ശരണ്യ ശശിയുടെ വി,യോ,ഗ വാർത്ത മലയാളികളെ ഏറെ സങ്കടപ്പെടുത്തിയ വാർത്തയായിരുന്നു. കരിയറിൻ്റെ ഉയർച്ചയിൽ നിന്ന് ശരണ്യ പെട്ടെന്നാണ് രോഗത്തിൻ്റെ പിടിയിലേക്ക് വീണതും, ജീവിതമാകെ തച്ചുടച്ചു പോയതും. രോഗാവസ്ഥയിലാണ് ശരണ്യ വിവാഹം ചെയ്തതെങ്കിലും, അത് പരാജയമായി മാറിയിരുന്നു. രോഗം അറി ഞ്ഞു കെട്ടിയ ഭർത്താവ് ശരണ്യയെ ഉപേക്ഷിച്ചത് ശരിയായില്ലെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പലരും ഭർത്താവിനെ വിമർശിച്ചു. ഇപ്പോൾ ശരണ്യയുടെ ദാമ്പത്യത്തിൽ സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അനുജത്തി ശോണിമ. ആറാം ക്ലാസ് മുതൽ ചേച്ചി പഠിച്ചിരുന്നത് നവോദയയിൽ ആണ്. വെക്കേഷന് വീട്ടിൽ വരുമ്പോഴാണ് മാർച്ച് 15-ൽ നിന്നും മാറ്റിവെച്ച ജന്മദിനാഘോഷം നടത്തുക. ചേച്ചിയുടെ സ്കൂളിലായിരുന്നു ഞാനും പഠിച്ചത്. ശോണിമ എന്ന പേര് ടീച്ചർക്ക് ഓർമ്മയില്ല. ശരണ്യയുടെ സഹോദരി എന്നാണ് അവർ വിളിച്ചത്. ചേച്ചി പഠിക്കാൻ മിടുക്കിയായിരുന്നു. നവോദയ എൻട്രൻസിൽ ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ചു.
പത്താം ക്ലാസ്സിൽ ഡിസ്റ്റിങ് ഷനോടെ പാസായി.ടാഗോർ വിദ്യാനികേതനിൽ ആണ് ചേച്ചി പ്ലസ്ടു പഠിച്ചത്.ഡിസ്റ്റൻറായി ഡിഗ്രി പാസായി. പി.ജിക്ക് ചേർന്നു എങ്കിലും അത് പൂർത്തിയാകാൻ സാധിച്ചിരുന്നില്ലെന്നും ശോണിമ ഓർക്കുന്നു. എനിക്ക് തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ബിടെക്കിന് അഡ്മിഷൻ കിട്ടിയത് ചേച്ചിയുടെ ചിട്ടകൾ കൊണ്ടാണ്. അമ്മയായിരുന്നു ചേച്ചിക്കൊപ്പം സീരിയൽ ഷൂട്ടിങ്ങിനു പോകുന്നത്. ഞാനും ചേട്ടനും അപ്പോൾ തറവാട് വീട്ടിലായിരുന്നു. പിന്നീടാണ് എല്ലാവരുംകൂടി തിരുവനന്തപുരത്തേക്ക് താമസം മാറുന്നത്.ശരണ്യയുടെ പഠനത്തെക്കുറിച്ച് ശോണിമ പറയുന്നതിങ്ങനെയാണ്. ഒപ്പം ശരണ്യയുടെ വിവാഹത്തെക്കുറിച്ചും, വിവാഹമോചനത്തെക്കുറിച്ചും കൂടി താര സഹോദരി സൂചിപ്പിച്ചിരുന്നു. സർജറിക്കുശേഷം എല്ലാം അറിഞ്ഞാണ് വിനു ചേട്ടൻ്റെ വിവാഹാലോചന വരുന്നത്. 2014 ലായിരുന്നു വിവാഹം. വീണ്ടും രോഗം വന്നതോടെ ചേച്ചി തന്നെയാണ് മുൻകൈ എടുത്ത് മ്യൂച്ചൽ ആയി ബന്ധം പിരിയുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് വീഡിയോ കോൺഫറൻസ് വഴിയാണ് ചേച്ചി കോടതി നടപടികളിൽ പങ്കെടുത്തത്.
എൻ്റെ കാര്യത്തിൽ എനിക്ക് തന്നെ ഗ്യാരണ്ടി ഇല്ലാത്ത അവസ്ഥയിൽ വിനുവിന് നല്ലൊരു ജീവിതം ഉണ്ടാകുന്നതിന് തടസ്സമാകുന്നില്ല എന്നാണ് ചേച്ചി പറഞ്ഞതെന്നും ഷോണിമ പറയുന്നു. അത്ര ഇഷ്ടം ആയിരുന്നു ചേട്ടനെ. ഡിവോഴ്സിന് ശേഷം ചേച്ചി മാ,ന,സി,കമായി ത,കർ,ന്നു പോയ അവസ്ഥയിൽ ആയിരുന്നു എന്നും ഷോണിമ പറയുന്നു. ക്യാൻസറിനോട് പൊരുതി നന്ദു മഹാദേവയെ ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു. ഇക്കഴിഞ്ഞ മാസങ്ങളിൽ അച്ഛനും, അച്ഛൻ്റെ അമ്മയും മ,രി,ച്ച,ത് പോലും ചേച്ചിയെ അറിയിച്ചിരുന്നില്ലെന്നും ശോണിമ പറയുന്നു.