അനിയത്തിയുടെ പിറന്നാളിന് കേക്കും വാങ്ങി തരാമോ എന്ന് പോലീസ് സ്റ്റേഷനിലേക്ക് 10 വയസുകാരിയുടെ ഫോൺ കാൾ

കോവിൽ പള്ളിയിൽ ഉള്ള പത്തു വയസുകാരിയുടെ വീട്ടിലേക്ക് പോലീസ് സംഘം എത്തിയപ്പോൾ അമ്പരന്നു പോയത് വീട്ടുകാരും പരിസര വാസികളുമാണ് പൊലീസിന് എന്താണ് ഇവിടെ കാര്യം എന്ന് ചിന്തിക്കുബോഴാണ് നിറയെ സാധനവുമായി പോലീസ് വരുന്നത്.കേരള പോലീസിനെ കുറിച്ച് നിരന്തരം ആക്ഷേപം ഉയരുബോൾ ഒരു നന്മ നിറഞ്ഞ വാർത്തയാണ് കാഞ്ഞങ്ങാട് നിന്നും എത്തുന്നത്.സംഭവത്തിന്റെ തുടക്കം ഇങ്ങനെ ആണ്.അനിയത്തിയുടെ പിറന്നാളിന് പുത്തൻ ഉടുപ്പും കേക്കും വാങ്ങി തരുമോ എന്ന് പോലീസ് സ്റ്റേഷനിൽ വിളിച്ചു അഭ്യർത്ഥിച്ച മിടുക്കി കുട്ടിക്ക് പോലീസിന്റെ വക കൈ നിറയെ സമ്മാനവുമായി ഇവർ വീട്ടിൽ എത്തിയത്.

കോവിൽ പള്ളിയിൽ ഉള്ള പത്തു വയസുകാരി വ്യഴാഴ്ച പകൽ രണ്ടര മണിക്കാണ് ഹൊസ്ദുർ പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിൽ വിളിച്ചത്.അങ്കിളേ നാളെ എന്റെ അനിയത്തി കുട്ടിയുടെ പിറന്നാൾ ആണ് വീട്ടിൽ എല്ലാവര്ക്കും കോവിഡ് ആയതിനാൽ അച്ഛന് പണിക്ക് പോകാൻ കഴിയുന്നില്ല ഉടുപ്പും കേക്കും ഒന്നും വാങ്ങിട്ടില്ല അങ്കിൾക്ക് ഒന്ന് സഹായിക്കാൻ പറ്റുമോ ഇതായിരുന്നു അഭ്യർത്ഥന.വിഷയം ഹോസ്ടർ ഇൻസ്‌പെക്ടർ സതീഷ് ഡി വൈ എസ് പി ബാല കൃഷ്ണനെ അറിയിച്ചു.ഉടൻ എല്ലാ പോലീസുകാരും ചേർന്ന് കൊണ്ട് പിറന്നാൾ കേക്കും പുത്തൻ ഉടുപ്പും മധുര പലഹാരവും ഓണ കിറ്റും തയാറാക്കി കുട്ടിയുടെ വീട്ടിലേക്ക് എത്തി.ഫോണ് വിളിച്ചു ഒരു മണിക്കൂർ കൊണ്ട് സ്നേഹ സമ്മാനം വീട്ടിൽ എത്തിയ സന്തോഷത്തിലാണ് വീട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *