ചിക്കനും സാധനങ്ങളുമായി ആ വീട്ടിൽ എത്തിയപ്പോൾ പോലീസുകാർ കണ്ടത് മറ്റൊരു കാഴ്ചയും

ലോക് ടൗണിൽ സമൂഹത്തിൽ ഒരു വിഭാഗം മാത്രമാണ് നാല് നേരം ഭക്ഷണം ആയി അടിപൊളി ആയി ജീവിക്കുന്നത്.എന്നാൽ കൂലി പണിക്കാരുടെയും മറ്റു വേതന ക്കാരുടെയും അവസ്ഥ വളരെ പരിതാപകരമാണ്.ഇവരിൽ പലരുടെയും അവസ്ഥ ആഹാരം പോലും ഇല്ല എന്നതാണ് സത്യം ഇപ്പോൾ അത്തരത്തിൽ ഒരു കുട്ടിയുടെ കഥ അറിഞ്ഞു കൊണ്ട് അക്ഷരാർത്ഥത്തിൽ വിഷമിച്ചിരിക്കുകയാണ്‌ മാള ജനമൈത്രി പോലീസ്.അവന്റെ വീട്ടിൽ ചെന്നപ്പോൾ കണ്ടത് ആകട്ടെ ദയനീയമായ മറ്റൊരു കാഴ്ചയും.ക്യാറഡൈനിൽ ഇരിക്കുന്നവരെ സുഖ വിവരം അന്വേഷിക്കാൻ വേണ്ടി വടമ മേക്കാട്ടിൽ മാധവന്റെ വീട്ടിലേക്ക് ജനമൈത്രി സംഘം ഫോണിൽ വിളിച്ചപ്പോഴാണ് ആറാം ക്‌ളാസുകാരൻ സച്ചിൻ ഫോൺ എടുത്തത്.

സുഖമാണോ എന്തൊക്കെ ഉണ്ട് വിശേഷം എന്ന് പോലീസ് തിരക്കിയപ്പോൾ നിഷ്കളങ്കമായി സച്ചിൻ പറഞ്ഞു ഇവിടെ എല്ലാവര്ക്കും കോവിഡ് ആണ് സാർ പഠനം എങ്ങനെ പോകുന്നു എന്ന് ചോദിച്ചപ്പോൾ പഠിക്കാൻ പുസ്തകമോ എഴുതാൻ പേനയോ ഒന്നും ഇല്ല എന്ന മറുപടി അത് എന്താണ് എന്ന് തിരക്കിയപ്പോൾ വേദനിപ്പിക്കുന്ന കഥ സച്ചിൻ പറഞ്ഞു.കൂലി പണിക്കാരൻ ആയ അച്ഛൻ മാധവൻ അഞ്ചു വര്ഷമായി കൊണ്ട് തളർന്നു കിടക്കുകയാണ്. കാൽ നൂറ്റാണ്ടു മുൻപ് നിർമാണം പാതി വഴിക്ക് നിലച്ച വീട്ടിലാണ് താമസം ‘അമ്മ ലതിക വീട്ടു ജോലിക്ക് പോയാണ് കുടുബം നോക്കുന്നതു മൂന്നു പേർക്കും കോവിഡ് ബാധിച്ചതോടെ ജോലിക്ക് പോകാൻ പറ്റാതെ ആയി സമീപത്തു താമസിക്കുന്ന അദ്ധ്യാപികയാണ് ഓൺ ലൈൻ ക്‌ളാസിൽ പങ്കെടുക്കാൻ വേണ്ടി സച്ചിന് ഫോൺ നൽകുന്നത്.

സാർ ചിക്കൻ കഴിച്ചിട്ടു കുറെ നാൾ ആയി വാങ്ങി നല്കാൻ ഇപ്പോൾ ആരും ഇല്ല ഫോണിലൂടെ ആ കുട്ടി പറഞ്ഞത് കേട്ടപ്പോൾ മാള ജനമൈത്രി പോലീസ് സ്റ്റേഷനിലെ സജിത്തിന്റെയും മാർട്ടിന്റെയും നെഞ്ച് വിങ്ങി.ചിക്കൻ വാങ്ങി കൊണ്ട് വന്നാൽ വെക്കാൻ പല ചരക്ക് സാധനം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു സച്ചിന്റെ വിഷമം നിറഞ്ഞ മറുപടി. ഇതോടെ ചിക്കനും പല ചരക്ക് സാധനവുമായി പോലീസ് വീട്ടിൽ എത്തി.അവിടെ കണ്ട കാഴ്ച്ചയിൽ പോലീസുകാരുടെ കണ്ണ് നിറഞ്ഞു.പണി തീരാത്ത വീട് ചോരുന്ന മേൽക്കൂരയും ജീർണിച്ച വാതിലും ഉള്ള വീടിനു മുന്നിൽ നിന്നും സച്ചിൻ പോലീസിനെ സ്വീകരിച്ചു.അച്ഛൻ മാധവനെ കിടത്തുന്ന കട്ടിൽ കഴിഞ ദിവസം ഒടിഞ്ഞു.സമീപത്തെ ആൾ നൽകിയ കട്ടിലിലാണ് ഇപ്പോൾ അദ്ദേഹം കിടക്കുന്നത്.വേണ്ട സഹായം വാഗ്‌ദനം ചെയ്തിട്ടാണ് പോലീസ് അവിടെ നിന്നും പോയത്.

Leave a Reply

Your email address will not be published. Required fields are marked *