മകളെ എലിസബത്തിന് പരിചയപ്പെടുത്തിയോ? അവതാരകന്റെ ചോദ്യത്തിന് ബാലയുടെ മാസ്സ് മറുപടി

നടൻ ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്ക്ഷൻ വീഡിയോയും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്.കുടുംബ അംഗങ്ങളുടെയും സുഹ്യത്തുക്കളുടെയും സാനിധ്യത്തിൽ ലളിതമായി കൊണ്ടാണ് ചടങ്ങുകൾ നടന്നത്.ഡോക്റ്റർ ആയ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്.ഇപ്പോൾ ഇതാ വിവാഹ വേദിയിൽ നിന്നും ബാല പ്രമുഖ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.തന്റെ മകളെ കുറിച്ചും ബാല അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്.നിങ്ങളുടെ മകളെ മറന്നോ എന്നെല്ലാമാണ് പലരും ചോദിക്കുന്നത്.

ഞാൻ എന്റെ മകളെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് അറിയാമോ എലിസബത്തിന്റെ മുന്നിൽ വെച്ച് കൊണ്ടാണ് ഞാൻ ഇത് പറയുന്നതും.അറിയാത്തവർ മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് സംസാരിക്കരുത്.അവരുടെ ജീവിതത്തിൽ കുറെ കഷ്ടപ്പാട് ഉണ്ടായിട്ടുണ്ടാകും മറ്റുളവരുടെ കാര്യത്തിൽ കമന്റ് അടിക്കുബോൾ മനസിന് കിട്ടുന്ന റിലീഫ് എന്നാണ് താരം പറഞ്ഞത്.ഇതോടെ മകളെ എലിസബത്തിനെ പരിചയപ്പെടുത്തിയോ എന്ന് അവതാരകൻ ചോദിക്കുകയായിരുന്നു.അവതാരകന്റെ ആ ചോദ്യത്തിനോട് ബാല ബോൾഡ് ആയി കൊണ്ടാണ് മറുപടി നൽകിയത്.ആ വിഷയം നമുക്ക് വിടാം എന്നായിരുന്നു ബാലയുടെ പ്രതികരണം.എലിസബത്ത് തന്റെ മനസ്സ് മാറ്റി എന്നും സൗന്ദര്യം വേണ്ടത് മനസ്സിൽ ആണ് എന്നും അങ്ങനെയാണ് വേണ്ടത് എന്നും ബാല പറഞ്ഞു.തങ്ങൾക്ക് രണ്ടു പേർക്കും മതം ഇല്ല എന്നും അതിനാൽ തന്നെ മതം മാറ്റത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തി ഇല്ല എന്നും താരം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *