മലയാളത്തിന്റെ സ്വന്തം ആക്ഷൻ കിംഗ് ആണ് സുരേഷ് ഗോപി ഒരു നടൻ എന്നതിലുപരി നല്ലൊരു മനുഷ്യൻ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സുരേഷ് ഗോപി തന്റെ വേദന പങ്കുവെക്കുകയാണ് ഈ ഒരു അഭിമുഖത്തിൽ. അഭിമുഖത്തിലൂടെ പണ്ടൊരു ഓണകാലത് നടന്ന സംഭവമാണ് അദ്ദേഹം വിവരിച്ചത്. 1991 ലായിരുന്നു സംഭവം നടന്നത് ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു കോഴിക്കോടായിരുന്നു അദ്ദേഹം തമ്പി കണ്ണന്താനം മായിരുന്നു ചിത്രത്തിന്റെ സംവിധായകൻ സുരേഷ് ഗോപി ഗുരുവായി കണക്കാക്കുന്ന സംവിധായകനാണ് അദ്ദേഹം കടലോര കാറ്റ് എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. ഓണത്തിന് സുരേഷ് ഗോപിയെ വീട്ടിലേക്ക് പോവാൻ അയച്ചില്ല ഷൂട്ടിംഗ് കാരണം.
ചിത്രത്തിൽ സുരേഷ് ഗോപിയായിരുന്നു നായകൻ. മഴപെയ്താൽ ഒന്നും ഷൂട്ട് ചെയ്യാൻ സാധിക്കില്ല പകൽ എടുക്കേണ്ട ഒരു സീൻ ആയിരുന്നു അത്.സുരേഷ് ഗോപിയുടെ മകൾ ജനിച്ച ആദ്യത്തെ വർഷമായിരുന്നു അത്. അതിനാൽ തന്നെ അവളുടെ ആദ്യത്തെ ഓണവും ഓണത്തിന് അവൾക്കൊരു ഉരുള ചോർ കൊടുക്കാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഓണത്തിന് പോവാതിരുന്നാൽ അത് കൊടുക്കാൻ കഴിയില്ലല്ലോ എന്ന് താരം ചോദിച്ചു. തൊട്ടടുത്ത ഓണത്തിന് മകൾ ലക്ഷിമി കൂടെ ഇല്ലായിരുന്നു. തന്നെ ഏറ്റവും അതികം വിഷമിപ്പിച്ചു വിഷമം അതായിരുന്നു എന്ന് സുരേഷ് ഗോപി പറയുന്നു. കുഞ്ഞിഞ്ഞു ഒരു ഓണ ഉരുള കൊടുക്കാൻ കഴിഞ്ഞില്ല അതിനു മുമ്പ് അവൾ പോയി. താരം കണ്ണീരോടെയാണ് ഈ കാര്യം പറഞ്ഞത്.