സ്വദേശി ആയ മധ്യ വയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി പണവും സ്വർണവും വിലപിടിപ്പുള്ള മൊബൈൽ ഫോണും തട്ടിയെടുത്ത യുവതി അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.സാജിത ,ഉമ്മർ.യൂസഫ്,ബഷീർ ഉസ്മാൻ എന്നിവരെ ആണ് ഹോസ്ദൂര് പോലീസ് കസ്റ്റഡിയിൽ എടുത്തത്.കൊച്ചി കടവന്തറയിലെ സി എ സത്താറിന്റെ പരാതിയിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.നേരത്തെ പരിചയത്തിൽ സാജിതയുമായി സത്താറിനെ കൊണ്ട് പിടിയിൽ ആയ പ്രതികൾ ഈ മാസം കല്യാണം കഴിപ്പിച്ചിരുന്നു.അതിനു ശേഷം സാജിദക്ക് ഒപ്പം കൂവപ്പള്ളി കല്ലഞ്ചിറയിൽ വാടക വീട്ടിലാണ് സത്താർ താമസിച്ചിരുന്നത്.ഇതിനിടെ സംഘം കി,ട,പ്പ,റയിൽ വെച്ച് കൊണ്ട് സാജിദയുടെയും സത്താറിന്റെയും ദൃശ്യങ്ങൾ പകർത്തിയ ശേഷം മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തി.
മൂന്നേ മുക്കാൽ ലക്ഷം രൂപയും ഏഴര പവൻ സ്വര്ണാഭരണവുമാണ് തട്ടിയെടുത്തത്.വിവാഹം കഴിച്ച കാര്യം കൊച്ചിയിലെ ബന്ധുക്കൾ അറിയാതെ ഇരിക്കാൻ വേണ്ടിയാണു സത്താർ പണം നൽകിയത്. എന്നാൽ വീണ്ടും ലക്ഷങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് സത്താറിനെ ഭീഷണിപ്പെടുത്തുകയുംത്താൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്.മുൻ സംഭവങ്ങളിൽ നിന്നും വിത്യസ്തം ആയി മധ്യ വയസ്കരെ വിവാഹം കഴിച്ചാണ് പുതിയ ബ്ലാക്ക് മെയിൽ രീതി പുറത്തു കൊണ്ട് വന്നത്.നേരത്തെയും സമാന രീതിയിൽ ഉള്ള തട്ടിപ്പ് ഈ സംഘം നടത്തിയിരുന്നു.സാജിദയെ ഉപയോഗപ്പെടുത്തി കാസര്ഗോട്ടെയും പരിസര പ്രദേശത്തെയും നിരവധി പേരെ സംഘം കെണിയിൽ പെടുത്തിയിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.സാജിദ മിസ്കോൾ അടിച്ചു കൊണ്ടാണ് തട്ടിപ്പിന് തുടക്കം ഇടുന്നത്.സാജിദയുടെ നമ്പറിലേക്ക് തിരികെ വിളിക്കുന്നവരുമായി സൗഹ്യദം സ്ഥാപിച്ച ശേഷം അവരെ പ്രതേക സ്ഥലത്തേക്ക് യുവതി വിളിപ്പിക്കും തുടർന്ന് യുവതിക്ക് ഒപ്പം നിർത്തി സംഘം ദൃ,ശ്യ,ങ്ങൾ പകർത്തും.പിന്നീട് ഈ ചിത്രം കാണിച്ചു കൊണ്ട് പണം തട്ടുകയായിരുന്നു ഈ സംഘത്തിന്റെ ശൈലി.