ഒരു വനിതാ എസ്ഐയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.ആനി സിവ എന്ന എന്ന ഈ യുവതിയുടെ കഥയറിഞ്ഞ് കൈയ്യടിക്കുകയാണ് കേരളക്കര ഒന്നടങ്കമിപ്പോൾ. അതിനു പിന്നാലെയാണ് ആനിയുടെ ജീവിതത്തിലെ ഒരേടും മകൻ്റെ ചോ,,ര,യുടെ മണമുള്ള യൂണിഫോമിൻ്റെ കഥയും സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. സബ് ഇൻസ്പെപെക്ടർ ഓഫ് പോലീസായി പ്രൊമോഷൻ ലഭിച്ച അനിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ആദ്യ പോസ്റ്റ് ഇങ്ങനെ : ’10 വർഷങ്ങൾക്ക് മുമ്പ് വർക്കല ശിവഗിരി തീർത്ഥാടനത്തിന് ഐസ്ക്രീമും നാരങ്ങാവെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്.ഇതിലും വലുതായി എങ്ങനെയാണ് റിവെയ്ഞ്ച് ചെയ്യാനാവുക എന്നാണ് ആനി കുറിച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് ആനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ആനിയുടെ ജീവിതകഥയും വൈറലായി മാറുകയാണ്.
2016ൽ ആദ്യം കോൺസ്റ്റബിൾ ജോലി.അഞ്ച് വർഷങ്ങൾക്കിപ്പുറത്ത് എസ് ഐ ആയിരിക്കുന്നു ആനി.ശിവ. തൻ്റെ ജീവിതത്തെക്കുറിച്ചുള്ള ആനിയുടെ കുറിപ്പും വൈറലാവുകയാണ്. ‘2016 ജൂണിലായിരുന്നു തിരുവനന്തപുരത്തെ പ്രമുഖ PSC കോച്ചിംങ് കേന്ദ്രമായ ലക്ഷ്യയിൽ എസ്.ഐയ്ക്ക് വേണ്ടിയുള്ള ക്രാഷ് കോഴ്സിന് ഞാൻ ജോയിൻ ചെയ്തത്. ഫീസ് കൊടുക്കാനുള്ള പൈസയൊന്നും ഉണ്ടായിരുന്നില്ല. എൻ്റെ ചങ്ക് ബ്രോ ആയിരുന്നു ഫീസ് അടയ്ക്കാക്കാൻ കാശ് തന്നതും, ബുക്കും പേനയും മറ്റ് അത്യാവശ്യ സാധനങ്ങൾ മേടിച്ചു തന്നതും,
പഠിക്കാൻ പ്രോത്സാഹനം തന്നതും. എനിക്കവിടെ രണ്ട് കൂട്ടുകാരെ കമ്പൈൻ സ്റ്റഡിയ്ക്ക് ലഭിച്ചിരുന്നു. അഭിലാഷും രാകേഷും.ഉച്ചവരെയുള്ള ക്ലാസ് കഴിഞ്ഞ് പഠിക്കാൻ ഇരിക്കും. അവർ കൊണ്ടുവന്ന ആഹാരം കഴിച്ചും ഞാൻ വിശപ്പ് അടക്കിയിരുന്നു. വൈകുന്നേരം ചങ്ക് ബ്രോയുടെ ഓൾഡ് കാവസാക്കി ബൈക്ക് ഉന്തി തള്ളി സ്റ്റാർട്ട് ചെയ്ത് മോൻ്റെ സ്കൂളിൽ പോയി അവനെ വിളിച്ച് ട്യൂഷൻ ക്ലാസിലാക്കും. പിന്നെയും ലക്ഷ്യയിലെത്തി 7, 8 മണി വരെ പഠിക്കും.
തിരിച്ചു വീടെത്തി മകൻ ചൂയിയുടെ കാര്യങ്ങളിൽ മുഴുകും. അവൻ കളർ ചെയ്തും കാർട്ടൂൺ കണ്ടും 11 മണിയോടെ ഉറങ്ങും. ഈ സമയമൊക്കെ ഞാൻ പഠിക്കും.ചെറുപ്പം മുതൽക്കേ ഉറക്കം നന്നേ കുറവായിരുന്നു.പുലർച്ചെ നാലുവരെയൊക്കെ പഠനം നീളും. ഒരു ദിവസംമകൻ ഇടയ്ക്കിടയ്ക്ക് ബാ,ത്ത് റൂമിൽ പോ,കുന്നത് ഞാൻ കണ്ടു. കാര്യം ചോദിച്ചപ്പോൾ കളർ ചെയ്യാൻ വെള്ളംഎടുക്കാനെന്ന് മറുപടി കിട്ടി.
11 മണിക്ക് മോനോട് ഉറങ്ങാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് അവൻ മടിച്ച് അടുത്തുവന്ന് പറഞ്ഞത്. ത,ല മു,റി,ഞ്ഞോ എന്ന് സംശയം. ചോ,ര വ,രു,ന്നു.നോക്കിയപ്പോൾ നന്നായി മുറിഞ്ഞ് ചോ,ര വ,രു,ന്നു. പെട്ടെന്ന് മോനേയുമെടുത്ത് ബൈക്കിൽ ഡോക്ടറുടെ അടുക്കലെത്തി. സ്റ്റി,ച്ചി,ടുമ്പോൾ ഡോക്ടർ മുറിഞ്ഞ സമയം ചോദിച്ചു.മോൻ കരച്ചിലോടെ പറഞ്ഞു. ലിറ്റിൽ കൃഷ്ണയ്ക്കിടയിൽ ബോൾ കളിച്ചപ്പോൾ ഭി,ത്തിയിൽ ഇ,ടി,ച്ചതാണെന്ന്. ഞാൻ കട്ടിലിൽ അന്ന് ഇരുന്നു പോയി. യാന്ത്രികമായി തന്നെ.
കാരണം ലിറ്റിൽ കൃഷ്ണ കാർട്ടൂൺ 9.30ക്ക് തീരും. അപ്പോൾ ഇത്രയും സമയം വേ,ദ,ന സ,ഹി,ച്ചെന്നോ.എനിക്കത് താങ്ങാനായില്ല. എന്താ മോൻ അപ്പോൾ തന്നെ ആരോടും പറയാതിരുന്നത് എന്ന് ഡോക്ടർ ചോദിച്ചു. അപ്പോൾ മോൻ പറഞ്ഞത് ത,ല മു,റി,ഞ്ഞപ്പോൾ കഴുകുകയും, അവിടെ ഇരുന്ന മരുന്ന് വയ്ക്കുകയും ചെയ്തു. പക്ഷേ ചോ,ര നിന്നില്ല. അപ്പ പോലീസാവാൻ വേണ്ടി പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പയെ ശല്യപ്പെടുത്തേണ്ടെന്ന് വച്ചാണ് ഞാൻ കരയാതിരുന്നതും പറയാതിരുന്നതും. ഡോക്ടർ നിസ്സംഗതയോടെ എന്നെ നോക്കി. ഞാൻ മോനെ വാരിയെടുത്ത് കുറെ ഉമ്മ കൊടുത്ത് മടിയിലിരുത്തി. അവനെ ഇറുക്കി കെട്ടിപ്പിടിച്ചു കൊണ്ട് ഡോക്ടടറോട് ഞാൻ പറഞ്ഞു. വന്നപ്പോൾ എന്നോട് ഡോക്ടർ ചോദിച്ചില്ലേ മുതിർന്നവരാരുമില്ലേ കൂടെ വരാനെന്ന്. ഞാൻ ഇവൻ്റെ ചേട്ടനല്ല. ഇവൻ്റെ അമ്മയാണ്. അത് കേട്ട് അപ്പൂപ്പനായ ആ ഡോക്ടർ ഞെട്ടിയോയെന്നൊരു സംശയം. ഞാൻ തുടർന്നു. വീട്ടിൽ വേറെ ആരുമില്ല.
ഞാനും ഇവനും മാത്രമേയുള്ളൂ. ഞാൻ എസ് ഐപരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. ബെഡ്റൂമിലിരുന്ന് പഠിക്കുകയായിരുന്നു. മുറിഞ്ഞ കാര്യം ഞാനറിഞ്ഞില്ല. അറിയിച്ചുമില്ല. ഞാൻ പോലീസ് ആകണമെന്ന് എന്നേക്കാൾ അധികം മോൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞത്. എൻ്റെ ശബ്ദം ഇടറി. കെട്ടിപ്പിടുത്തം ഒന്നു കൂടെ മുറുക്കി ഞാൻ അവന് ഒരു മുത്തം കൂടി നൽകി. ഡോക്ടർ മോൻ്റെ കവിളത്ത് പിടിച്ചിട്ട് പറഞ്ഞു. ‘നിൻ്റെ ഈ നിഷ്കളങ്കത, നീ ചീന്തിയ ചോ,ര,യ്ക്ക് പകരം മോൻ്റെ അമ്മ ഉറപ്പായും കാക്കി യൂണിഫോമിടും. ഉറപ്പായും ദൈവമതിന് സഹായിക്കും.’ വീട്ടിൽ വന്ന് ഞാൻ ഒന്നും മിണ്ടിയില്ല. മോനും.എൻ്റെ നെഞ്ചത്ത് തല വച്ച് അവൻ കിടന്നു. അവൻ്റെ ദേഹത്ത് ഞാൽ തഴുകി കൊണ്ടേയിരുന്നു. കുറേ നേരം കഴിഞ്ഞപ്പോൾ മോൻ പറഞ്ഞു. ഇനി ഇതുപോലുണ്ടായാൽ അപ്പയോട് ഞാൻ പറയാം. പ്രോമിസ്.എന്നോട് കട്ടീസില്ലേ. അത്രയും നേരം നിശബ്ദദമായി എൻ്റെ കവിളിലൂടെ ഒഴുകിയ ക,ണ്ണുനീർ പെട്ടെന്ന് ശബ്ദം വച്ചു. കണ്ണുനീരിൻ്റെ ഒഴുക്ക് കുഞ്ഞ് കൈകൾ കൊണ്ട് തടഞ്ഞ് മോൻ പറഞ്ഞു. ഐ ലവ് യു അമ്മ ഐലവ് യു ഹഡ്രണ്ട് മച്ച്. മകൻ്റെ ചോ,ര,യ്ക്ക്, പകരമായി ആനി ശിവ പോലീസാവുകയും ചെയ്തു.