അച്ഛനും അമ്മയും കളഞ്ഞിട്ട് പോയി. ഒരു മൂലയിൽ പേടിച്ചിരുന്ന പെൺകുഞ്ഞുങ്ങൾ.ജീവിതം മാറിയത് ഇങ്ങനെ.

ഈ മാറിയ കാലത്തും പെൺകുഞ്ഞ് പിറക്കുന്നത് അത്ര ഇഷ്ടപ്പെടാത്തവരാണ് പലരും. രണ്ട് പെൺകുഞ്ഞുകളുള്ള മാതാപിതാക്കളെ തന്നെ പലരും നോക്കുന്നത് സഹതാപ കണ്ണിലാണ്. എന്നാൽ ഈ നാലു പെൺകുട്ടികൾക്കും മാതാപിതാക്കളായി മാറിയ രണ്ടുപേർ പുതുപള്ളിയിലുണ്ട്.പുതുപള്ളി പേരെപറമ്പിൽ പി.എ തോമസും, നീനയുമാണ് ആ ഭാഗ്യം ചെയ്തവർ. എന്നാൽ ഈ നാല് പെൺകുട്ടികൾക്ക് നീന ജന്മം നൽകിയതല്ല. കർമ്മം കൊണ്ട് നാലുപേരുടെ അമ്മയായി മാറിയതാണ് നീന. മുബൈയിലെ തെരുവിൽ തച്ചുടയ്ക്കപ്പെടേണ്ടിയിരുന്ന നാലു പെൺകുഞ്ഞുങ്ങൾ ആണ് ഇവർക്ക് ഇപ്പോൾ എല്ലാം എല്ലാം. ഈ കഥ അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾ തോമസിനും, നീനയ്ക്കും ഒരു സല്യൂട്ട് അടിച്ചു പോകും എന്ന് ഉറപ്പ്.2019 ലാണ് സംഭവങ്ങളുടെ തുടക്കം.തോമസിനും നീനയ്ക്കും ഒരു മുബൈ യാത്ര ഉണ്ടായിരുന്നു.എന്നാൽ ടിക്കറ്റ് കിട്ടിയില്ല. പുനെയ്ക്ക് ടിക്കറ്റെടുത്ത് അവിടെ നിന്ന് മുബൈയ്ക്ക് പോകാൻ തീരുമാനിച്ചു.

പുനെസ്റ്റേഷനിൽ തീവണ്ടിക്കായി കാത്തിരിക്കുമ്പോഴാണ് ഒരു മൂലയ്ക്ക് ആറുവയസ്സുകാരി 3 അനിയത്തിമാരെയും ചേർത്തുപിടിച്ച് ഇരിക്കുന്നത് കണ്ടത്. ഭയന്നു വിറച്ചാണ് ചേച്ചി അനിയത്തിമാരെ പൊതിഞ്ഞു പിടിച്ചിരുന്നത്. പലരും ഈ കാഴ്ചകണ്ട് സഹതപിച്ച് തങ്ങളുടെ തിരക്കുകളിലേക്ക് കടന്നുപോയി.തോമസ് കുട്ടികളുടെ അരികിലേക്ക് ചെന്ന് സംസാരിക്കാൻ ശ്രമിച്ചു. ആദ്യം കുട്ടികൾ സംസാരിക്കാൻ കൂട്ടാക്കിയില്ല.എന്നാൽ അല്പനേരത്തെ ഇടപെടൽ വേർപിരിയാനാകാത്ത അടുപ്പത്തിലേക്ക് മാറി. 4 ദിവസം മുമ്പ് അച്ഛനമ്മമാർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു പോയതായിരുന്നു അവരെ. അപ്പോൾ തന്നെ ഇവരെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന തീരുമാനം തോമസിനെ മനസ്സിൽ നിറഞ്ഞു.നീനയ്ക്കും സമ്മതം. പേടിച്ചുവിറച്ച് സ്റ്റേഷനിൽ ഒറ്റക്കായ ആ പിഞ്ചോമനകളെ ചേർത്തുപിടിച്ചു.

അവരോട് സംസാരിച്ചു. ആശ്വസിപ്പിച്ചു.അന്ന് മുംബൈ യാത്ര വേണ്ടെന്നുവെച്ച് പൂനെയിലെ സുഹൃത്തിനൊപ്പം കുട്ടികളെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോയി.തങ്ങളുടെ മക്കളായി ഇവരെ വളർത്താൻ തന്നെയായിരുന്നു ഇവരുടെ തീരുമാനം. നിയമ നടപടികൾ പൂർത്തിയാക്കി ഇവർ നാലുപേരേയും കൊണ്ട് നാട്ടിലേക്ക് തിരിച്ചു. എന്നാൽ കുടുംബവീട്ടിൽ എതിർപ്പായിരുന്നു. പെൺകുട്ടികൾ വലിയ ബാധ്യത ആണല്ലോ നമ്മുടെ നാട്ടിൽ ഇപ്പോഴും. ബന്ധുക്കൾക്കിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായതിനെതുടർന്ന് വാടക വീട്ടിലേക്ക് മാറേണ്ടി വന്നു. ഇതിനിടയിലാണ് തോമസിന് മെഡിക്കൽ കോളേജിൽ വികസന സമിതിയുടെ കീഴിൽ പിആർഒ ജോലി ലഭിക്കുന്നത്.ഇതോടെ സ്ഥലം വാങ്ങി വീട് വെച്ചു. ഇവരുടെ സ്വന്തം മക്കളായി ഈറ, ആൻഡ്രിയ, എലൈ, അലക്സാണ്ട്രിയ എന്നിവർ ഇപ്പോൾ ആ വീട്ടിൽ ഓടി കളിക്കുന്നുണ്ട്.

2019 -ൽ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ദത്തെടുക്കൽ ഈ ജൂലൈയിൽ സംസ്ഥാന ശിശുക്ഷേമ വകുപ്പിൻ്റെ അംഗീകാരം കിട്ടിയതോടെയാണ് പൂർണമായത്. ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കി മക്കൾക്കൊപ്പം ആദ്യ ഓണവ്യം തോമസും നീനയും അടിപൊളിയാക്കി മാറ്റി. പുനെ പോലൊരു നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട ആ പെൺകുഞ്ഞുങ്ങളുടെ ജീവിതം മാറിമറിയാൻ ഒരു രാത്രി മതിയായിരുന്നു എന്ന ഭീതിയെയാണ് ആ രണ്ട് മനുഷ്യർ ചേർത്ത് പിടിച്ച സ്നേഹമാക്കി മാറ്റിയത്. മൂത്ത കൂടി ഐറയ്ക്ക് ഹിന്ദി കുറച്ച് അറിയാമെങ്കിലും എല്ലാവരും ഇപ്പോൾ തനി മലയാളികൾ. ഇവർക്ക് ഒപ്പം കൂടി അധികം വൈകാതെ തോമസിനും നീനക്കും ഒരു കുട്ടി പിറന്നിരുന്നു.ഹൃദയ പ്രശ്നങ്ങളുമായി ആകുഞ്ഞ് വിട പറഞ്ഞപ്പോൾ ആശ്വാസവും പ്രതീക്ഷയുമായി ഒപ്പം നിന്നതും ഈ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *