മുസ്ലീമായ ഉമ്മയോട് അത് ചെയ്യുമ്പോള് ഡോ രേഖ അറിഞ്ഞില്ല എന്ത്മാത്രം പ്രധാനമാണ് അതെന്ന്; കണ്ണുനിറഞ്ഞു.ബന്ധു ആകാൻ രക്ത ബന്ധം വേണം എന്നുണ്ടോ വേണം എന്ന് പറയുന്നവർ പോലും ഈ വാർത്ത കഴിയുബോൾ ബന്ധു ആകാൻ നല്ല ഒരു മനസ് മാത്രം മതി എന്ന് പറയും .കാരണം ആരുടെയും ഹൃദയത്തെ ഒന്ന് തൊട്ടു തടഞ്ഞ് പോകുന്ന വാർത്ത ആണിത്.മ,രി,ക്കു,ന്നതിന് മുൻപ് കലിമ കേൾക്കുന്നതും അത് ഏറ്റു ചെല്ലുന്നതും ഇസ്ലാം മത വിശ്യാസികൾക്ക് ഏറെ പ്രധനപ്പെട്ടതാണ്.ലാഹിലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലുന്നതിലൂടെ ആ വ്യക്തിക്ക് സ്വർഗ പ്രവേശനം എളുപ്പം ആകും എന്നാണ് വിശ്യാസം.ശഹാദത് എന്ന് പറഞ്ഞാൽ സാക്ഷ്യം എന്നാണ് അർഥം.കോവിഡ് വാർഡിൽ ത്യത്താല സ്വദേശി ആയ വീട്ടമ്മ പട്ടാമ്പി സേവന ആശുപത്രിയിൽ മ,ര,ണം കാത്തു കിടക്കുക ആയിരുന്നു.ഇതേ ആശുപത്രി ഫിസിഷനാണ് ഡോക്റ്റർ രേഖ കൃഷ്ണൻ.
കോവിഡ് ബാധിച്ചു ഗു,രു,ത,,ര അവസ്ഥയിൽ ആയിരുന്ന ഉമ്മയെ ഇനി ഒന്നും ചെയ്യാൻ ഇല്ല എന്ന് ബോധ്യമായതോടെ ബന്ധുക്കളെ സമ്മത പ്രകാരം വെന്റിലേറ്ററിൽ നിന്നും മാറ്റുകയായിരുന്നു.വെന്റിലേറ്ററിൽ നിന്നും മാറ്റിയ ഉടൻ തന്നെ അവരുടെ ഓരോ അവയവങ്ങളുടെ പ്രവർത്തനം നിലച്ചു.കോവിഡ് ബാധിച്ചതിനാൽ ബന്ധുക്കൾക്ക് ഒന്നും വാർഡിലേക്ക് പ്രവേശനമില്ല മരണ സമയം കുറിച്ച് വെക്കാൻ വേണ്ടിയാണു ഡോക്റ്റർ രേഖ അവരുടെ കൂടെ നിന്നത്.പക്ഷെ അവരുടെ അവസാന നിമിഷത്തിലെ ശ്യാസമെടുപ്പ് കണ്ടപ്പോൾ ഒരു ഡോക്റ്റർ എന്ന നിലയിൽ അല്ല ഒരു മനുഷ്യൻ എന്ന നിലയിലാണ് രേഖക്ക് പെരുമാറാൻ കഴിഞ്ഞത്.ആദ്യം അവർക്ക് വേണ്ടി കണ്ണടച്ച് കൊണ്ട് പ്രാര്ഥിക്കുകയായിരുന്നു.ആ നിമിഷമാണ് അവരുടെ മകളോ മകനോ അടുത്ത് ഉണ്ട് എങ്കിൽ ശഹാദത് കലിമ അല്ലെ ചെല്ലി കൊടുക്കുക എന്ന കാര്യം ഡോക്റ്റർക്ക് ഓർമ്മ വന്നത്.യു എ യിൽ പഠിച്ചു വളർന്ന രേഖക്ക് അറബിക്ക് ഒപ്പം ഈ പ്രാർത്ഥന അറിയുമായിരുന്നു.അറബി അറിയുന്നത് കൊണ്ട് അതിന്റെ അർഥം മനസിലാക്കിയിരുന്നു.ആ ഉമ്മയുടെ അന്ത്യ നിമിഷങ്ങളിൽ അതാണ് രേഖയുടെ നാവിലും മനസിലും വന്നത്.അങ്ങനെ അവരുടെ അന്ത്യ നിമിഷങ്ങളിൽ ഡോക്റ്റർ ആ പ്രാർത്ഥന ചെല്ലി കൊടുക്കുകയായിരുന്നു.