ആളാകെ മാറി നടി കനക, ഇപ്പോൾ എങ്ങനെ എന്ന് കണ്ടോ? ലൈവിൽ എത്തി താരം പറഞ്ഞത്

സിനിമയിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് നടി കനക. വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ തനിക്ക് മോഹമുണ്ടെന്നും, ഒരു സുഹൃത്തായി തന്നെ കാണണമെന്നും നടി അഭ്യർത്ഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കനക മ,രി,ച്ചു,വെ,ന്ന രീതിയിലുള്ള വ്യാജവാർത്തകൾ നേരത്തെ പല തവണ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ‘ഞാൻ അഭിനയിക്കാൻ ആരംഭിച്ചിട്ട് മുപ്പത് വർഷത്തിലധികമായി. എന്നെ സംബന്ധിക്കുന്നതെല്ലാം പഴയതായിക്കഴിഞ്ഞു. എനിക്കിപ്പോൾ പ്രായം 50 വയസിനടുത്തായി. കാലം കുറേ മാറി, ഞാൻ എല്ലാം ഇനി പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്, ഹെയർസ്റ്റൈൽ, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങൾ, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം തന്നെ ഒരുപാട് മാറി.പണ്ട് അഭിനയിച്ചിരുന്നതുപോലെ ചെയ്താൽ പഴഞ്ചനായിപ്പോയി എന്ന് ഇപ്പോഴത്തെ തലമുറ പറഞ്ഞേക്കാം.

കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാൻ പറ്റുകയുള്ളൂ.വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് ഈ കാലയളവിൽ ഞാൻ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. ഈ പ്രായത്തിലും എല്ലാം പുതുതായി പഠിക്കാനും എന്നെ അപ്‌ഡേറ്റ് ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്.ചെറിയ പ്രായത്തിൽ പഠിക്കുന്നത് പോലെ, പ്രായമായിക്കഴിഞ്ഞു പഠിക്കാൻ പറ്റില്ല. ചിലപ്പോൾ അതിന് ഒരുപാട് കാലം എടുത്തേക്കും. മനസിൽ ആഗ്രഹം ഉണ്ടെങ്കിൽ എന്തും പെട്ടെന്ന് പഠിക്കാൻ സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇല്ലെങ്കിൽ ഒരുപാട് കഷ്ടപ്പെട്ട് പഠിക്കും. ഇനിയിപ്പോൾ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിക്കുന്നില്ല എന്ന് എന്നോട് ആരും ചോദിക്കില്ലല്ലോ.വയസായപ്പോഴാണോ ബോധമുദിച്ചത് എന്ന് ചിലർ ചോദിച്ചേക്കാം.എന്നാലും എല്ലാവരുടെയും ഒരു നല്ല സുഹൃത്തായിരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു.

നിങ്ങളുടെ കൂടെ കൊഞ്ചി കളിക്കുന്ന, ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാൻ എനിക്ക് സന്തോഷമേയുള്ളൂ. ഞാൻ എന്ത് ചെയ്താലും വിമർശനങ്ങൾ ഉണ്ടെങ്കിൽ എന്നെ അറിയിക്കാൻ മടിക്കേണ്ട. നിങ്ങളുടെ വിമർശനങ്ങളെ ഒരു പ്രചോദനമായി ഞാൻ എടുക്കുകയും, വീണ്ടും മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും. നമ്മളെ ഏൽപ്പിക്കുന്ന ജോലി ഭംഗിയായി മനോഹരമായി ചെയ്യണം എന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹമാണല്ലോ.’- നടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *