വീണ്ടും തട്ടിപ്പുമായി നടി ലീന മരിയ പോളും കൂട്ടാളിയും.പത്തു ആഡംബര കാറുകളാണ് ലീനയുടെ കൂട്ടാളിയുടെ ചെന്നൈയിലെ വീട്ടിൽ നിന്നും എന്‍ഫോസ്മെന്റ് ഡയറക്റ്ററേറ്റ് പിടിച്ചെടുത്തത്.ഇതേ തുടർന്ന് നടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.ഡൽഹിയിലെ രോഹിണി ജയിലിൽ കേന്ദ്രീകരിച്ചു കൊണ്ട് ലീനയുടെ പങ്കാളി സുകേഷ് ചന്ദ്രൻ നടത്തിയ തട്ടിപ്പ് കേസിൽ ആണ് ഇ നടപടി.2397 കോടിയുടെ വായ്പ എടുത്തു തിരിച്ചടയ്ക്കാതെ ബാങ്കുകളെ പറ്റിച്ച ഫോട്ടിസ് ഹെൽത് കെയറിന്റെ മുൻ പ്രമോട്ടർ ശിവേന്ദ്ര സിംഗിന്റെ ഭാര്യ ആണ് ഇത്തവണ തട്ടിപ്പിന് ഇരയായത്.വായ്പ തട്ടിപ്പ് കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റത്തിന് ജയിലിൽ കഴിയുന്ന ശിവേന്ദ്ര സിങ്ങിനെയും സഹോദരൻ മൽവീന്ദർ സിംഗിനെയും പുറത്തു ഇറക്കാൻ മുന്നൂറ് കോടിയാണ് സുകേഷ് ആവശ്യപ്പെട്ടത്.
ആഭ്യന്തര മന്ത്രാലയത്തിലെ ഉദോഗസ്ഥർ ആണ് എന്ന് പരിചയപ്പെടുത്തി കൊണ്ട് ആയിരുന്നു തട്ടിപ്പ്.തട്ടിപ്പ് തിരിച്ചറിഞ്ഞ ശിവേന്ദ്രന്റെ ഭാര്യ അതിഥി ഡൽഹി പോലീസിൽ പരാതി നൽകി.തുടർന്ന് സുകേഷ് ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ ആയി.പിന്നീട് എന്‍ഫോസ്മെന്റ് ഡയറക്റ്ററേറ്റ് ഏറ്റെടുത്തു.പിന്നീടാണ് ചെന്നൈ ഈ സി ആർ റോഡിലെ സുകേഷിന്റെ ബംഗ്ളാവ് റൈഡ് നടത്തിയത്.റൈഡ് നടക്കുബോൾ നടിയും ആ ബംഗ്ളാവിൽ ഉണ്ടായിരുന്നു.പത്തു ആഡംഭര കാറും പണവും ഇവിടെ നിന്നും പിടിച്ചെടുത്തു.