മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് എത്രമാത്രം ശ്രദ്ധ കൊടുക്കണം എന്നതിന് ഉത്തമ ഉദാഹരണം ആണ് ഇത്

മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് എത്രമാത്രം ശ്രദ്ധ കൊടുക്കണം എന്നതിന് ഉത്തമ ഉദാഹരണം ആണ് ഇത്.പിഞ്ചു കുഞ്ഞിന്റെ തൊണ്ടയിൽ കളിക്കുന്നതിനു ഇടയിൽ സേഫ്റ്റി പിന് കുടുങ്ങി.അപൂർവ ശസ്ത്രക്രിയയിലൂടെ സേഫ്റ്റി പിന് പുറത്തെടുത്തു കൊണ്ട് കുട്ടിയുടെ ജീവൻ രക്ഷിച്ചു.ലാരിൻ ഗോസ്‌കോപ്പി വഴിയാണ് പിന് പുറത്തെടുത്തത്.പിന്നിന്റെ മുകൾ ഭാഗം മൂക്കിന്റെ പിന് ഭാഗത്തും അടി ഭാഗം ശ്യാസ നാളത്തിലും തറച്ചു നിന്നിരുന്നത് ആയി ഡോക്റ്റർ പറഞ്ഞു.കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്.കരുനാഗപ്പള്ളി കേ എസ്‌ പുരം സ്വദേശികൾ ആയ ശിഹാബുദ്ധീൻ സുലൈഖ ദമ്പതികളുടെ പത്തു മാസം പ്രായം ഉള്ള കുട്ടിയുടെ തൊണ്ടയിലാണ് സേഫ്റ്റി പിന് കുടുങ്ങിയത്.

പിന്നീട് കുട്ടിക്ക് വായ അടക്കാൻ കഴിഞ്ഞിരുന്നില്ല.കുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് പരിഭ്രാന്തിയിൽ ആയ വീട്ടുകാർ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും സേഫ്റ്റി പിന് എടുക്കാൻ ആയില്ല.ഇതിനിടെ കുട്ടിക്ക് ശ്യാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.പിന്നീടാണ് കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ കുട്ടിയെ എത്തിച്ചത്.തുടർന്ന് ശസ്തക്രിയ വഴി സേഫ്റ്റി പിന് പുറത്തെടുത്തു.മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് എത്രമാത്രം ശ്രദ്ധ കൊടുക്കണം എന്നതിന് ഉത്തമ ഉദാഹരണം ആണ് ഇത്.മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് എത്രമാത്രം ശ്രദ്ധ കൊടുക്കണം എന്നതിന് ഉത്തമ ഉദാഹരണം ആണ് ഇത്

Leave a Reply

Your email address will not be published. Required fields are marked *