മകളെ കുറിച്ച് ചോദിച്ചപ്പോള്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ച് ബാല വികാരഭരിതനായി പറഞ്ഞത് കേട്ടോ?

ഇന്നലെയാണ് ബാലയുടെ വിവാഹം ഔദ്യോഗികമായി നടന്നത്. എലിസബത്ത് ഉദയനാണ് ബാലയുടെ നല്ല പാതിയായത്. ഇപ്പോൾ എലിസബത്തുമായുള്ള പ്രണയത്തെപ്പറ്റിയും, മകളെ പറ്റിയുമെ ല്ലാം വിവാഹാനന്തരം മനസ്സു തുറന്നിരിക്കുകയാണ് ബാല. തൻ്റെത് പ്രണയ വിവാഹമാണെന്നും, എന്നാൽ അത് എലിസബത്തിന് തന്നോട് ഉണ്ടായതാണെന്നുമാണ് ബാല പറഞ്ഞത്.എല്ലു എന്നാണ് ബാല എലിസബത്തിനെ വിളിക്കുന്നത്. ചെറുപ്പത്തിലെ എല്ലുവിന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. പിന്നെ എൻ്റെ ജീവിതം ആ വഴിയെ പോയി. ഫേസ്ബുക്ക് ആണ് ഇവരുടെ പ്രണയത്തിൽ മീഡിയേറ്ററായത്. കുറച്ചുകാലം മുമ്പാണ് ഫേസ്ബുക്കിലൂടെ എലിസബത്ത് പ്രൊപ്പോസ് ചെയ്തത്. ആദ്യം ദേ,ഷ്യ,പ്പെടുകയായിരുന്നു. പിന്നെയാണ് പ്രൊഫഷണെ കുറിച്ച് ചോദിച്ചത്. ഡോക്ടറാണ് എന്ന് പറഞ്ഞപ്പോൾ എന്നെ പോലെ ഒരാളെ നിനക്ക് വേണോ എന്നായിരുന്നു ഞാൻ ചോദിച്ച മറുപടി. നല്ല സൗന്ദര്യമുള്ള ചെക്കന്മാർ വേറെ ഉണ്ടല്ലോ.

നീ ഒരു ഡോക്ടറല്ലേ എന്നായിരുന്നു തൻ്റെ ആദ്യ മറുപടിയൊന്നും ബാല പറയുന്നു.അവരെ കെട്ടിയാൽ പോരെ എന്ന് കുറച്ച് അഡ്വൈസ് ഒക്കെയാണ് ആദ്യം കൊടുത്തത്. എട്ടുമാസം ആണ് അങ്ങനെ പോയത്. എലിസബത്തിൻ്റെ ക്വാളിറ്റി മിത ഭാഷിയാണ് എന്നതാണെന്ന് ബാല പറയുന്നു. ഞാൻ പത്ത് പ്രാവശ്യം ചോദിച്ചാൽ ഒറ്റ തവണയാണ് എലിസബത്ത് മറുപടി പറയുക. എൻ്റെ അടുത്ത് മാത്രമാണ് കൂടുതൽ സംസാരിക്കാറുള്ളത് എന്ന് ബാല പറയുന്നു. നല്ലൊരു മനുഷ്യനാണ് ബാല എന്നാണ് എലിസബത്തിന് പറയാനുള്ളത്. കുട്ടികളെ പോലെയാണ് ബാല എന്നും എലിസബത്ത് പറഞ്ഞു. തൻ്റെ പുറമേ കാണുമ്പോഴുള്ള പരുക്കനായ സ്വഭാവം കണ്ട് എല്ലാവരും വിചാരിക്കുന്നത് താൻ അത്തരത്തിൽ ഒരാളാണ് എന്നാണ്. പക്ഷേ സത്യത്തിൽ താൻ വളരെ കൂളായ മനുഷ്യനാണെന്ന് ബാല പറയുന്നു. ബാലയോട് ഇഷ്ടം പറഞ്ഞപ്പോൾ വീട്ടിൽ പറഞ്ഞിരുന്നില്ലെന്ന് എലിസബത്ത് പറയുന്നു.

പക്ഷേ അറിഞ്ഞപ്പോൾ ഇതൊന്നും ശരിയാകില്ല, അയാൾ സെലിബ്രിറ്റിയാണ്. നമ്മൾ കണ്ട കുടുംബജീവിതം ആയിരിക്കില്ല അവിടെ എന്നൊക്കെയാണ് വീട്ടുകാർ പറഞ്ഞത്.ബുദ്ധിമുട്ടായിരിക്കും എന്നും, ഇതുവരെ കണ്ടുശീലിച്ച ജീവിതം ആകില്ലെന്നും ആയിരുന്നു വീട്ടിൽ നിന്ന് ലഭിച്ച പ്രതികരണം എന്നും ഡോക്ടർ എലിസബത്ത് പറയുന്നു. ബിഗ്ബിയും, പുതിയമുഖത്തിലെ ‘തട്ടും മുട്ടും താളം’ ഡാൻസ് നമ്പർ ഗാനവുമാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട ബാലയുടെ സിനിമ പ്രകടനങ്ങൾ എന്നും എലിസബത്ത് പറയുന്നു.ഇരു മതമാണ് എന്ന് ചിലർ വിമർശിച്ചു. ഞങ്ങൾക്ക് രണ്ടുപേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നും, നടൻ പറഞ്ഞു. നിങ്ങളുടെ മകളെ മറന്നു എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. ഞാൻ എൻ്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയാമോ.

എലിസബത്തിൻ്റെ മുന്നിൽവച്ചാണ് ഞാനിത് പറയുന്നത്. അറിയാത്തവർ മറ്റുള്ളവരുടെ ജീവിതത്തെപറ്റി സംസാരിക്കരുത്.അവരുടെ ജീവിതത്തിൽ കുറെ കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ടാകും. മറ്റുള്ളവരുടെ കാര്യത്തിൽ കമഴ്ന്ന് ഇടുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു റിലീഫ്. മകളെ എലിസബത്തിനെ പരിചയപ്പെടുത്തിയോ എന്ന അവതാരകൻ്റെ ചോദ്യത്തോട് ആ വിഷയം നമുക്ക് വിടാം എന്നായിരുന്നു ബാലയുടെ പ്രതികരണം. വിവാഹതീരുമാനം നേരെ ചെന്നൈയിൽ പോയി അമ്മയോട് പറഞ്ഞു. കല്യാണം കഴിക്കാൻ തീരുമാനിച്ച വിവരം പറഞ്ഞപ്പോഴേ അമ്മ ദൈവത്തിനു നന്ദി പറയുകയായിരുന്നു. പിന്നെ ഒട്ടും വൈകാതെ അമ്മ താലി എടുത്തു തരികയായിരുന്നു ചെയ്തത്. മനസ്സ് മാറുന്നതിനു മുന്പ് കെട്ടട്ടെ എന്ന് കരുതുക ആയിരുന്നുവെന്ന് ബാല ചിരിച്ചുകൊണ്ട് പറഞ്ഞു. എലിസബത്തിൻ്റെ അമ്മ തമിഴ്നാട്ടിൽ ആയിരുന്നതിനാൽ കൾച്ചറൽ ഡിസ്പെൻസറിയിൽ ചെയ്യില്ലെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *