പണിക്കൻ കുഴിയിൽ ആരും അറിയാതെ എല്ലാം വിജയകരമായി നടപ്പാക്കി എന്ന ആത്മ വിശ്യാസത്തിൽ ആയിരുന്നു ബിനോയ്.അത് പൊളിച്ചത് സിന്ധുവിന്റെ മകൻ ആറാം ക്‌ളാസുകാരന്റെ കോമൺസെൻസും. സിന്ധുവിനെ കാണാതെ ആയി രണ്ടു നാൾ കഴിഞ്ഞാണ് ഇളയ കുട്ടിയെ സഹോദരിയുടെ വീട്ടിൽ നിന്നും തിരിച്ചു കൊണ്ട് വന്നത്.വന്നപാടെ കുട്ടി സ്വഭാവികം ആയി അമ്മയെ അന്വേഷിക്കുമല്ലോ ‘അമ്മ എവിടെ എന്ന് ചോദിച്ചപ്പോൾ ആ അവിടെ എവിടെ എങ്കിലും കാണും എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു.താൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവം സിന്ധുവിനെ കാണാൻ ഇല്ല എന്ന ആത്മ വിശ്യാസത്തിനു ബലം നല്കാൻ ആയിരുന്നു ശ്രമം.എന്നാൽ കുട്ടി വിടാതെ അമ്മയെ ചോദിച്ചപ്പോൾ ബിനോയ് ചൂടാവുകയാണ് ചെയ്തത്.
ഇത് സംശയം കൂട്ടി ആഗസ്റ്റ് 12 മുതൽ ആണ് സിന്ധുവിനെ കാണാതെ ആയത് വലിയ അടച്ചുറപ്പ് ഇല്ലാത്ത വീട് ആണ് ബിനോയ്യുടേത്.തുണി മറ ഉള്ള അടുക്കള വാതിലും മറ്റും ആയി കൊണ്ട് മണ്കട്ട കൊണ്ട് ഉണ്ടാക്കിയ വീട്.അമ്മയെ കാണാതെ ആയി രണ്ടു ദിവസം കഴിഞ്ഞു മടങ്ങി എത്തിയ കുട്ടി അടുക്കളയുടെ തറയിൽ എന്തൊക്കെയോ മാറ്റം കണ്ടു തറയിൽ ചാരം വിതറിയിട്ടുണ്ടായിരുന്നു.കുഴിച്ചു മറിച്ച തറ പഴയത് തന്നെ എന്ന് തോന്നിപ്പിക്കാൻ ആയിരുന്നു ബിനോയിയുടെ ശ്രമം.എന്താ ചാച്ചാ അടുക്കളയിൽ പണി വല്ലതും നടന്നോ എന്ന ചോദ്യം ബിനോയിയെ ഞെട്ടിച്ചു കാണണം.