കിളി കൂടുകൂട്ടി മുട്ടയിട്ട കോടികളുടെ ആഡംബര ബെന്‍സ് ഉപേക്ഷിച്ച് ദുബായ് രാജകുമാരന്‍.

കിളി കൂടുകൂട്ടി മുട്ടയിട്ട കോടികളുടെ ആഡംബര ബെന്‍സ് ഉപേക്ഷിച്ച് ദുബായ് രാജകുമാരന്‍ ദുബായ് കിരീട അവകാശിയും ദുബായ് എക്സികുട്ടീവ് കൗൺസിലർ ചെയർമാൻ ആണ് ഷെയ്ഖ് ഹംദാൻ റാഷിദ് മക്തൂം കോടികൾ വില ഉള്ള ആഡംബര കാറിന്റെ നീണ്ട നിര തന്നെ രാജകുമാരനു സ്വന്തമായി ഉണ്ട് നാളുകൾക്ക് മുൻപാണ് തന്റെ ബെൻസ് കാറിന്റെ ബോണറ്റിൽ കൂട് കൂട്ടിയ കിളിയുടെ വാർത്ത പുറത്തു വന്നത് ആഴ്ചകൾക്ക് മുൻപ് കാർ പാർക്ക് ചെയ്ത സ്ഥലത്തു നിന്നും എടുക്കാൻ പോയപ്പോ ആണ് കിളിക്കൂടും മുട്ടകളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത് മുട്ട ഇട്ടു അട ഇരുന്ന കിളിയെ ശല്യം ചെയ്യാതെ ഇരിക്കാൻ രാജകുമാരൻ ബെൻസ് തന്നെ തൽക്കാലത്തേക്ക് ഉപേക്ഷിക്കുകയായിരുന്നു.

മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വരുന്നത് വരെ കാർ പാർക്കിംഗ് ഏരിയയിൽ തന്നെ സൂക്ഷിക്കാൻ തീരുമാനിക്കുക അയിരുന്നു തട്ടി എറിയാവുന്ന കൂട് തകർക്കാൻ ആരും കാറിന്റെ അടുത്തേക്ക് പോകാതെ ഇരിക്കാൻ അദ്ദേഹം പ്രതേകം കയർ കൊണ്ട് വേലി കെട്ടി കാത്തു അട ഇരിക്കുന്ന കിളിക്ക് ശല്യം ആവാതെ ഇരിക്കാൻ എല്ലവരോടും പ്രദേശത്തു നിന്ന് മാറി നിൽക്കാനും പറഞ്ഞു ഇപ്പോൾ ഇതാ ബെൻസ് കാറിന്റെ ബോണറ്റിൽ കൂട് കൂട്ടിയ കിളിയുടെ മുട്ടകൾ രാജാ കുമാരന്റെ കാരുണ്യത്തിൽ വിരിഞ്ഞിരിക്കുകയാണ്. അദ്ദേഹം തന്നെ ആണ് മുട്ട വിരിഞ്ഞ സന്തോഷം പങ്കു വെച്ച് ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഷെയർ ചെയ്തത് ചില സമയത്തു ചെറിയ കാര്യം പോലും വിലമതിക്കാനാവാത്തതു ആണ് എന്നും വീഡിയോക്ക് ഒപ്പം കുറിച്ചിട്ടുണ്ട്. കിളി കൂടുകൂട്ടി മുട്ടയിട്ട കോടികളുടെ ആഡംബര ബെന്‍സ് ഉപേക്ഷിച്ച് ദുബായ് രാജകുമാരന്‍.

Leave a Reply

Your email address will not be published. Required fields are marked *