ദിവസവും പോലീസിനെ ഫോണിൽ വിളിച്ചു ഇയാൾ പറഞ്ഞത് കേട്ട് മൂക്കത്തു വിരൽ വെച്ച് നാട്ടുകാർ.രണ്ടു ആഴ്ച കസബ പോലീസിനെ വലച്ച ഫോണിലെ ശല്യക്കാരൻ ഒടുവിൽ പിടിയിൽ.പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിൽ ഇടതടവ് ഇല്ലാതെ വിളിച്ചു അ,സ,ഭ്യം പറഞ്ഞിരുന്ന യുവാവിനെയാണ് മണിക്കൂർ നീണ്ട തിരച്ചിലിനു ഇടുവിൽ ഇൻസ്‌പെക്റ്റർ പ്രതീഷും സംഘവും ചേർന്ന് കൊണ്ട് പന്തീരാങ്കാവിലെ ലോഡ്ജിൽ വെച്ച് കൊണ്ട് പിടി കൂടിയത്.പുതിയ ബസ് സ്റ്റാൻഡിൽ തീ പിടിച്ചു എന്ന് വ്യാജ സന്ദേശനത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ശാഹുൽ ഹമീദ് പിടിയിൽ ആയത്.29 വയസ്സ് ആണ് പ്രായം.ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ പോലീസിന്റെ വയർലസ് അടിച്ചു മാറ്റിയതിനേക്കാൾ വലിയ ശല്യം എന്ന് കസബ പോലീസ് വിശേഷിപ്പിക്കുന്ന ആ സംഭവം ഇങ്ങനെ രണ്ടു ആഴ്ച മുൻപാണ് സ്റ്റേഷനിൽ ഉള്ള ഫോൺ വഴിയുള്ള ശല്യം തുടങ്ങിയത്.
രാവിലെ മുതൽ രാത്രി വരെ തുടർച്ച ആയി കൊണ്ട് വിളിക്കും.ഫോൺ എടുത്താൽ അ,സ,ഭ്യം പറയും.വനിതാ പോലീസ് ഫോൺ എടുത്താൽ അ,ശ്ളീ,,ല ചുവയോടെ ആകും ഇയാളുടെ സംസാരം.ഫോൺ കട്ട് ചെയ്താൽ ഇയാൾ വീണ്ടും വിളിക്കും.കസബ പോലീസ് ലാൻഡ് ഫോൺ എപ്പോഴും എൻഗേജ് ആണെന്ന് മേൽ അധികാരികൾ പരാതി പറയാൻ തുടങ്ങി ഈ ചീ,ത്ത വിളി കാരണം മറ്റാരും വിളിച്ചാൽ കിട്ടാത്ത അവസ്ഥ ആയി.ശല്യം രൂക്ഷമായതോടെ സൈബർ സെല്ലിന് വിവരം നൽകുകയായിരുന്നു.വിളിക്കുന്ന നമ്പറിന്റെ ഉടമയെ തിരിച്ചറിഞ്ഞു എങ്കിലും ഫോൺ മോഷണം പോയതായി ഉടമ വെളിപ്പെടുത്തി.മുൻപ് ലോഡ്ജിൽ താമസിച്ചിരുന്ന ശാഹുൽ ഹമീദാണ് ഫോൺ മോഷ്ടിച്ചത് എന്ന് വിവരം നൽകി എങ്കിലും പൊലീസിന് ശാഹുൽ ഹമീദിനെ കണ്ടെത്താൻ ആയില്ല.ഇന്നലെ രവിലെ പത്തരക്കാണ് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിന് തീ പിടിച്ചു എന്ന് പറഞ്ഞു കസബ പോലീസിനെ വിളിച്ചത്.ഉടൻ പോലീസ് ബസ് സ്റ്റാൻഡിൽ എത്തി.സംഭവം വ്യാജം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ സൈബർ സെല്ലിൽ ബന്ധപ്പെട്ടു വിളിച്ചത് സ്ഥിരം വിളിക്കുന്ന ശല്യക്കാരൻ ആണെന് പൊലീസിന് മനസിലായി.പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും പരിഭ്രാന്തി പടർത്തിയതിനും പോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി.വാർത്തയുടെ പൂർണ വിശേഷങ്ങൾ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.