബമാണ് ബിനോയുടേത്. അത് കൊണ്ട് തന്നെ ചെറിയ വരുമാനത്തിൽ ആ കുടുംബത്തിന് കഴിഞ്ഞു പോവാൻ സാധിക്കുമായിരുന്നില്ല. അതിനാൽ അദ്ദേഹം ഒരു ഓട്ടോറിക്ഷ കൂടെ വാങ്ങി സമയം കിട്ടുമ്പോൾ അതും ഓടിച്ചാണ് ജീവിക്കുന്നത്. എല്ലാ ദിവസവും ആദ്ദേഹം വൈകുന്നേരം 6 മാണി മുതൽ അർദ്ധ രാത്രി 12 വരെ അദ്ദേഹം തന്റെ തൊഴിൽ ഏർപ്പെടും.തിരുവനന്തപുരത്തിന്റെയും കൊല്ലത്തിന്റെയും അതിർത്തിയിൽ ആണ് അദ്ദേഹം താമസിക്കുന്നത്. കൃത്യമായ സ്ഥലം പറയാൻ അനുവാദം ഇല്ലാത്തതു കൊണ്ട് അതിലേക്ക് കടക്കുന്നില്ല.സാധാരണ രാത്രിയിൽ അദ്ദേഹത്തിന്റെ ഓട്ടോ പ്രതീക്ഷിച്ചു നോയ്‌ക്കുന്ന ധാരാളം പേരുണ്ടാവും കാരണം എല്ലാവരും വൈകുന്നേരം ഓട്ടോറിക്ഷ ഒതുക്കി വീട്ടിൽ പോവുമ്പോഴാണ് ബിനോയ് ഓടാൻ തുടങ്ങുന്നത്. അത്തരത്തിൽ ഉപജീവനം നടത്തുന്ന അനവധി പേരെ നമുക്ക് ചുറ്റും കാണാൻ സാധിക്കും. പിന്നെ ഇത് തള്ളണ് എന്നും ഞങ്ങള്‍ അറിഞ്ഞില്ല പത്രത്തില്‍ വന്നില്ല എന്നൊക്കെ പറയുന്നവോടു ഇത് ഒരു ആഗോള പ്രശ്നം ഒന്നുമല്ല , ഇത്തരത്തില്‍ അനുഭവങ്ങള്‍ ഉള്ള ഒരുപാട്പേര്‍ നമുക്ക് ചുറ്റും ഉണ്ട് അതൊന്നും നിങ്ങള്‍ അറിയണം എന്നില്ല , അനുഭവസ്ഥന്‍ നാട്ടുകാരോട് പറഞ്ഞു നടന്നാല്‍ അല്ലെ നിങ്ങള്‍ അറിയൂ ,പിന്നെ തെളിവ് തന്നു ബോധിപ്പിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല , ഇതൊക്കെ നിങ്ങള്‍ വിശ്വസിച്ചേ പറ്റൂ എന്ന് ആരും പറഞ്ഞില്ലല്ലോ ! ഇത് ഓരോ മനുഷ്യര്‍ക്കും ഉണ്ടായിട്ടുള്ള അനുഭവങ്ങള്‍ ആണ് താല്പര്യം ഉള്ളവര്‍ കണ്ടാല്‍ മതി , വെറുതെ ചൊറിയല്‍ വരല്ലേ.

Leave a Reply

Your email address will not be published. Required fields are marked *