അവസാന നിമിഷം വരെയും ഹാരിസിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് റംസി ഒരിക്കലും വിശ്വസിച്ചിരുന്നില്ല തന്നോടുള്ള ദേശത്തിന്റെ പേരിൽ വെറുതെ പറയുന്നതാണ് എന്നാണ് കരുതിയത് കാരണം റംസി ഹാരിസിനെ അത്രത്തോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു വർക്ക്ഷോപ്പ് തുടങ്ങിയതിനുശേഷം ഉണ്ടായ കടബാധ്യത മൂലം ആവാം ഹാരിസ് തന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്ന് റംസി വിശ്വസിച്ചിരുന്നത്.
എന്നാൽ പെൺകുട്ടിയുടെ ഫോട്ടോ കണ്ടതോടെയാണ് തമാശയല്ല എന്ന ഞെട്ടലോടെ റംസി മനസ്സിലാക്കിയത് എങ്കിലും അത് തന്റെ പ്രിയപ്പെട്ടവന്റെ സുഹൃത്ത് ആവുമെന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കി പ്രതീക്ഷ നഷ്ടപ്പെടാതെ ഹാരിസിനെ ഫോണിൽ വിളിച്ചു ഫോണിന്റെ മറുതലയ്ക്കൽ നിന്നും കേട്ട വാക്കുകൾ അവളുടെ മനസ്സിൽ കൂരമ്പ പോലെ തറച്ചു നിനക്ക് വിശ്വസിക്കാൻ ആയി ഞാൻ എന്താണ് അയച്ചു തരേണ്ടത് രാത്രിയിലുള്ള ഞങ്ങളുടെ ഫോട്ടോ ആണോ വേണ്ടത് അത് അയച്ചു തന്നാൽ നിനക്ക് വിശ്വാസം ആകുമോ എന്നായിരുന്നു ഹാരിസിന്റെ മറുപടി ഇത് കേട്ടതോടെയാണ് റംസി ആകെ തകർന്നു പോയത് ഹാരിസ് തന്നെ പൂർണമായും ഉപേക്ഷിക്കുകയാണ് എന്നറിഞ്ഞ റംസി ജലപാനം പോലുമില്ലാതെ കൊട്ടിയത്തെ വാടകവീട്ടിൽ മുറി അടച്ച് ഇരിക്കുകയായിരുന്നു റംസി തന്റെ സഹോദരി അൻസിയെ വിളിച്ച് വിവരങ്ങൾ അറിയിച്ചിരുന്നു കൂടാതെ റംസി ആഹാരം കഴിക്കാൻ കൂട്ടാക്കാതെ മുറിയിൽതന്നെ കഴിയുകയാണെന്നും മാതാവും ആൻസിയെ അറിയിച്ചു തുടർന്ന് അൻസി വീട്ടിലെത്തി ഏറെ നേരം സംസാരിച്ചു ഇതിനിടയിലാണ് പല ഞെട്ടിക്കുന്ന വിവരങ്ങളും അൻസി അറിയുന്നത് മൂന്ന് മാസം ഗർഭിണിയായതും പിന്നീട് അബോഷൻ നടത്തിയതും എല്ലാം വള്ളിപുള്ളി വിടാതെ അൻസിക്ക് മുൻപിൽ പൊട്ടി കരഞ്ഞു കൊണ്ട് റംസി പറഞ്ഞു ഇക്കാര്യങ്ങളെല്ലാം അൻസി തന്റെ ഭർത്താവ് മുനീറിനോട് സംസാരിച്ചു മുനീർ നേരിൽകണ്ട് സംസാരിച്ചെങ്കിലും ഹാരിസ് തീരുമാനത്തിൽ നിന്നും പിന്നോട്ട് മാറിയില്ല അവസാന ശ്രമമെന്നോണം റംസി വീണ്ടും ഹാരിസിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വളരെ ക്രൂരമായ രീതിയിലാണ് പെരുമാറിയത് ഇതോടെ എല്ലാം നഷ്ടപ്പെട്ട റംസി ജീവനൊടുക്കും എന്ന ഹാരിസിനോട് പറഞ്ഞു എന്നാൽ ആത്മഹത്യ ചെയ്താൽ ഞാനും എന്റെ കുടുംബവും ആണ് കേസിൽ പെടുന്നത് എന്നാണ് ഹാരിസ് പറഞ്ഞത്