വിവാഹ സൽക്കാരം കഴിഞ്ഞത്. വിവാഹത്തിന് പിന്നാലെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ബാല ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.എലിസബത്തിൻ്റെ പിറന്നാളാഘോഷത്തിൻ്റെ വീഡിയോയും ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. എന്നാൽ വീഡിയോയിൽ നല്ല കമൻറുകൾകൾക്കൊപ്പം മോശം കമൻറുകളും നിറഞ്ഞിരുന്നു.ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല. ഇത് തൻ്റെ അവസാന താക്കീതാണ് എന്ന തലക്കെട്ടോടെയാണ് ബാല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നും പോസ്റ്റിനു താഴെ വന്ന നെഗറ്റീവ് കമൻറുകൾ പണംകൊടുത്ത് എഴുതിച്ചതാണെന്നുമാണ് ബാല പറയുന്നത്. തന്നെ കുറിച്ച് മോ,ശം പറഞ്ഞോളൂ.
പക്ഷേ എലിസബത്തിനെ കുറിച്ച് പറയുന്നത് തെറ്റാണ്. അവർക്ക് മീഡിയോയുടെ രീതികൾ അറിയില്ല.കമൻറ് ചെയ്യുന്നതിന് പകരം നേരിൽ വരികയാ നമ്പർ തരികയോ ചെയ്താൽ സംസാരിക്കാം എന്നു ബാല പറയുന്നു. ഇതോടകം തന്നെ ഈ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ബാലയുടെ വാക്കുകൾ ഇങ്ങനെ ‘വളരെ സന്തോഷമുണ്ട്.ഇത്രയും ദിവസത്തിനുള്ളിൽ ഇത്രയും പേർ നമ്മുടെ കുടുംബവിശേഷങ്ങൾ കേട്ട് ഇത്രയും ആശംസകളും, സ്നേഹവും നൽകിയതിന് വളരെ നന്ദിയുണ്ട്. എന്നാൽ അതേ സമയം ചില നെഗറ്റീവ് കമൻറുകൾ കാണുകയുണ്ടായി. അത് അയച്ചവരുടെ പേര് ഫെയ്ക്ക് ഐ ഡി യിൽ നിന്നാണെന്ന് കണ്ടു. ഒരു കുടുംബ ജീവിതം തുടങ്ങുമ്പോൾ, എലിസബത്തിനെ കുറിച്ച് വളരെ മോശമായ രീതിയിൽ സംസാരിക്കുക. അവർക്കും അമ്മയും പെങ്ങളും ഉണ്ടാവും.
വളരെ തെറ്റാണ് ഇങ്ങനെ ചെയ്യുന്നത്. നമ്മൾ ശ്രദ്ധിക്കണം. എല്ലാവർക്കും എല്ലാ കാര്യങ്ങളെ കുറിച്ചും അറിവുണ്ട്.വെറുതെ കാശ് കൊടുത്ത് ഇത്തരം കമൻറുകൾ അയക്കുക. ഇത്തരം പേരെ നമുക്ക് പോലീസിൽ പരാതി നൽകാൻ പറ്റും. സ്വന്തം ജീവിതം നോക്കിയാൽ പോരെയെന്നും, നല്ലത് ചിന്തിക്കുന്നവർ നല്ല ചിന്തിച്ച് ആശംസിക്കുക. എന്തിനാണ് നെഗറ്റീവ് ചിന്തിക്കുന്നത്. നിങ്ങൾ നിങ്ങളുടെ കുടുംബത്തെ നോക്കുക. എന്നെ കുറിച്ച് എന്തു മോ,ശം സംസാരിച്ചാലും ഞാൻ ക്ഷമിക്കും. ഇപ്പോൾ ഞാൻ ഒരു കല്യാണം കഴിച്ചു. മീഡിയയെക്കുറിച്ച് എലിസബത്തിന് അധികമൊന്നും അറിയില്ല. ഇത്തരം കമൻറുകൾ ഇടുന്നവർ മുഖം കാണിക്കുക. അവരുടെ നമ്പർ തരിക. നമുക്ക് സംസാരിക്കാം എന്ന് പറഞ്ഞാണ് ‘ വീഡിയോ അവസാനിപ്പിക്കുന്നത്.