ആബദ്ധത്തിൽ കിണറ്റിൽ വീണ യുവതിക്ക് രക്ഷകർ ആയി രണ്ടു കുരുന്നുകൾ.നീന്തൽ അറിയാത്ത യുവതി അബദ്ധത്തിൽ കിണറ്റിൽ വീണപ്പോൾ അവസരോചിതമായ ഇടപെടലിലൂടെയാണ് ഇവർ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയത്.മലപ്പുറം ചങ്കരകുളത്തിനു അടുത്ത് പാവിട്ടകുളം മാങ്കുളത്താണ് കഴിഞ്ഞ ദിവസം യുവതി അബദ്ധത്തിൽ കിണറ്റിൽ വീണത്. നിലവിളി കേട്ട് കൊണ്ട് തൊട്ടടുത്ത് കളിക്കുകയായിരുന്ന ഹിഷാൻ ഇർഫാൻ എന്നിവർ കിണറിനു സമീപത്തു ഓടി എത്തിയപ്പോൾ കണ്ടത് യുവതി കിണറ്റിൽ മുങ്ങി താഴുന്നതാണ്.
ആലോചിച്ചു നില്കാതെ സമീപത്തു നിന്നും പശുവിനെ കെട്ടുന്ന കയർ നൽകി യുവതിയെ വെള്ളത്തിൽ മുങ്ങാതെ പിടിച്ചു നിർത്തി.കുട്ടികളുടെ നി,ല,വി,ളി കേട്ട് കൊണ്ട് മറ്റൊരു യുവതിയും ഓടിയെത്തി.പിന്നീട് ഇവർ ചേർന്ന് കൊണ്ട് യുവതിയെ കരയ്ക്ക് കയറ്റുകയായിരുന്നു.മാങ്കുളം സ്വദേശികൾ ആയ കമറുദ്ധീൻ ഷാനി ദമ്പതികളുടെ മകനാണ് ആറാം ക്ലാസ്കാരൻ മുഹമ്മദ് ഇർഫാൻ. ഹമീദ് ആമിനക്കുട്ടി ദമ്പതികളുടെ മകനാണ് മുഹമ്മദ് ഹിശാം.ആ സമയത്തു ആ കുട്ടികൾ അവിടെ ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ യുവതിയുടെ ജീവൻ തന്നെ തിരിച്ചു കിട്ടാൻ സാധ്യത കുറഞ്ഞിരുന്നു. ഇവർക്ക് ഇപ്പോൾ നാട്ടുകാരുടെയും രാഷ്ട്രീയ യുവ ജന സംഘടനയുടെയും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.