മമ്മൂട്ടിയുടെ പിറന്നാളിന് മകള്‍ സുറുമി ഒരുക്കിയ വമ്പന്‍ സര്‍പ്രൈസ്; മമ്മൂട്ടിപോലും ഞെട്ടും

മലയാളത്തിന് റ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമ്മൂട്ടി. നാളെയാണ് താരത്തിൻ്റെ എഴുപതാം പിറന്നാൾ.നിരവധി താരങ്ങൾ മമ്മൂട്ടിക്ക് ഇതിനോടകം തന്നെ ആശംസകൾ അറിയിച്ച് രംഗത്തെത്തി കഴിഞ്ഞു.രണ്ടു മക്കളാണ് മമ്മൂട്ടിക്കും ഭാര്യ സുൽഫിയത്തിനുമുള്ളത്. ഇളയ മകൻ ദുൽഖർ സിനിമയിൽ പ്രശസ്തനായി കഴിഞ്ഞു. മൂത്ത മകൾ സുറുമി വിവാഹിതയും രണ്ടു മക്കളുടെ മാതാവുമാണ്. രാജ്യത്തെ പ്രശസ്തനായ ഹാർട്ട് സർജൻ മുഹമ്മദ് റൈഹാൻ സഹീദ് ആണ് സുറുമിയുടെ ഭർത്താവ്. മികച്ച ഒരു ചിത്രകാരി കൂടിയാണ് സുറുമി.ചെന്നൈയിൽ സ്റ്റെല്ല മേരീസിൽ നിന്ന് ഫൈനാർട്സിൽ നിന്ന് ബിരുദം നേടിയ ലണ്ടൻ ചെൽസി കോളേജ് ഓഫ് ആർട്സ് നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്.

വാപ്പച്ചിയുടെ പിന്തുണയാണ് തന്നിലെ ചിത്രകാരിയെ വളർത്തിയതെന്ന് സുറുമി പറഞ്ഞിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിത്രങ്ങൾ സുറുമി വിൽക്കാറുണ്ട്.മമ്മൂട്ടിയുടെ കഴിഞ്ഞ പിറന്നാളിന് മനോഹരമായ ഒരു കേക്ക് സമ്മാനിച്ചത് മകൾ സുറുമിയാണ്. ബാപ്പച്ചിക്ക് വേണ്ടി സ്പെഷ്യൽ കേക്കാണ് സുറുമി സമ്മാനിച്ചത്. മമ്മൂട്ടി നട്ടുവളർത്തുന്ന സൺ ട്രൂപ്പ് മരത്തിൻ്റെ തീമിലാണ് അന്ന് സുറുമിയുടെ നിർദ്ദേശപ്രകാരം പ്രശസ്തമായ ബെയ്ക്കേക്കേഴ്സ് കെയ്ക്ക് തയ്യാറാക്കിയത്. മൂന്നു മണിക്കൂർ കൊണ്ടാണ് ഫ്രൂട്ട്കെയ്ക്ക് ഉണ്ടാക്കിയത്.പഴങ്ങളും ചെടികളും കൊണ്ടാണ് കെയ്ക്ക് ഡെക്കറേറ്റ് ചെയ്തത്. ഇത് സോഷ്യൽ മീഡിയയിൽ ആകെ വൈറലായിരുന്നു. ഇപ്പോഴിതാ ബാപ്പയുടെ അടുത്ത പിറന്നാളിന് മറ്റൊരു അടിപൊടി സർപ്രൈസുമായി എത്തിയിരിക്കുകയാണ് സുറുമി. ഇത് മെഗാസർപ്രൈസ് എന്നു തന്നെ പറയാവുന്ന ഐറ്റമാണ്. മമ്മൂട്ടിയുടെ ഒരു പ്രോ പെയ്റ്റ് ചിത്രമാണ് ഇത്. മനോരമയ്ക്കായിട്ടാണ് സുറുമി ഈ മനോഹര ചിത്രം വരച്ച് ബാപ്പയ്ക്ക് സമ്മാനിക്കുന്നത്. ബാപ്പച്ചിയെ വരയ്ക്കാൻ തുടങ്ങുമ്പോൾ മനസിൽ ടെൻഷനായിരുന്നു.

എത്രയോ കലാകാരന്മാർ അവരുടെ സ്നേഹം മുഴുവനെടുത്ത് വരച്ച ചിത്രമാണ്. ഇന്നുവരെ ഞാൻ പ്രോപെയ്റ്റ് ചെയ്തിട്ടില്ല. എനിക്ക് പ്രകൃതിയെ വരക്കാനാണ് കൂടുതൽ ഇഷ്ടം. പലവട്ടം ബാപ്പച്ചിയെ വരക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കിലും ഇതുവരെ അതിന് മുതിർന്നിട്ടില്ല. ഇത്തവണ അദ്ദേഹത്തിന് എൻ്റെ പിറന്നാൾ സമ്മാനമായി ഇത് വരക്കാനായതിൽ അങ്ങേയറ്റം സന്തോഷമുണ്ട്. ഈ പിറന്നാൾ സമ്മാനം അദ്ദേഹത്തിന് ഏറെ പ്രിയങ്കരമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. എൻ്റെ വരകളുടെ ചെറിയ ലോകം എനിക്ക് അത്രയേറെ വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹത്തെക്കാൾ കൂടുതൽ ആർക്കാണ് അറിയുക. ഈ ലോകത്തിലെ ഏതൊരു മകൾക്കും അവളുടെ പിതാവ് തന്നെയാണ് ഏറ്റവും ഉജ്ജ്വലനായ വ്യക്തി.

എനിക്കും. ദൈവം സമയമെടുത്ത് അങ്ങേയറ്റം സൂക്ഷ്മതയോടെ തീർത്ത മനോഹര സൃഷ്ടിയാണത്. ഈ ലോകത്തിലെ എല്ലാ നന്മകളും ഞാൻ തൊട്ടറിഞ്ഞത് അതിൽ നിന്നാണ്. ഈ മഹാ പ്രപഞ്ചത്തോളം അനന്ദമാണ് അങ്ങയുടെ സ്നേഹം. കാൻവാസിലേക്ക് ഒരിക്കലും പൂർണമായും പകർത്താൻ കഴിയാത്ത നിറക്കൂട്ട് തന്നെയാണ് അത് എന്നും സുറുമി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *