നു,ണ ക്കു,ഴി ക,വി,ളുകളുമായി പഞ്ചരത്‌നങ്ങളിലെ ഉത്രജ വധുവായി ഒരുങ്ങിയത് ഇങ്ങനെ

പഞ്ചരത്‌നങ്ങളിലെ ഉത്രജ വിവാഹിതയായിരിക്കുകയാണ്. ഗുരുവായൂരപ്പന്റെ ക്ഷേത്ര സന്നിധിയില്‍ വച്ച് പത്തനംതിട്ട സ്വദേശി ആകാശാണ് ഉത്രജയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അമ്മ രമാദേവിയും സഹോദരങ്ങളും ആകാശിന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു താലികെട്ട്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഉത്രജയും ആകാശും ഒന്നായത്. കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന വിവാഹം കോവിഡ് വില്ലനായതോടെ മാറ്റിവയ്ക്കേണ്ടി വരികയായിരുന്നു.

കഴിഞ്ഞ വര്ഷം പഞ്ച രത്നങ്ങളിലെ മറ്റു മൂന്നു പേരുടെ വിവാഹം ആഘോഷത്തോടെ നടത്തിയ സമയം ആ കൂട്ടത്തിൽ സുമംഗലി ആകാൻ സാധിക്കാത്ത വിഷമം ഉത്രജക്കും കുടുബത്തിനും ഉണ്ടായിരിന്നു.അന്ന് തന്നെ വിവാഹത്തിന് ഉള്ള തയ്യാറെടുപ്പ് എല്ലാം പൂർത്തിയാക്കിയിരുന്നു.മറ്റു മൂവരെയും പോലെ വിവാഹ സാരിയും ആഭരണവും എല്ലാം ഉത്രജക്ക് തയാറാക്കിയിരുന്നു.അന്ന് ചുവന്ന പട്ടു സാരിയിലാണ് പഞ്ച രത്നങ്ങൾ തിളങ്ങിയത്.അതെ സാരിയും ബ്ലൗസ് ഡിസൈൻ എല്ലാം ഒരു പോലെ തന്നെയാണ് ഉത്രജക്ക് തയ്യാറാക്കിയത്.മുഴു നിറയെ മുല്ലപ്പൂ ചൂടി ആഭരണം നിറഞ്ഞു നു,ണ കു,ഴി കവിളുമായി ഉത്രജെ അതി സുന്ദരി ആയിട്ടാണ് വധു ആയി എത്തിയത്.പ്രശസ്ത മേക്കപ് ആർട്ടിസ്റ്റ് ആയ വിഗാസ് ആണ് മൂവരെയും അന്ന് അണിയിച്ചു ഒരുക്കിയത്.ഉത്രജയെ ഒരുക്കുവാനും അദ്ദേഹം തന്നെയാണ് ഇപ്പോഴും എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *