ഷക്കീലയുടെ കല്യാണത്തിന് കരണവരായത് കളക്ടർ അബ്ദുൽ നാസർ, സംഭവം അറിഞ്ഞാൽ കണ്ണുനിറയും

കൊല്ലം പനമോടു ദേവി ക്ഷേത്രത്തിൽ ഇന്നലെ നടന്ന വിവാഹ ചടങ്ങിൽ പെൺകുട്ടിയുടെ അച്ഛന്റെ സ്ഥാനത്തു നിന്നും എല്ലാം ചെയ്തത് ജില്ലാ കളക്റ്റർ അബ്ദുന്നാസർ.ചടങ്ങിന്റെ മേൽനോട്ടം മുതൽ പെൺകുട്ടിയുടെ കൈ പിടിച്ചു നൽകുന്നത് വരെ കലക്റ്റർ കൂടെ ഉണ്ടായിരിന്നു.സർക്കാരിന്റെ കീഴിൽ ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസി ആയ ഷക്കീലയുടെ വിവാഹത്തിനാണ് വധുവിന്റെ അച്ഛന്റെ സ്ഥാനത്തു ജില്ലാ കളക്റ്റർ എത്തിയത്.വെള്ളിമൺ സ്വദേശി വിധുരാജ് ആയിരുന്നു വരൻ.തീരെ പിതാക്കളെ നഷ്ടം ആയതിനെ തുടർന്ന് കഴിഞ്ഞ പതിനെട്ടു വർഷത്തിൽ ഏറെ ആയി വനിതാ ശിശു ക്ഷേമ വകുപ്പിന്റെ സംരക്ഷണത്തിൽ ആയിരുന്നു.ഷക്കീലയ്ക്ക് പതിനെട്ടു വയസ്സ് പൂർത്തി ആയതോടെ കൊല്ലത്തെ ആഫ്റ്റർ കെയർ ഹോമിലേക്ക് മാറ്റി ഇപ്പോൾ ഇതാ വിവാഹവും സർക്കാർ മേൽനോട്ടത്തിൽ നടന്നു.

വധു വരന്മാരെ ആശീർവദിക്കാൻ മന്ത്രി ചിഞ്ചു റാണിയും പ്രേമ ചന്ദ്രൻ എം എൽ എയും നൗഷാദ് എംപിയും എത്തി.അബ്ദുന്നാസർ കൊല്ലം ജില്ലാ കലക്റ്റർ ആയ ശേഷം ജില്ലാ ഭരണ കൂടം നേരിട്ട് കൊണ്ട് നടത്തുന്ന മൂന്നാം വിവാഹം ആണിത്.കലക്‌ടറുടെ എഫ്ബി പോസ്റ്റ് ഇങ്ങനെ ഒരുപാട് സന്തോഷം നൽകിയ ദിനം. ഒപ്പം ആത്മനിർവൃതിയും. ഇഞ്ചവിള സർക്കാർ ആഫ്റ്റർ കെയർ ഹോമിലെ എൻ്റെ മകൾ കുമാരി ഷക്കീലയുടെയും വെള്ളിമൺ ബെസ്റ്റ് വിഷ്ണു സദനത്തിൽ ശ്രീമതി സതി ഭായിയുടെ മകൻ വിദുരാജിൻ്റെയും വിവാഹസുദിനം.പനമൂട് ദേവിക്ഷേത്രത്തിൽ വച്ചായിരുന്നു ഈ മംഗള കർമ്മം. ഞാൻ കുടുംബവും ഏറെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയും ആണ് ഈ കർമ്മത്തിൽ പങ്കുകൊണ്ടത്. നവദമ്പതികൾക്ക് ഏറെ കാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഒന്നായി ജീവിക്കാൻ ആകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *