അച്ഛനില്ലാത്ത നാലുവര്‍ഷങ്ങള്‍ ചാലക്കുടി വിട്ട് ഭാര്യയും മകളും ഇപ്പോള്‍ എവിടെയാണ് എന്നറിയുമോ

മിമിക്രിയും നാടന്‍പാട്ടും സിനിമയുമൊക്കെയായി മലയാളികളുടെ ഹൃദയത്തില്‍ ചിര പ്രതിഷ്ഠ നേടിയ കലാകാരനാണ് കലാഭവന്‍ മണി. കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഇന്ന് നാലു വര്‍ഷം പിന്നിട്ടിരിക്കയാണ്. മലയാളികള്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു മണിയുടെ മരണം. പക്ഷേ ഇന്നും മലയാളി മനസില്‍ അദ്ദേഹം ജീവിക്കുന്നുണ്ട്. ഇപ്പോഴും കലാഭവന്‍ മണിയുടെ മരിക്കാത്ത ഓര്‍മ്മകളാണ് കുടുംബാംഗങ്ങള്‍ക്കുള്ളത്.

തീരെ ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്നും സ്വപ്രയത്നം കൊണ്ടാണ് മണി ഉയര്‍ന്നുവന്നത്. കോമടി താരമായി നായകനും വില്ലനും സഹനടനുമൊക്കെയായി തിളങ്ങിയ അദ്ദേഹത്തോട് മലയാളികള്‍ക്ക് ഏറെ സ്‌നേഹമാണ് ഉള്ളത്. മണിച്ചേട്ടന്റെ തണലില്‍ ബിരുദത്തിലും ബിരുദാനന്ദ ബിരുദത്തിലുമൊക്കെ ഒന്നാം റാങ്കോടെ പാസായ മണിയുടെ അനുജന്‍ ആര്‍ എല്‍വി രാമകൃഷ്ന്‍ ഇപ്പോള്‍ ഡോക്ടറേറ്റ് നേടിയിരിക്കയാണ്.

തന്റെ ഈ നേട്ടത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക ഏട്ടന്റെ ആത്മാവായിരിക്കുമെന്ന് രാമകൃഷ്ണനും ഉറപ്പുണ്ട്. മണിയുടെ മറ്റൊരു ആഗ്രഹമായിരുന്നു ഗ്രാമീണ ലൈബ്രറിയും യാഥാര്ഥ്യമായികഴിഞ്ഞു. മണി മരിച്ച് മൂന്ന് വര്‍ഷമായപ്പോള്‍ കലാഭവന്‍മണി സ്മാരക ലൈബ്രറി എന്നൊരു സ്ഥാപനം ജനങ്ങള്‍ക്കുവേണ്ടി സൗജന്യമായി തുറന്നുകൊടുത്തുകൊണ്ട് അദ്ദേഹത്തിന്റെ ആഗ്രഹം രാമകൃഷ്ണന്‍ സാധിച്ചത്. കാലടി സര്‍വ്വകലാശാലയില്‍ ജോലി നോക്കുകയാണ് രാമകൃഷ്ണന്‍ ഇപ്പോള്‍.

മണിയുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ മണിയുടെ സര്‍വ്വസമ്പാദ്യവും നിമ്മിയും മകളുമാണ് കൈര്യം ചെയ്യുന്നതെന്ന് രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. മണി മരിച്ചതോടെ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുകള്‍ എന്ന് പറഞ്ഞവരില്‍ പലരും ഇപ്പോള്‍ വിളിക്കാറുപോലുമില്ലെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *