ഭർത്യ വീട്ടിൽ ഉണ്ടായ പീ,ഡ,ന,ത്തെ തുടർന്ന് മ,ര,ണ,പ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയുടെ ദാ,രു,ണ അ,ന്ത്യം കേരള സമൂഹത്തെ നടുക്കിയിട്ടു അധികം നാളുകൾ ആയിട്ടില്ല.ഈ കേസിൽ അറസ്റ്റിൽ ആയ വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ ഇപ്പോഴും ജയിലിലാണ്.കിരണിന്റെ ജാമ്യ ഹർജി ശാസ്താം കോട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും കൊല്ലം സെഷൻസ് കോടതിയും തള്ളിയിരുന്നു.കിരണിനു കോടതിയിൽ ഹാജരായ അദ്ധ്വാക്കേറ്റ് ബി എ ആളൂരാണ് കിരണിനു വേണ്ടിയും കോടതിയിൽ ഹാജരായത്.
കേസിൽ പ്രതി അറസ്റ്റിൽ ആയി തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ല എങ്കിൽ സ്വഭാവിക ജാമ്യം ലഭിക്കും എന്ന നിയമ പരിരക്ഷയുടെ ബലത്തിൽ തൊണ്ണൂറ് ദിവസം കഴിഞ്ഞു കയ്യും വീശി ജയിലിൽ നിന്നും ഇറങ്ങാം എന്നായിരുന്നു കിരൺ കരുതിയിരുന്നത്. എന്നാൽ ആ പ്രതീക്ഷകളെ അപ്പാടെ തകർത്തു എറിഞ്ഞ കേരള പോലീസ് നടപടിക്ക് ഇപ്പോൾ കയ്യടിക്കുകയാണ് പൊതു സമൂഹം.വിസ്മയ കേസിൽ തൊണ്ണൂറ് ദിവസത്തിന് ഉള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യറാക്കിയിരിക്കുകയാണ് കേരള പോലീസ്.ഇത് ഉടനെ തന്നെ കോടതിയിൽ സമർപ്പിക്കും.അങ്ങനെ വരുബോൾ കിരണിനു ജാമ്യം കിട്ടാക്കനി ആകും.കേസിന്റെ വിചാരണ പൂർത്തിയാക്കി വിധി വരുന്നത് വരെ വിചാരണ തടവുകാരൻ ആയി കൊണ്ട് ജയിലിൽ കഴിയേണ്ടി വരും.ഈ ഷോക്കിനു പിന്നാലെ ഇരുട്ടടി പോലെ മറ്റൊരു ഷോക്കും കിരണിനു കിട്ടിയിരിക്കുകയാണ് ഇപ്പോൾ.സംസ്ഥാന ഗതാഗത വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ ആയി ജോലി ചെയ്തിരുന്ന കിരണിനെ സർവീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു.ഇതിന്റെ ഉത്തരവ് കിരണിനു ജയിലിൽ നിന്നും കൈമാറി.പിരിച്ചു വിടാതെ ഇരിക്കാൻ വിശദീകരണം സമർപ്പിക്കാൻ നോട്ടീസ് അയക്കുകയും അതിനു ശേഷം ഇപ്പോൾ പിരിച്ചു വിട്ടു കൊണ്ടുള്ള ഉത്തരവ് വന്നിരിക്കുകയാണ്.