ഉത്രാട നാളിൽ മിരാൻഡയെ താലി കെട്ടി കണ്ണപ്പൻ, സാക്ഷിയായി മകനും കാരണവരെ പോലെ ആ നായയും

അവാഡ് തറ അമ്പലനടയിൽ കണ്മണി സാക്ഷി ആക്കി കണ്ണപ്പൻ മിറാൻഡേ താലി കെട്ടുബോൾ പുറത്തു സൈക്കോ എന്ന നായ കാരണവലെ പോലെ നിന്നു.കെട്ടു കഴിഞ്ഞ ദമ്പതിമാർ ആദ്യം എത്തിയതും ഈ നായയുടെ അടുത്തേക്കാണ്.തുടർന്ന് അവനെ ചേർത്ത് കൊണ്ടുള്ള ഫോട്ടോ സെക്ഷൻ.കോവളത് നടന്ന അസാധാരണ വിവാഹത്തിന് പിന്നിൽ പ്രണയത്തിന്റെ അപൂർവ കഥ ഉണ്ട്.മിറാൻഡേയുടെ നായ സൈക്കോ അപ്രതീക്ഷിതമായി കണ്ണപ്പൻ എന്ന അരുൺ ചന്ദ്രന്റെ കോവളത്തുള്ള വീട്ടിൽ ഓടി കയറിയ ഇടത്തു നിന്നുമാണ് ആ പ്രണയ കഥ തുടങ്ങിയത്.തന്റെ കൂട്ട് ആയ നായയെ തിരക്കി മിയ എന്ന മിറാൻഡേ എത്തിയതും നിമിത്തം പോലെ.നായകുട്ടിക്ക് ഒപ്പം പുഞ്ചിരി കൈമാറി അവർ കൂട്ടുകാരായി.

അന്ന് മടങ്ങുമ്പോ മിറാൻഡേ കൈ ഉയർത്തി പറഞ്ഞു താങ്കളുടെ വീട് കാണാൻ ആയി വീണ്ടും വരും ആ വാക്ക് പ്രണയമായി.അവർക്ക് കുഞ് ആയി വെള്ളിയാഴ്ച ക്ഷേത്ര നടയിൽ വെച്ച് കൊണ്ട് വിവാഹവും നടന്നു.കോവളത്തു എത്തുന്ന വിനോദ സഞ്ചാരികളെ സീ സർഫിങ് പഠിപ്പിക്കുന്ന ആളാണ് അരുൺ ചന്ദ്രൻ.അരുണിന്റെ വീടിനു അടുത്താണ് മിറാൻഡേ താമസിക്കുന്നത്.ലോക് ഡൗണിനു മുൻപ് ആയിരുന്നു ഇംഗ്ലണ്ടിൽ നിന്നും മിറാൻഡേ കോവളത്തു വരുന്നത്.അവിടത്തെ സ്വകാര്യ സംരഭകയാണ് മിറാൻഡേ കോവിഡ് വ്യാപനത്തെ തുടർന്ന് മടങ്ങാൻ ആവാതെ കോവളത്തു തങ്ങേണ്ടി വരികയായിരുന്നു.മടങ്ങി പോകാൻ അവസരം ഉണ്ടായി എങ്കിലും അരുണിനെ പരിചയപ്പെട്ടതോടെ യാത്ര വേണ്ടെന്നു വെക്കുകയായിരുന്നു.
കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *