ഓടി എത്തിയ പോലീസുകാർ കണ്ട കാഴ്ച, മലപ്പുറത്ത് നടന്ന നടുക്കുന്ന സംഭവം ഇങ്ങനെ.

സർ, അയല്പക്കത്തെ യുവതി ആ ത്മ ഹത്യ ചെയ്യുവാൻ തുടങ്ങുന്നു, പെട്ടെന്ന് എത്തണം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 നു ഇരിമ്പിളിയം പഞ്ചായത്തിലെ പ്രദേശത്തുനിന്നും വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് പരിഭ്രാന്തമായ ഒരു ഫോൺ കാൾ. ഉടൻ ഇൻസ്‌പെക്ടർ പി എ ഷമീറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം കുതിച്ചെത്തി. ഇരുപതുകാരിയായ വീട്ടമ്മയാണ് ആ ത്മ ഹ ത്യ ഭീഷണി മുഴക്കിയത്. ഭർത്താവു വീട്ടുകാരും തമ്മിലുള്ള പിണക്കത്തെ തുടർന്ന് കക്ഷി ഭീഷണിപ്പെടുത്തിയതാണ്. പോലീസും കൂടെ വന്നവരും യുവതിയെ ആശ്വസിപ്പിച്ചു. കൂടെ ഉപദേശവും നൽകി.

യുവതി ആ ത്മ ഹ ത്യ ഭീഷണി പിൻവലിക്കുകയും ചെയ്തു. കുടുംബത്തിന്റെ വീട്ടു സാഹചര്യങ്ങൾ പരിതാപകരമെന്ന് സ്ഥലത്തെത്തിയവർക്ക് മനസിലായി.അഞ്ചംഗ കുടുംബം താമസിക്കുന്നത് പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡിലാണ്. ലോക്കഡോൺ മൂലം ജോലിക്ക് പോകാതെ ഗൃഹനാഥൻ പ്രയാസത്തിൽ ആണ്. സ്വന്തമായി വീടില്ലാത്തതിനാൽ റേഷൻ കാർഡും ഇല്ല. ഇവരുടെ ബന്ധുക്കാരായ അയൽവാസികൾക്ക് സഹായിക്കണമെന്നുണ്ട്. എന്നാൽ അവരും ഏറെ കുറെ ഇതേ അവസ്ഥയിൽ ആണ്. ദുരിതം മനസിലാക്കി തിരിച്ചു പോയ പോലീസ് വൈകിട്ട് എത്തിയത് രണ്ടു ആഴ്ച കഴിക്കാനുള്ള ഭക്ഷണ കിറ്റും കൊണ്ടാണ്. കാരുണ്യവതികളായ ചിലരുടെ സഹായത്തോടെ ഭക്ഷണ കിറ്റുകൾ സംഘടിപ്പിക്കുകയായിരുന്നു വെന്ന് ഇൻസ്‌പെക്ടർ പറഞ്ഞു. ലോക്കഡോണുമായി ബന്ധപെട്ടു ധാരാളം പേരെ ഏതു പോലെ ദുരിതത്തിൽ ആയി കഴിഞ്ഞു കൂടുന്നുണ്ടെന്നും ഇത്തരക്കാരെ സഹായിക്കാൻ സുമനസുകൾ രംഗത്ത് വരണമെന്നും ഇൻസ്‌പെക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *