മലയാള സീരിയൽ രംഗത് ശ്രദ്ധിക്കപ്പെട്ട നടിയാണ് ദേവിക നബ്യാർ MA നസീർ സംവിധാനം ചെയ്ത പരിണയത്തിലൂടെ തുടങ്ങിയ നടിയുടെ അഭിനയം. ഇപ്പോൾ രാക്കുയിൽ എന്ന സീരിയലിൽ എത്തി നിൽക്കുകയാണ്. അഭിനയത്തിന് പുറമെ അവതാരകയായും നിർത്തകയായും തിളങ്ങിയ ദേവികയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് തുളസി. തുളസിയായി തിളങ്ങുന്ന ദേവിക വിവാഹിതയാവാൻ പോവുന്നു എന്ന വാർത്തയാണ് ഇപ്പോൾ എത്തുന്നത്. താരത്തിന്റെ വിവാഹ നിച്ഛയ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരികുകായാണ് ദേവികയുടെ സ്വദേശമായ മഞ്ചേരിയിലാണ് ചടങ്ങുകൾ നടന്നത്. അതെ സമയം താരത്തിന്റെ വരൻ ആരാണ് എന്ന് അറിഞ്ഞ അമ്പരപ്പിലാണ് ആരാധകർ.
പ്രേക്ഷകർക്ക് സുപരിജിതനായി മാറിയ ഗായകൻ വിജയ് മാധവനാണ് ദേവികയെ ജീവിത സകി ആക്കുന്നത്.5 ദിവസങ്ങൾക്ക് മുമ്പ് സംരക്ഷണം ചെയ്ത രാക്കുയിലിന്റെ ഓണം എപ്പിസോഡിൽ അതിഥി വേഷത്തിൽ വിജയ് എത്തിയിരുന്നു ഈ എപ്പിസോഡിൽ വിജയിയും സീരിയലിലെ നായികയായ ദേവികയും ഒന്നിച്ചു പാടുകയും ചെയ്തു. അന്ന് സീരിയലിൽ അതിഥിയായി പാട്ടുപാടാൻ എത്തിയ ആൾ സീരിയലിലെ നായികയെ അടിച്ചുമാറ്റിയോ എന്നാണ് എത്തുന്ന കമ്മന്റ്റുകൾ.അഭിനയത്രി ആയ ദേവികക്ക് സീരിയലിനു വേണ്ടി ആദ്യമായി പാടിയത് ഏറെ കഷ്ടപ്പെട്ടായിരുന്നു.എന്നാൽ പാടാൻ എളുപ്പം ഉണ്ടായി എങ്കിലും അഭിനയിക്കാനാണ് വിജയ് ഈ എപ്പിസോഡിൽ കഷ്ടപ്പെട്ടത്.ദേവികയുടെയും വിജയിയുടെയും ഒത്തു ചേരലിനെ കുറിച്ചുള്ള വിശേഷം വൈറൽ ആയി മാറിയതിനു പിന്നാലെയാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നുള്ള വിവരം പുറത്തു വരുന്നത്.മഞ്ചേരിയിൽ വെച്ച് കൊണ്ടായിരുന്നു ചടങ്ങുകൾ നടന്നത്.നിമിഷ നേരം കൊണ്ടാണ് എൻഗേജ്മെന്റ് ചിത്രം വൈറൽ ആയി മാറിയത്.