രാത്രി ആളൊഴിഞ്ഞ ട്രെയിനിൽ പേടിച്ചിരുന്നു സ്ത്രീയെ ആശ്വസിപ്പിച്ച ആളെ മനസിലായ യുവതി ശെരിക്കും ഞെട്ടി ദിവസങ്ങൾക്ക് മുൻപാണ് ട്രെയിനിൽ സഞ്ചരിച്ച മൂന്നു സ്ത്രീകളെ ബോധം കെടുത്തിയ ശേഷം മോഷണം നടത്തിയ വാർത്ത പുറത്തു വന്നത്.ട്രെയിൻ സുരക്ഷയെ കുറിച്ച് ആശങ്ക ഉയരുന്ന സമയത്തു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഒരു യുവതിയുടെ കുറിപ്പാണ്.തനിക്ക് ഉണ്ടായ ഞെട്ടിക്കുന്ന അനുഭവമാണ് ബാങ്ക് ഉദോഗ്യസ്ഥയായ ഷീന വെളിപ്പെടുത്തിയത്.കുറിപ്പ് ഇങ്ങനെ.കഴിഞ്ഞ മാസം എറണാംകുളത്തേക്ക് പോകേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു സന്ധ്യക്ക് 6 15 നു തിരുവനന്തപുരത്തു നിന്നുമാണ് യാത്ര തിരിച്ചത്.എ സി കോച്ചിൽ ആയിരുന്നു യാത്ര ആളും കുറവ് ആയിരുന്നു യാത്ര ചെയ്തിരുന്ന കമ്പാർട്ട്മെന്റിൽ ആകെ പത്തിൽ താഴെ ആളുകളാണ് ഉണ്ടായിരുന്നത്.എതിർ വശത്തു ഇരുന്നിരുന്ന ആൾ വർക്കല എത്തിയപ്പോൾ ഇറങ്ങാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു.
അവിടെ പിന്നെ വേറെ ആരും ഉണ്ടായിരുന്നില്ല.രാത്രി തുടങ്ങി കഴിഞ്ഞു.ചെറിയ പേടിയോടെ അദ്ദേഹത്തോട് ഞാൻ ചോദിച്ചു അധികം ആൾക്കാർ ഒന്നുമില്ല ഒരു ചെറിയ പേടി പോലെ പത്രത്തിൽ ഒക്കെ ഓരോന്ന് വായിക്കുന്നത് കൊണ്ടാകും പോലീസ് ഉണ്ടാകില്ലേ അദ്ദേഹം പറഞ്ഞു മാഡം പേടിക്കണ്ട ഇതിൽ റെയിൽവേ പോലീസ് ഉണ്ട് അവർ ഇടക്ക് നോക്കിക്കോളും എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ഇറങ്ങി അയാൾ ഇറങ്ങിയ ശേഷം തൊട്ടടുത്ത ബർത്തിലേക്ക് നോക്കിയപ്പോൾ ഒരു സ്ത്രീ അവിടെ കിടക്കുന്നുണ്ടായിരുന്നു ഒപ്പം അവരുടെ ബന്ധുക്കളും ഉണ്ട് തിരിച്ചു സീറ്റിൽ വന്നപ്പോൾ രണ്ടു പോലീസ് ഉദോഗസ്ഥർ അടുത്തെത്തി.മാഡം എങ്ങോട്ട് പോകുന്നു എന്നും ഒറ്റയ്ക്ക് ആണോ എന്നും തിരക്കി.പേടിക്കേണ്ട എന്ന് പറഞ്ഞ ശേഷം അവർ മൊബൈൽ നബ്ബർ നൽകുകയും എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണം എന്ന് പറയുകയും ചെയ്തപ്പോൾ എനിക്ക് അതിശയത്തോടൊപ്പം ആശ്യാസവും തോന്നി.
അടുത്ത കമ്പാർട്ട്മെന്റിൽ ഉണ്ടാകും എന്ന് പറഞ്ഞു മടങ്ങാൻ ഒരുങ്ങിയ അവരോടു നന്ദി പറഞ്ഞപ്പോഴാണ് വർക്കലയിൽ നേരത്തെ ഇറങ്ങിയതു ഒരു ഡി വൈ എസ് പി ആണെന്ന് എനിക്ക് മനസിലായത്. ഞങ്ങളുടെ ഡി വൈ എസ് പി സാർ വർക്കലയിൽ ഇറങ്ങുബോൾ ഞങ്ങളെ വിളിച്ചു പറഞ്ഞിരുന്നു മാഡത്തിന് കുറച്ചു ടെൻഷൻ ഉണ്ട് ഇടക്ക് ഒന്ന് ശ്രദ്ധിക്കണം എന്ന് അപ്പോൾ മാത്രമാണ് ഞാൻ അറിഞ്ഞത് എന്നോട് പേടിക്കേണ്ട എന്ന് പറഞ്ഞു ഇറങ്ങിയത് തിരുവനന്തപുരത്തെ ഡി വൈ എസ് പി ആയിരുന്നു എന്ന്.