സീമ ജി നായർ പ്രഹസനമല്ല..നല്ല മനസ്സിന്റെ ഉടമ..നന്ദുവിന്റെ പിറന്നാളിൽ പറഞ്ഞത് .എല്ലാവർക്കും വളരെ പ്രിയപ്പെട്ട ഒരാൾ തന്നെ ആയിരുന്നു നന്ദു മഹാദേവ അത് പോലെ തന്നെ ശരണ്യയും .ഇരുവരുടെയും ചിത്രം തന്നെയാണ് ശരണ്യ മ,രി,ച്ച അന്ന് മുതൽ സോഷ്യൽ മീഡിയയിലെ എല്ലാവരെയും നൊമ്പരപ്പെടുത്തിയത്.ഏവർക്കും പ്രചോദനവും ബലവും ആയിരുന്ന ക്യാൻസർ പോരാളി ആയിരുന്നു നന്ദു മഹാദേവ.അത് പോലെ തന്നെ ശരണ്യയും.രണ്ടു പേരും ,വി,ട പറഞ്ഞു.ഇപ്പോൾ നന്ദു മഹാദേവ വിട പറഞ്ഞിട്ട് മൂന്നു മാസമായി അവരെ കുറിച്ച് സീമ ജി നായർ കുറിച്ച വരികളാണ് വൈറൽ ആകുന്നത് വാക്കുകൾ ഇങ്ങനെ. .ഇന്ന് സെപ്റ്റംബർ 4.. ഞങ്ങളുടെ പ്രിയ നന്ദുട്ടന്റെ ജന്മദിനം..
അവൻ പോയിട്ട് 4 മാസങ്ങൾ ആവുന്നു.. നീ പോയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ ദിനം.. അറിയാത്ത ഏതോ ലോകത്തിരുന്ന് (അല്ല,ഈശ്വരന്റെ തൊട്ടടുത്തിരുന്നു) പിറന്നാൾ ആഘോഷത്തിന്റെ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടാവും.. മോനെ നീ പോയതിന്റെ വേദനയുടെ ആഴത്തിൽ നിന്നും ഇതുവരെ മോചിതരാവാൻ സാധിച്ചിട്ടില്ല.. എത്ര വേദനകൾ സഹിക്കുമ്പോളും വേദനയാൽ നിന്റെ ശരീരം വലിഞ്ഞു മുറുകുമ്പോളും നിന്റെ പുഞ്ചിരിക്കുന്ന മുഖമേ ഞങ്ങൾ കണ്ടിട്ടുള്ളു.. നിന്നെ സ്നേഹിച്ചവർക്കെല്ലാം വേദനകൾ സമ്മാനിച്ച് വേദനയില്ലാത്ത ലോകത്തേക്ക് നീ പറന്നകന്നപ്പോൾ ഞങ്ങൾ വേദനകൊണ്ട് തളരുകയായിരുന്നു.. പലപ്പോളും പിടിച്ചു നിൽക്കുന്നത് നിന്റെ ചില വാക്കുകളുടെ കരുത്തു കൊണ്ടാണ്.. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത് ജ്വലിക്കണം.. എന്റെ പ്രിയപ്പെട്ട മോന് യശോദമ്മയുടെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ..