മലയാളത്തിൻ്റെ പുലികളെ ദുബായിൽ ഒന്നിച്ചുചേർക്കാൻ യൂസഫ് അലി വക ഐറ്റം! മോഹൻലാലിനും മമ്മുട്ടിക്കും UAE ഗോൾഡൻ വിസ നൽകി ആദരിച്ചത് നമ്മളൊക്കെ കേട്ടതാണ്. ഇപ്പോൾ ഇരുവരും ഇതുകൈപ്പറ്റാനായി ദുബൈയിൽ ഉണ്ട്. ഇരുവരും ദുബൈയിൽ എത്തിയപ്പോൾ ആഘോഷമാകുകയാണ് ആരാധകർ. അതെ സമയം മോഹൻലാൽ സുനിൽ ഷെട്ടിയെയും കുടുംബത്തെയും സന്ദർശിച്ചതാണ് വലിയ വാർത്ത പ്രാധാന്യം നേടുന്നത്. മലയാളികളുടെ പ്രയതാരങ്ങൾ ഇരുവരും ഒരേ സമയം ദുബൈയിൽ ഉണ്ടാവുക എന്നത് അബൂർവ കാര്യമാണ് എന്ന് ആരാധകർ പറയുന്നു.
ഇരുവരും പങ്കെടുക്കുന്ന മെഗാഷോകൾ വെല്ലതും ഉണ്ടെങ്കിൽ മാത്രമാണ് ഇരുവരെയും ഒന്നിച്ചു കണ്ടിട്ടുള്ളത്. എന്നാൽ ഇപ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇരുവരും സ്വകര്യ ആവിശ്യനകൾക്കായി ദുബൈയിൽ ഉണ്ട്. അത്താഴ വിരുന്നുകളും സൗഹൃദ സന്ദർഷണങ്ങളുമായി ഇരുവരും ദുബൈയിലും തിരക്കിലാണ്. മമ്മുട്ടിക്ക് ദുബൈയിൽ ഒരു കല്ലിയാണം കൂടാനുമുണ്ട്.എന്നാൽ അതെ സമയം ഇരുവരും ഒന്നിച്ചു കണ്ടുമുട്ടിയിട്ടില്ലാ എന്നാൽ അത്തരം ഒരു സന്ദർഭം വരുന്നതായാണ് വാർത്ത. മമ്മുട്ടിക്കും മോഹന്ലാലിനുമായി പ്രമുക വ്യവസായിയും മലയാളിയുമായ യൂസഫ് അലി ഒരു ഡിന്നർ ഒരുക്കുന്നുണ്ട് എന്നാണ് വരുന്ന റിപോർട്ടുകൾ ഈ പരുപാടിയിൽ ദുബൈയിലെ പ്രമുഖ വ്യക്തികളും വരുന്നുണ്ട് എന്നും പറയുന്നുണ്ട്.