വളര്‍ത്തു മൃഗങ്ങളോടുള്ള ഇഷ്ടം കാരണം അവയെ വീട്ടിലെ അംഗമായി കരുതി ഒപ്പം താമസിക്കുന്നവരാണേറെയും. എന്നാല്‍ ഗുജറാത്തിലെ കച്ച് സ്വദേശിയായ ഉപേന്ദ്ര ഗോസ്വാമി തന്റെ പ്രിയപ്പെട്ട പൂച്ചകള്‍ക്കായി ഒരു വീട് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. പൂച്ചകള്‍ക്ക് ജീവിക്കാനാവുന്ന പരിമിതമായ സൗകര്യങ്ങളുള്ള ചെറിയ വീടാണെന്ന് കരുതിയെങ്കില്‍ തെറ്റി. 4500 ചതുരശ്ര അടി വലുപ്പമുള്ള ഒരു വമ്പന്‍ വീട് തന്നെയാണ് ക്യാറ്റ് ഗാര്ഡന് എന്ന പേരില്‍ ഉപേന്ദ്ര ഒരുക്കിയിരിക്കുന്നത്. ഇരുന്നൂറിലധികം പൂച്ചകളാണ് ഉപേന്ദ്രയുടെ ക്യാറ്റ് ഗാര്‍ഡനില്‍ സന്തോഷത്തോടെ കഴിയുന്നത്. ഈ പൂച്ച സ്നേഹത്തിന് പിന്നില്‍ വളരെ വിചിത്രമായ ഒരു കാരണം കൂടിയുണ്ട്. 1994 ല്‍ ഉപേന്ദ്രയുടെ സഹോദരി മ,ര,ണ,പ്പെ,ട്ടി,രു,ന്നു.
എന്നാല്‍ അതിനുശേഷവും എല്ലാ വര്‍ഷവും സഹോദരിയുടെ പിറന്നാള്‍ദിനം കുടുംബം ആഘോഷിച്ചിരുന്നു. അങ്ങനെ ഒരു പിറന്നാള്‍ ദിനത്തില്‍ എവിടെനിന്നോ ഒരു പൂച്ച ആഘോഷങ്ങള്‍ക്കിടയിലേക്ക് കയറി വന്നു പിറന്നാള്‍ കേക്ക് തനിയെ കഴിച്ചു. അതിനുശേഷം അത് വീടുവിട്ട് പോകാനും തയാറായില്ല. ഇതോടെ മ,രി,ച്ച സഹോദരി പൂച്ചയുടെ രൂപത്തില്‍ തിരികെ വീട്ടിലെത്തിയതാണെന്ന വിശ്വാസത്തിലാണ് കുടുംബാംഗങ്ങള്‍. പിന്നീട് കുടുംബമൊന്നാകെ പൂച്ചകളോട് പ്രത്യേക താല്പര്യം കാണിച്ചു തുടങ്ങി. ഒടുവില്‍ 2017 ല്‍ ക്യാറ്റ് ഗാര്ഡന് ആരംഭിക്കുകയും ചെയ്തു. എസി മുറികളാണ് പൂച്ചകള്‍ക്കായി ക്യാറ്റ് ഗാര്‍ഡനില്‍ ഉപേന്ദ്ര ഒരുക്കിയിരിക്കുന്നത്.16 കോട്ടേജുകളും 12 കിടക്കകളും പൂച്ചകള്‍ക്ക് കുളിക്കാനായി പ്രത്യേക ഷവറുകളും ഇവിടെയുണ്ട്. ഇതുകൊണ്ടും തീര്‍ന്നില്ല. പൂച്ചകളുടെ വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ മൃഗങ്ങളുടെ പരിപാടികള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മിനി തിയേറ്ററും ക്യാറ്റ് ഗാര്‍ഡനിലുണ്ട് .
ഏറ്റവും മികച്ച ബ്രാന്‍ഡിന്റെ ക്യാറ്റ് ഫുഡാണ് മൂന്നുനേരവും ഇവയ്ക്ക് ഭക്ഷണമായി നല്‍കുന്നത്. കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പും നല്‍കുന്നുണ്ട്. പ്രതിമാസം ഒന്നര ലക്ഷം രൂപയാണ് ഈ പൂച്ച വീടിന്റെ നടത്തിപ്പിനായി ചിലവാക്കേണ്ടി വരുന്നത്. ഇതില്‍ 90 ശതമാനവും ഉപേന്ദ്രയും ഭാര്യയും തന്നെയാണ് വഹിക്കുന്നതും. ബാക്കി തുക ചാരിറ്റി സംഘടനകള്‍ സംഭാവന നല്കുന്നു. സന്ദര്‍ശകര്‍ക്ക് ക്യാറ്റ് ഗാര്ഡന് ചെറിയ തുകയ്ക്ക് സന്ദര്‍ശിക്കാനുള്ള അവസരവും ഉപേന്ദ്ര ഒരുക്കിയിട്ടുണ്ട്.