വീട്ടിലെ കണ്ണാടിയില്‍ സംശയം തോന്നി ഇളക്കി നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

മുൻപ് മറ്റാരെങ്കിലും താമസിച്ച വീട്ടിലേക്ക് പുതുതായി താമസം മാറുബോൾ പലർക്കും ചുറ്റുപാടിനോട് പൊരുത്തപ്പെടാൻ ഏറെ സമയം എടുക്കാറുണ്ട്.ചിലർ ആണെങ്കിൽ പല കാര്യങ്ങളിലും എപ്പോഴും സംശയം ഉണ്ടാകും എന്നാൽ അപൂർവം സാഹചര്യങ്ങൾ ഇല്ലെങ്കിലും അത്തരം സംശയത്തിൽ കഴമ്പ് ഉണ്ടാകാം എന്ന് കഴിഞ്ഞ ദിവസം ആരിസോണയിൽ നിന്നും പുറത്തു വന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു.പതിനെട്ടു കാരി ആയ അനബെൽ മൈക്കൽസിനും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയിട്ട് ഏതാനും ദിവസം ആയുള്ളൂ.അനബെലിന്റെ അച്ഛൻ മൈക്കിൾസൺ ഇതിനോടകം തന്നെ വീട്ടിലെ പല പ്രശ്നവും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.നേരത്തെ ഒരുപാട് ആളുകൾ വരികയും തങ്ങുകയും പോവുകയും എല്ലാം ചെയ്തു കൊണ്ടിരുന്ന വീട് ആയിരുന്നു അത് കൊണ്ട് തന്നെ അതിന്റെതായ പാളിച്ച ആണ് വീടിനു ഉള്ളത് എന്നായിരുന്നു കുടുംബത്തിന്റെ വിലയിരുത്തൽ.എന്ത് ആയാലും പല അസംത്യപ്തിക്ക് ഒടുവിൽ ബാത്റൂമിലെ ചുമരിൽ നിന്നും ഇളക്കി മാറ്റാൻ കഴിയാത്ത വിധത്തിൽ ഘടിപ്പിച്ചിരുന്ന കണ്ണാടി മൈക്കിൾസണിനെ അല്പം ചിന്തിപ്പിച്ചു.

എന്ത് കൊണ്ട് ആയിരിക്കും കണ്ണാടി എടുത്തു മാറ്റാൻ സാധിക്കാത്തതു എന്ന് അദ്ദേഹം ആലോചിച്ചു.തുടർന്ന് അതൊന്നു ഇളക്കി നോക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.എല്ലാത്തിനും സഹായം ആയി കൊണ്ട് കൂടെ അനബെൽ ഉണ്ട്.കണ്ണാടി ഇളക്കി മാറ്റി ചുമർ തുരന്നു നോക്കിയപ്പോൾ കുടുംബ അംഗങ്ങൾ എല്ലാം ഒന്നടങ്കം ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു അവിടെ കണ്ടത്.കണ്ണാടി ഘടിപ്പിച്ചിരുന്ന ചുമരിനു അകത്തു ചെറിയ ഒരു മുറി ആയിരുന്നു.കബോഡും സിങ്കും അതിനോട് അനുബന്ധിച്ചു സ്ലാബും എല്ലാം ഉണ്ട്.ഇതിനു പുറമെ ക്യമറയോ മറ്റോ കണക്റ്റ് ചെയ്യാൻ ഉപയോഗിച്ച വയറിന്റെ അവശിഷ്ടം ഉണ്ടായിരുന്നു അവിടെ.ഏറ്റവും ശ്രദ്ധേയം ആയ സംഗതി ഇവ ഒന്നും അല്ല ബാത്റൂമിൽ തൂക്കി ഇട്ടിരുന്ന കണ്ണാടി റ്റു വേ മിറർ ആണ്.അതായത് കണ്ണാടിക്ക് അപ്പുറത്തു നിന്നും നോക്കിയാൽ കണ്ണാടിക്ക് അഭിമുഖം ആയി കാണാവുന്ന രീതിയിൽ .എന്ന് വെച്ചാൽ കണ്ണാടിക്ക് അപ്പുറത്തു ഉള്ള ചെറിയ മുറി ഉണ്ടേൽ അയാൾക്ക് കണ്ണാടി വഴി ബാത്റൂമിനു അകത്തു എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമായി കാണാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *