ചെന്നൈ സ്വദേശി സുകാശ് ചന്ദ്രൻ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട നടി ലീന മരിയ പോളിനെ ഡൽഹി പോലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു.ഇരുനൂർ കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലാണ് അറസ്റ്റ്.ബീഹാർ ജയിലിൽ കഴിയുന്ന സുഖാഷ് ചന്ദ്രന്റെ പങ്കാളി ആയിരുന്ന മലയാളി നടി ലീന മരിയ പോളിനെ ഇന്ഫോസ്മെന്റ് ഡയറക്റ്റ്മെന്റ് ചോദ്യം ചെയ്തിരുന്നു.ലീന സെക്രട്ടറി ആണ് എന്നാണ് സുകാശ് പരിചയപ്പെടുത്തിയത്.കാനറാ ബാങ്കിന്റെ ചെന്നൈ അമ്പത്തൂർ ശാഖാ യിൽ നിന്നും പത്തൊമ്പതു കോടി രൂപയും വസ്ത്ര വ്യാപാരിയെ കബളിപ്പിച്ചു 62.4 കോടി രൂപയും ത,ട്ടി,യെടുത്ത കേസിൽ 2013 മെയ് മാസം ലീനയും സുകാശും അറസ്റ്റിൽ ആയിരുന്നു.
അണ്ണാ ഡി എം കെ യുടെ പാർട്ടി ചിഹ്നം ആയ രണ്ടില നില നിർത്താൻ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്തു.ശശികല സംഘത്തിൽ നിന്നും അമ്പതു കോടി രൂപ വാങ്ങി എന്ന കേസും അന്വേഷണത്തിലാണ്.സുകാശ് തീഹാറിൽ ആയ ശേഷം ലീന കടവന്ത്രയിൽ ആരംഭിച്ച ബൂട്ടി പാർലറിൽ രവി പൂജാരിയുടെ അധോലക സംഘം വെ,ടി,വെ,പ്പ് നടത്തിയ കേസും ഉണ്ട്.സുകാശിന്റെ ചെന്നൈ ഉള്ള ബംഗ്ലാവിൽ ഈയിടെ നടത്തിയ റെയ്ഡിൽ ആഡംബര കാറും പണവും പിടിച്ചെടുത്തു.റെഡ് ചില്ലീസ് ഹസ്ബൻഡ് ഇൻ ഗോവ കോബ്ര എന്നി സിനിമകളിൽ ലീന മരിയ പോൾ അഭിനയിച്ചിട്ടുണ്ട്.