മലയാളത്തിൻ്റെ പ്രിയപ്പെട്ട നടനാണ്സു രേഷ് ഗോപി. മികച്ച നടനായി പേരെടുത്ത അദ്ദേഹം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നുണ്ട്. അഞ്ച് മക്കളുടെ അച്ഛൻ കൂടിയാണ് സുരേഷ് ഗോപി. എന്നാൽ താരത്തിൻ്റെ മൂത്ത മകൾ ലക്ഷ്മി അകാലത്തിൽ പൊലിഞ്ഞു പോയിരുന്നു. 1990 ഫെബ്രുവരി എട്ടിനാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അടുത്ത വർഷത്തെ രാധിക അമ്മ ആവുകയും ചെയ്തു. എന്നാൽ ലക്ഷ്മിക്ക് ഒന്നര വയസുള്ളപ്പോൾ ഒരു കാർ അ,പ,ക,ട,ത്തി,ൻ്റെ രൂപത്തിൽ വിധി ആകുഞ്ഞിനെ കവർന്നു. ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷം സഹോദരനൊപ്പം തിരികെ വരികയായിരുന്നു രാധിക.സുരേഷ് ഗോപി ഷൂട്ടിംങ് തിരക്കുകളിലായിരുന്നു. തൻ്റെ മകളുടെ മ.ര.ണം വലിയ ആഘാതമാണ് സുരേഷ്ഗോപിക്കും രാധികയ്ക്കും ഉണ്ടാക്കിയത്.
ഇപ്പോൾ മകളെ പറ്റിയുള്ള വേദനിപ്പിക്കുന്ന ഒരു ഓണം ഓർമ്മ പങ്കിടുകയാണ് സുരേഷ് ഗോപി. ഇന്ത്യ ടുഡേ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി മനസ്സുതുറന്നത്. പണ്ടൊരു ഓണക്കാലത്ത് നടന്ന സംഭവമാണ് താരം വിവരിച്ചത്.1991-ൽ ആയിരുന്നു ഇതിന് ആസ്പദമായ സംഭവം നടന്നത്. ഒരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് താരം അന്ന് കോഴിക്കോട്ടായിരുന്നു.തമ്പി കണ്ണന്താനം സംവിധാനം ചെയ്യുന്ന ‘കടലോരക്കാറ്റ്’ എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിലായിരുന്നു. സുരേഷ് ഗോപി ഗുരുസ്ഥാനീയനായി കണക്കാക്കുന്ന സംവിധായകനാണ് തമ്പി കണ്ണന്താനം .അക്കൊല്ലം ഓണത്തിന് ഷൂട്ടിംഗ് തിരക്കായതിനാൽ സുരേഷ്ഗോപിക്ക് വീട്ടിലേക്ക് പോകാൻ അനുവാദം കിട്ടിയിരുന്നില്ല. ചിത്രത്തിലെ നായകൻ ആയതിനാൽ തന്നെ മഴപെയ്താൽ ഒരു സീൻ എടുക്കാൻ സാധിക്കാത്തതിനാൽ അന്ന് ലൊക്കേഷനിൽ തന്നെയായിരുന്നു.മകൾ ലക്ഷ്മി ജനിച്ചവർഷം ആയിരുന്നു.
അതുകൊണ്ട് തന്നെ മകളുടെ ആദ്യത്തെ ഓണം ആയിരുന്നു. അവളുടെ ചോറൂണ് കഴിയുകയും ചെയ്തു. ആ ഓണത്തിന് അവൾക്ക് ഒരു ചോറു കൊടുക്കാൻ താരം അതിയായി ആഗ്രഹിച്ചിരുന്നു. ഓണത്തിന് പോകാതിരുന്നാൽ അത് കൊടുക്കാൻ കഴിയില്ലല്ലോ. എന്നാൽ അവർ പോകാൻ സമ്മതിച്ചില്ല. അതിനു സങ്കടം ഉണ്ടായിരുന്നു. പക്ഷേ തൊട്ടടുത്ത ഓണമുണ്ണാൻ മകൾ ലക്ഷ്മി ഉണ്ടായിരുന്നില്ല.തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അതാണെന്നാണ് താരം പറയുന്നത് ‘ കുഞ്ഞിന് ഒരു ഓണ ഉരുള കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതിനുമുമ്പ് അവൾ പോയി. സുരേഷ് ഗോപിയുടെ ആഭിമുഖം ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്.ലക്ഷ്മി ഒരു നർത്തകിയായി വളർന്നു വരുന്നതും, കലോത്സവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടുന്നതും എൻ്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് സുരേഷ് ഗോപി മുമ്പ് പറഞ്ഞിട്ടുണ്ട്. തൻ്റെ മകൾ കാർ അ,പ,ക,ട,ത്തി,ൽ പെടുമ്പോൾ താൻ അണിഞ്ഞിരുന്നത് ഇന്ദ്രൻസ് നൽകിയ ആ മഞ്ഞ ഷർട്ടായിരുന്നുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
ഹോസ്പിറ്റലിൽ മകളുടെ അടുത്ത് നിൽക്കുമ്പോഴൊക്കെ വിയർപ്പ് നിറഞ്ഞ ആഷർട്ടായിരുന്നു എൻ്റെ വേഷം. ഒടുവിൽ അവളെ എനിക്ക് നഷ്ടപ്പെട്ടു. അടക്കം ചെയ്യുമ്പോൾ ഇന്ദ്രൻസ് തുന്നിയ ആ മഞ്ഞ ഷർട്ട് അവളെ പുതപ്പിച്ച് ആണ് കുഴിമാടത്തിൽ കിടത്തിയത്. ഇന്ദ്രൻസ് തുന്നിയ എൻ്റെ ഇഷ്ട നിറമുള്ള ഷർട്ടിൻ്റെ ചൂടേറ്റാണ് എൻ്റെ മകൾ അന്ത്യ വിശ്രമം കൊള്ളുന്നത് എന്നും താരം പറഞ്ഞിട്ടുണ്ട്. ആദ്യത്തെ കണ്മണിയുടെ വേർപാടിനുശേഷം ആ ദമ്പതികൾക്ക് പിന്നീട് നാല് മക്കളാണ് ഉണ്ടായത്. ഭാഗ്യ, ഗോകുൽ, ഭവ്യ, എന്നിവരാണ് രാധിക സുരേഷ് ഗോപി ദമ്പതിമാരുടെ മക്കൾ. മകളായ ഗോകുലും, മാധവും സിനിമയിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.