തൻറെ രക്ഷിതാക്കൾ അന്ധരാണെന്നും വീട് പോറ്റാൻ താൻ കടകളിൽ അരിയും പയറും എത്തിച്ചു കൊടുക്കുകയാണെന്നും ചെയ്യുന്നത്. ഈ ഓട്ടോയിൽ ആണ് സാധനങ്ങൾ കയറ്റി ഇറക്കുന്നതെന്നും രാജ പറയുന്നു. എട്ടു വയസുകാരൻ ഓട്ടോ ഓടിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. അന്ധരായ രക്ഷിതാക്കളെയും ഇളയ സഹോദരങ്ങളെയും പോറ്റാനാണ് രാജഗോപാൽ റെഡ്ഡി എന്ന മിടുക്കൻ ഇലക്ട്രിക്ക് ഓട്ടോ ഓടിക്കുന്നത്. ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം.
സീറ്റിൽ ഇരുന്നാൽ കാലുകൾ നിലത്തു എത്താത്തതിനാൽ സീറ്റിന്റെ ഒരു വശത്താണ് രാജ ഇരിക്കുന്നതു പോലും.രാജ ഓട്ടോ ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ട ഒരു യുവാവ് ആണ് കുട്ടിയുടെ കഥ പുറംലോകത്തേക്കു എത്തിച്ചത്. തന്റെ രക്ഷിതാക്കൾ അന്ധരാണെന്നും വീട് പോറ്റാൻ താൻ ചന്തയിലെ കടകളിൽ അരിയും പയറും എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. രാജ ഇപ്പോൾ മൂന്നാം ക്ലാസ്സിൽ പഠിക്കുകയാണ്. ഒഴിവുസമയങ്ങളിൽ ആണ് രാജ ഓട്ടോ ഓടിച്ചു സ്വന്തം കുടുംബം പോറ്റുന്നത് . തന്റെ കുട്ടികളുടെ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ സഹായിക്കണമെന്ന് രാജയുടെ ‘അമ്മ പാർവതി സർക്കാരിനോട് അഭ്യർത്ഥിച്ചു. എന്തായാലും സോഷ്യൽ മീഡിയയുടെ കൈയടി നേടുകയാണ്ഈ ആന്ധ്രാ പ്രദേശിൽ നിന്നുള്ള ഈ കൊച്ചു കുട്ടി.