പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന വീട്ടുകാർ പുറത്തു വന്നപ്പോൾ കണ്ട കാഴ്ച. നെഞ്ചുപൊട്ടി കരഞ്ഞു ആ കുടുംബം.

വീട്ടുടമസ്ഥനെയും കുടുംബത്തെയും ഒറ്റയാനിൽ നിന്നും രക്ഷിച്ച് വളർത്തുനായ. ടോമി എന്ന വളർത്തുകയാണ് സ്വന്തം ജീവൻ നൽകി വീട്ടുകാരെ രക്ഷപ്പെടുത്തിയത്. കലിപ്പ് കൊണ്ട് പാഞ്ഞടുത്ത കാട്ടാന ടോമിയെ കൊമ്പിൽ കോർത്ത് എടുത്തപ്പോഴും ആനയുടെ കണ്ണിൽ മാന്തി നായ 5 അംഗ കുടുംബത്തെ കാത്തു. കാന്തല്ലൂരിൽ ആണ് വീട് ആക്രമിക്കാനെത്തിയ ഒറ്റയാൻ വളർത്തുനായയെ കുത്തിക്കൊന്നത്.കഴിഞ്ഞ ദിവസമാണ് സംഭവം. വനാതിർത്ഥിയിലെ കൃഷികൾ ചവിട്ടിമെതിച്ച് ശേഷം തുരുത്തിയിലെ കൃഷികൾ ചവിട്ടിമെതിച്ച് ശേഷം ആന സോമൻ പറമ്പിലേക്ക് കയറാൻ ശ്രമിക്കവെ കമ്പിവേലിയിൽ കുടുങ്ങി.

ഇതോടെ കലി ഇറങ്ങിയ ആന വേലി തകർത്ത് സോമൻ്റെ വീടിന് നേരെ പാഞ്ഞടുത്തു. ആനയുടെ ചിന്നം വിളി കേട്ട് പേടിച്ചരണ്ട് സോമനും ഭാര്യ നിഥയും, മക്കൾ അഭിലാഷ്, അമൃത, സഹോദരി വത്സമ്മ എന്നിവർ വീടിനുള്ളിൽ തന്നെ ഇരിക്കുകയായിരുന്നു. മുറ്റത്തെത്തിയ ഒറ്റയാൻ വീടിൻ്റെ തൂണിൽ പിടിച്ചു. പറമ്പിൽ കെട്ടിയിട്ട് വളർത്തുനായ ഇതോടെ തൊഴിൽ പൊട്ടിച്ച് ഓടിയെത്തുകയായിരുന്നു. നായ കാലിൽ കഴിച്ചതോടെ ആന നായയുടെ നേരെ പാഞ്ഞടുത്തു. വീണ്ടും കുരച്ചു കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ച ടോമി ആനക്കൊമ്പിൽ കോർത്തെടുത്തു. വയറ്റിൽ ആനക്കൊമ്പ് തുളഞ്ഞ് കയറിയെങ്കിലും ആനയുടെ കണ്ണിൽ ടോമി മാന്തി.ഇതോടെ നായയെ കുടഞ്ഞെറിഞ്ഞ് ആന സ്ഥലം വിട്ടു.ഗുരുതരമായി പരിക്കേറ്റ നായ ഇന്നലെ ഉച്ചയോടെ ച.ത്തു.

Leave a Reply

Your email address will not be published. Required fields are marked *